National
കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നുവീണു; ഒരു സ്ത്രീ മരിച്ചു
[ad_1]
കനത്ത മഴയിൽ മുംബൈയിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.മുംബൈ ഗ്രാൻഡ് റോഡിലാണ് അപകടം നടന്നത്. നാല് നിലകളുള്ള റുബിനിസ മൻസിൽ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാൽക്കണിയുമാണ് തകർന്നൂവീണത്
ഇന്ന് രാവിലെയാണ് സംഭവം. അപകടം നടക്കുമ്പോൾ 40ഓളം പേർ കെട്ടിടത്തിലുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. മുംബൈ ഫയർ ഫോഴ്സും പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[ad_2]