Gulf

നിയമലംഘനം: ക്ലിനിക് അടച്ചുപൂട്ടി

ദോഹ: നിയമലംഘനത്തിന്റെ പേരില്‍ ഖത്തറില്‍ സ്വകാര്യ ക്ലിനിക് അധികൃതര്‍ അടച്ചുപൂട്ടി. ലൈസന്‍സില്ലാത്ത നഴ്സിങ് ജീവനക്കാരെ നിമയിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഖത്തര്‍ ആരോഗ്യ വകുപ്പിന്റെ നടപടി. രണ്ട് നഴ്‌സുമാര്‍ പ്രഫഷനല്‍ ലൈസന്‍സില്ലാതെ സ്ഥാപനത്തില്‍ ജോലി ചെയ്തതായും കണ്ടെത്തിയിരുന്നു.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ക്ലിനിക്കില്‍ പരിശോധനക്കെത്തിയതും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതും. 

നിയമലംഘനം നടത്തിയ സ്ഥാപനത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്‌തെന്ന കുറ്റമാണ് നഴ്‌സുമാര്‍ക്ക് എതിരെ അധികൃതര്‍ ചുമത്തിയിരിക്കുന്നത്. ഖത്തറിലെ ആരോഗ്യ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ യോഗ്യതയും ലൈസന്‍സും സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ താക്കീതില്‍ വ്യക്തമാക്കിയിരുന്നു. ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയായിരുന്നു നിയമ നടപടി നേരിട്ട ക്ലിനിക്കിന്റെ പ്രവര്‍ത്തനം. നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് റസ്റ്റാറന്റുകളും ഖത്തറില്‍ കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു.

Related Articles

Back to top button