National
നീതി ആയോഗ് യോഗത്തിൽ നിന്നും മമത ബാനർജി ഇറങ്ങിപ്പോയി
[ad_1]
സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. അതേസമയം ഇന്ത്യ സഖ്യത്തിലെ ഏഴ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിച്ചിരുന്നു
ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചെന്നും താൻ സംസാരിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു. എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.
[ad_2]