Kerala
മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞു; കടലിൽ വീണ 11 പേരെയും രക്ഷപ്പെടുത്തി
[ad_1]
മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് വീണു. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്
കടലിൽ വീണ 11 പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. വള്ളത്തിലെ വലകൾ കടലിലേക്ക് പോയതിനെ തുടർന്ന് ഇതെടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
[ad_2]