വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 184 ആയി ഉയർന്നു; 225 പേരെ കാണാനില്ല
[ad_1]
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 184 ആയി ഉയർന്നു. കേരള ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച ഉരുൾപൊട്ടൽ ദുരന്തമായി വയനാട് മാറുകയാണ്. ബന്ധുക്കൾ ആരോഗ്യ സ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കൂടി കണ്ടെത്താനുണ്ട്. രക്ഷാദൗത്യം പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്
225 കാണാതായതായാണ് ഔദ്യോഗിക കണക്ക്. റവന്യു വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽ നിന്ന് 15 മൃതദേഹങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി. ഇതിൽ നാല് പുരുഷൻമാരും 6 സ്ത്രീകളും ഉൾപ്പെടും.
ഇന്നും ഇന്നലെയുമായി 72 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തേണ്ടി വന്നത്. അതേസമയം ബെയ്ലി പാലത്തിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്നാണ് സൈന്യം അറിയിക്കുന്നത്.
[ad_2]