വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി
[ad_1]
ജമ്മു കാശ്മീരീിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. അഞ്ച് സൈനികരെ കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും ആക്രമണത്തിൽ ജീവൻ നഷ്ടമായി. സൈന്യത്തിന്റെ കമാൻഡോ സംഘം വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് പരുക്കേറ്റിട്ടുമുണ്ട്. കത്വയിലെ കച്ചേഡി മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹന വ്യൂഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു
ഏറ്റുമുട്ടലിൽ ആദ്യം നാല് സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ രണ്ട് പേർ പിന്നാലെ മരിച്ചു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പ്രതികരിച്ചു. പൊള്ളയായ പ്രശ്‌നങ്ങളും വാഗ്ദാനങ്ങളുമല്ല, ശക്തമായ നടപടിയാണ് വേണ്ടെന്നും രാഹുൽ ആവശ്യപ്പെട്ടു.
[ad_2]