Gulf

ലൈഫ് സയന്‍സ് മേഖലയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

അബുദാബി: അടുത്ത 10 വര്‍ഷത്തിനകം ലൈഫ് സയന്‍സ് മേഖലയില്‍ 20,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. 2035ഓടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി ആരോഗ്യ വിഭാഗം ചെയര്‍മാനുമായ മന്‍സൂര്‍ അല്‍ മന്‍സൂരി വ്യക്തമാക്കി. ഇതേ കാലത്ത് അബുദാബിയുടെ ജിഡിപി 100 ബില്യണ്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്നലെ അബുദാബി ഫിനാന്‍സ് വീക്കില്‍ സംസാരിക്കവേ മന്‍സൂരി പറഞ്ഞു.

ലൈഫ് സയന്‍സ് എന്നത് ജീവനുള്ള എല്ലാറ്റിനെക്കുറിച്ചുമുള്ള പഠനമാണ്. സൂക്ഷ്മജീവികളും ചെടികളും മൃഗങ്ങളും മനുഷ്യനുമെല്ലാം ഇതില്‍ ഉള്‍പ്പെടും. പ്രധാനമായും നാല് ശാഖകളാണ് ഇതിനുള്ളത്. ബയോളജി, അനാട്ടമി, ആസ്‌ട്രോബയോളജി, ബയോടെക്‌നോളജി എന്നിവയാണവ. ആരോഗ്യമെന്നത് സമ്പത്താണ്. ആരോഗ്യമുള്ള ജനതയാണ് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ക്ഷേമത്തിനും അഭിവൃദ്ധിക്കും ഇന്ധംപകരുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!