National

സേനയെ കൂടുതൽ കരുത്തുറ്റതാകും: അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

[ad_1]

പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയും അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സേനയെ കൂടുതൽ കരുത്തുറ്റതും യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണിതെന്നും എത്രയും വേഗം പിൻവലിക്കണമെന്നും പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചു

കാർഗിൽ വിജയ ദിവസമാണ് അഗ്നിവീർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് മോദി പറഞ്ഞത്. പദ്ധതിക്കെതിരെ വലിയ നുണപ്രചാരണം നടക്കുന്നതായും മോദി ആരോപിച്ചു. പെൻഷൻ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ ഇപ്പോൾ ജോലിക്ക് കയറിയവരുടെ പെൻഷനെ കുറിച്ച് 30 വർഷം കഴിഞ്ഞ് ചിന്തിച്ചാൽ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു

എന്നാൽ യുവാക്കളെ നിരാലംബരാക്കുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് പ്രതിപക്ഷം വിമർശിച്ചു. തുഗ്ലക്ക് പരിഷ്‌കാരം പിൻവലിക്കണമെന്ന ആവശ്യം പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.
 



[ad_2]

Related Articles

Back to top button