❤ Fighting Love ❤: ഭാഗം 2
[ad_1]
രചന: Rizvana Richu
“അവന്റെ അനിയനെ നമുക്ക് ആലോചിച്ചാലോ..”
” ദേ.. മാമന്റെ കെട്ടിയോളാനെന്നൊന്നും നോക്കുല ചവിട്ട് വെച്ച് തരും ഞാൻ… വേണേൽ നിങ്ങൾ തന്നെ കെട്ടിക്കോ ആ തീറ്റ പണ്ടാരത്തേ.”
“ഹഹ തീറ്റ പണ്ടാരമോ.. അത് നിനക്ക് എങ്ങനെ അറിയാം..” അമ്മായി ചിരിച്ചു കൊണ്ട് ചോദിച്ചു..
“എന്താ ഇത്ര അറിയാൻ പലഹാരങ്ങൾ കൊണ്ട് വെച്ചപ്പോൾ അവന്റെ നോട്ടം കണ്ടില്ലേ… ആ നോട്ടം കണ്ടാൽ അറിയാം ആർത്തി പണ്ടാരം..” നമ്മള് ഇത്തിരി കലിപ്പിൽ പറഞ്ഞ്..
“അപ്പോൾ പിന്നെ രണ്ടാളും മാച്ച് ആയി.. നീയും പലഹാരങ്ങൾ കാണുമ്പോൾ കണ്ട്രോൾ പോവുന്ന ആളാണല്ലോ…” ഇത് നമ്മളെ കല്യാണപെണ്ണിന്റെ ഡയലോഗ് ആണുട്ടോ…
“നീ പോടീ… ” എന്ന് പറഞ്ഞു അവളെ നോക്കി കൊഞ്ഞനം കുത്തി നമ്മള് പുറത്തേക്കു പോയി…
****************
“പെണ്ണ് കൊള്ളാം അല്ലെ ഉമ്മാ…” ഷഹീർ പറഞ്ഞു….
“അതെ ശെരിയാണ്.. നല്ല പാവം കുട്ടി.. കാണാനും കൊള്ളാം… ” ചെക്കന്റെ ഉമ്മച്ചി പറഞ്ഞു.
“എന്ത് തന്നെ ആയാലും ആ പെണ്ണിന്റെ അവസ്ഥ കഷ്ടത്തിൽ ആവുമല്ലോ…” ഷഹബാസ് ഒരു പുച്ഛ ചിരിയോടെ പറഞ്ഞു…
“Yes അത് ഉറപ്പല്ലേ.. അവൻ കൊല്ലാതെ വിട്ടാൽ ഭാഗ്യം..” ചിരിച്ചു കൊണ്ട് സന പറഞ്ഞു…
“അങ്ങനെയൊന്നും ഉണ്ടാവില്ല… അവൻ മാറും ആ ഒരു പ്രതീക്ഷയിൽ ആണ് ഞാൻ ഇങ്ങനൊരു കാര്യത്തിന് നിന്നത്…”
“എങ്കിലും ഉമ്മ ഇത്ര ലോ ഫാമിലിയിൽ നിന്ന് എന്തിനാ ഇങ്ങനെ ഒരു പ്രൊപോസൽ നോക്കിയത്.. നമ്മുടെ സ്റ്റാറ്റസ് അനുസരിച്ചു നോക്കിക്കൂടെ.. എന്റെ ഫാമിലിയിൽ ഉള്ളവരോട് ഒക്കെ ഞാൻ ഇനി എന്ത് പറയും…” സന പുച്ഛത്തോടെ പറഞ്ഞു..
” സന… സ്റ്റാറ്റസ് പണത്തിൽ മാത്രമല്ല ആൾക്കാരുടെ പെരുമാറ്റത്തിൽ ആണ് കാണിക്കേണ്ടത്.. പിന്നെ അഹങ്കാരികളെ അല്ല ആവിശ്യം എല്ലാരേയും സ്നേഹിക്കാനും ക്ഷമിക്കാനും ഒക്കെ മനസ്സുള്ള ഒരു കുട്ടിയെ ആണ്.. അങ്ങനെ ഉള്ള ഒരാൾക്ക് മാത്രമേ അവനെ മാറ്റിയെടുക്കാൻ പറ്റുള്ളൂ… പണം ഒരുപാട് ഉള്ള വീട്ടീന്ന് വരുന്ന പെണ്ണിനെ കണ്ടല്ലോ.. അത് കൊണ്ട് ഇനി ക്യാഷ് നോക്കില്ല… “സനയെ നോക്കി അത് പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്ത് ദേഷ്യവും സങ്കടവും ആയിരുന്നു…
“ഹഹഹ വല്ല ആവിശ്യം ഉണ്ടായിരുന്നോ….” സനയെ നോക്കി ചിരിച്ചു കൊണ്ട് ഷഹീർ പറഞ്ഞു…
“മരിയാതിക്ക് നോക്കി വണ്ടി ഓടിക്കടാ….” അവനെ തുറിച്ചു നോക്കി കൊണ്ട് സന പറഞ്ഞു….
****************
ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി… കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഉഷാറായി നടക്കുന്നുണ്ട്… പെണ്ണിന് വേണ്ട ഗോൾഡ് ഒക്കെ നമ്മൾ തരാം എന്ന് ചെറുക്കന്റെ വീട്ടുകാർ പറഞ്ഞു എങ്കിലും നമ്മളെ ഉപ്പ അതിന് സമ്മതിച്ചിട്ടില്ല… “എന്റെ മകൾക്ക് ഉള്ളത് ഇത്തിരി കഷ്ടപെട്ടായാലും ഞാൻ നൽകും നിങ്ങളുടെ കുടുംബതിനെ കുറ്റം പറയാത്ത രീതിയിൽ തന്നെ എന്റെ മകൾ അവിടേക്ക് വരും.. അത് എന്റെ അവകാശം ആണ്… ” ഉപ്പാന്റെ ആ ഡയലോഗ് കേട്ടപ്പോൾ നമ്മക്ക് രോമാഞ്ചം ആയിരുന്നു.. കെട്ടിപിടിച്ചു മുത്തം കൊടുത്തു നമ്മള്… പണത്തിനെ കുറവുള്ളു അഭിമാനത്തിനു ഒരു കുറവും ഇല്ല… അല്ല പിന്നേ…..
“എന്തോന്നാടി നിന്റെ മുഖത്തു ഒരു സന്തോഷം ഇല്ലാത്തത്.. ” മൂഡ് ഓഫ് ആയി ഇരിക്കുന്ന സൈബയെ നോക്കി നമ്മള് ചോദിച്ചു..
“ഹബീബിനെ നേരിട്ട് കണ്ടില്ല.. സംസാരിച്ചില്ല.. ഇത് വരെ അവൻ ഫോണിൽ പോലും ഒന്ന് പരിചയപെടാൻ വിളിച്ചില്ലലോ.. ഇനി എന്നെ ഇഷ്ടം ആവാത്തത് കൊണ്ട് ആയിരിക്കുമോ..”
“നീ വേണ്ടാത്തത് ഒന്നും ചിന്തിച്ചുകൂട്ടണ്ട.. അങ്ങനെയൊന്നും ആയിരിക്കില്ല.. ബിസിനസ് ടൂറിൽ ആണെന്നല്ലേ പറഞ്ഞത് വലിയ തിരിക്കുളള ആളല്ലേ അത് കൊണ്ട് ആയിരിക്കും..
അല്ലേലും ഈ പണം ഉള്ള ആൾക്കാർ ഒക്കെ ഇങ്ങനെതന്നെയായിരിക്കും മസിലും പിടിച്ചു ഇങ്ങനെ നിൽക്കും.. കല്യാണം കഴിഞ്ഞാൽ നീ അങ്ങോട്ട് അറ്റാക്ക് ചെയ്യേണ്ടി വരും മോളെ…” നമ്മള് ചിരിച്ചു കൊണ്ട് അവളെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു..
“ഒന്ന് പോടീ….”
“അയ്യടാ എന്താ ഒരു നാണം.. എണീറ്റ് വാടി അവിടെ എല്ലാരും ഡാൻസ് ഒക്കെ തുടങ്ങി.. നാളെ ഓടിറ്റോറിയത്തിൽ എത്തിയാൽ ഡീസന്റ് ആവണം എന്നാ ഉപ്പാന്റെ കല്പ്പന.. അത് കൊണ്ട് ഇന്ന് പരമാവധി അടിച്ചു പൊളിക്കണം…”
അത് പറഞ്ഞു ഞാൻ എണീറ്റ് നടക്കാൻ തുടങ്ങിയപ്പോഴും ആ പോത്ത് കയ്യിൽ നോക്കി എന്തൊ ആലോചിച്ചു നിൽക്കുകയാണ്..
“നിന്റെ പ്രശ്നം ഇനിയും തീർന്നില്ലേ..”
“സച്ചു നീ ഇത് നോക്കിയേ.. എന്റെ കയ്യിൽ ഇട്ട മെഹന്തി ചുവന്നത് കുറവ് ആണ്.. “
“അതിന് ഇപ്പോൾ എന്താ.. അത് ചിലപ്പോൾ നല്ല മെഹന്തി ആയിരിക്കില്ല.. “
“അത് പിന്നെ മെഹന്തി ചുവന്നില്ലെങ്കിൽ ഭർത്താവ് ആവാൻ പോവുന്ന ആൾക്ക് സ്നേഹം ഉണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…”
നമക്ക് ആണെങ്കിൽ അത് കേട്ടപ്പോൾ ചൊറിഞ്ഞു വന്നു..
“അനക് എന്താ പെണ്ണെ തലക്ക് വല്ല പ്രശ്നം ഉണ്ടോ… നിന്റെ കെട്ടിയോന്റെ സ്നേഹം അളക്കുന്നത് മെഹന്തി കമ്പനികാർ ആണോ കോപ്പേ… ഇനി എന്തേലും പറഞ്ഞാൽ നല്ല ചവിട്ട് കിട്ടും പറഞ്ഞേക്കാം ഓൾടെ ഒരു മെഹന്തിയും ചുവപ്പും… ” നമ്മൾ ഇത്തിരി കലിപ്പിൽ പറഞ്ഞപ്പോൾ ഓൾടെ സൂക്കേട് ഒക്കെ മാറി നമ്മളെ കൂടെ വന്നു..
പാട്ടും ഡാൻസും ആയി അടിച്ചു പൊളിച്ചു…
പിറ്റേന്ന് രാവിലെ എഴുനേൽക്കാൻ മടിയായിരുന്നു എങ്കിലും ഉമ്മാനെകൊണ്ട് കൂടുതൽ കഷ്ടപെടുത്താതെ നമ്മള് ചാടി എണീറ്റിരുന്നു…
വീട്ടിൽ ഒരുപാട് ഗസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് രാവിലെ കുളിക്കാൻ കയറാൻ ഒരു യുദ്ധം തന്നെ ആയിരുന്നു…
കസിൻസുമായി അടിചെയ്തു നമ്മളെ കുളി നമ്മള് വേഗം തീർത്തു..
ഇത്തിരി കഷ്ടപ്പെട്ട് ആയാലും 50ഇൽ കൂടുതൽ പവൻ സ്വർണം നമ്മളെ ഉപ്പ സൈബക്ക് വേണ്ടി വാങ്ങിച്ചിരുന്നു.. നമ്മള് സമ്മതിച്ചു കൊടുത്തിരുന്നില്ലെങ്കിലും ശെരിക്കും അവൾ ഒരുങ്ങി വന്നപ്പോൾ ഒരു രാജകുമാരിയെ പോലെ ആയിരുന്നു..
നമ്മൾ എല്ലാരും പെട്ടന്നു തന്നെ ഓടിറ്റോറിയത്തിൽ എത്തി..
ഓടിറ്റോറിയത്തിന്റെ കാര്യമൊക്കെ ചെക്കന്റെ വീട്ടുകാർ ആയിരുന്നു നോക്കിയത്..
ഓടിറ്റോറിയം കണ്ടപ്പോൾ ഒരു തലക്ക് അടി കിട്ടിയ അവസ്ഥ ആയിരുന്നു.. ഓടിറ്റോറിയമാണോ അതോ കൊട്ടാരം ആണോ എന്ന് മനസ്സിലാവാത്ത ഒരു അവസ്ഥ..
കയറുന്ന സ്ഥലത്ത് വലിയ അക്ഷരത്തിൽ ഹബീബ് വിത്ത് സൈബ എന്ന് എഴുതിയിരിക്കുന്നത് കണ്ടു.. കൂടെ അവരുടെ രണ്ട് പേരുടെയും ഫോട്ടോയും.. നമ്മള് ആദ്യമായിട്ടാണ്ട്ടൊ ചെക്കനെ കാണുന്നത്…
“വെറുതെ അല്ല പഠിപ്പൊക്കെ വേണ്ടാ വെച്ച് ഇവള് ചാടി വീണത്.. ചെക്കൻ ഒടുക്കത്ത ഗ്ലാമർ ആണല്ലോ…” നമ്മള് അമ്മായിന്റെ അടുത്ത് നിൽക്കുന്ന സൈബയെ ഒന്ന് നോക്കി… ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്താ എന്നുള്ള ചോദ്യ ഭാവത്തിൽ അവൾ എന്നെ നോക്കി.. നമ്മളൊന്നും ഇല്ലാ എന്ന ഭാവത്തിൽ രണ്ടു കണ്ണും ചിമ്മി ഷോൾഡർ മുകളിലേക്ക് പൊക്കിയും കാണിച്ചു…
സമയം കഴിയുംതോറും ആൾക്കാർ വന്നു കൊണ്ടേ ഇരുന്നു… ചില ആൾക്കാരുടെ കോലം കണ്ടു ചിരിച്ചു ചിരിച്ചു ഒരു വക ആയി ഞാനും എന്റെ കസിൻ ലാമിയും… നമ്മള് സമ പ്രായക്കാർ ആണുട്ടോ…
അടുത്ത മാസം പരലോകത്തു പോകും എന്ന് തോന്നുന്ന കിളവികളൊക്കെ ചുണ്ടിന് ചായം തേച്.. ചുരിതാർ ഒക്കെ ഇട്ട് ഹീൽ ഉള്ള ചെരുപ്പ് ഒക്കെ ഇട്ട് കഷ്ടപ്പെട്ട് നടക്കുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ ആയില്ല.. അങ്ങനെ പല കൊലക്കാർ..
നമ്മളിങ്ങനെ ചിരിക്കുന്ന കാണുമ്പോൾ നമ്മളെ ഉമ്മച്ചി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്ട്ടൊ.. ചിരി വന്നാൽ ചിരിക്കണം അല്ലാതെ മസിൽ പിടിച്ചു നിൽക്കാനൊന്നും നമ്മക്ക് പറ്റൂല..
പിന്നെ പെണ്ണിന്റെ അനിയത്തി ആയത് കൊണ്ട് നമുക്ക് ഇത്തിരി വിലയൊക്കെ ഉണ്ടായിരുന്നു.. ഓരോരുത്തർ ആയി നമ്മളെയും പരിജയപ്പെടാൻ വന്നു…
“ഹായ്…, how are you… ” പെട്ടന്നു നമ്മളെ പുറകിൽ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോൾ നമ്മളൊന്ന് ഞെട്ടി.. തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു.. മറ്റവൻ ഷബീൽ.. നിങ്ങൾക്ക് മനസ്സിലായോ.. പെണ്ണ് കാണാൻ വന്നപ്പോൾ നമ്മളെ നോക്കി പുരികം പൊക്കിലെ അവൻ തന്നെ…
“Im fine thank you… ” നമ്മളും ഒട്ടും കുറചില്ല ഇത്തിരി ഗമയിൽ തന്നെ മറുപടിയും കൊടുത്തു..
“ഞാൻ ഷബീൽ… ”
“അറിയാം.. അന്ന് പറയുന്നത് കേട്ടിരുന്നു.. ഞാൻ സയാന.. എല്ലാരും സച്ചു വിളിക്കും…”
“എന്താ ഇന്നും ഓരോരുത്തരെ ആയി വാച്ച് ചെയ്യുന്നില്ലേ…” അവൻ നമ്മളെ നോക്കി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…”
“അത്…അത് പിന്നെ അന്ന് ചെക്കൻ ആരാണെന്നു അറിയാൻ… ” നമ്മളെങ്ങനെയെല്ലോ പറഞ്ഞു ഒപ്പിച്ചു..
“ഹഹഹ എന്നാലും ഇങ്ങനെയൊന്നും നോക്കരുത്ട്ടൊ ദഹിച്ചു ബസ്മം ആയി പോവുമല്ലോ…” നമ്മളൊന്നും പറയാതെ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു… നമ്മളെ അടുത്ത് നിൽക്കുന്ന ലാമി ഒന്നും മനസ്സിലാവാതെ എന്നെയും അവനെയും മാറി മാറി നോക്കുകയാണ്.. ഓളെ നോട്ടം കണ്ടപ്പോൾ ശെരിക്കും നമ്മക്ക് ചിരി വന്നു..
” എന്നാ ഒക്കെ പിന്നെ കാണാം…”എന്ന് പറഞ്ഞു അവിടെ നിന്ന് മുങ്ങാൻ നോക്കിയപ്പോൾ
“കാണണം…” എന്ന് ആ കോന്തൻ പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു.. നമ്മള് കേൾക്കാത്ത പോലെ നടന്നു…
പെട്ടന്ന് ആണ് ബാന്റും പാട്ടും ഒക്കെ ആയി കുറച്ച് ആണ്പട വരുന്നത് കണ്ടത്.. തലപ്പാവ് ധരിച്ചു ഒരു രാജകുമാരനെ പോലെ ഒരുത്തൻ നടുവിലും ഉണ്ട് ഹബീബ് റഹ്മാൻ.. നമ്മുടെ കല്യാണചെക്കൻ… uff.. എന്തൊരു ഗ്ലാമർ നമ്മളെ അടുത്ത് നിൽക്കുന്ന ലാമിയാണ് അത് പറഞ്ഞത്…
പക്ഷെ ഞാൻ നോക്കിയപ്പോൾ കുറെ ബടൻമാരുടെ നടുവിൽ ഒരു കയ്യിൽ വാളും മറ്റേ കയ്യിൽ ഒരാളുടെ തലയും പിടിച്ചു കൊണ്ട് യുദ്ധത്തിൽ ഉള്ള ഒരു രാജാവ് യുദ്ധം ജയിച്ചു ശത്രുവിന്റെ തല അറുത്ത് മാറ്റി വിജയ ഭാവത്തിൽ അട്ടഹസിക്കുന്നു…
നമ്മക്ക് വിശ്വാസിക്കാൻ പറ്റിയില്ല.. ഞാൻ രണ്ട് കൈ കൊണ്ടും എന്റെ കണ്ണ് ഒന്ന് അമർത്തി തിരുമ്മി ഒന്ന് നോക്കിയപ്പോൾ.. കൂട്ടുകാരെ ഒന്നിച്ചു നിൽക്കുന്ന കല്യാണചെക്കനെ കണ്ടു..
“പടച്ചോനെ ഞാൻ പകൽ കിനാവും കാണാൻ തുടങ്ങിയോ…” വാളും തലയും ബടൻമാരും ഒന്നും ഇല്ലെങ്കിലും ആരെയോ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ഉള്ള പോലെ തന്നെയാ മുഖഭാവം..
“പടച്ചോനെ ഈ പണം കൂടിയാൽ ചിരിക്കാൻ മറന്നു പോകുമോ..” നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് വെപ്രാളത്തോടെ നമ്മളെ ഉമ്മച്ചി അടുത്തേക്ക് വന്നത്…
നമ്മളെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് നടന്നു ആളില്ലാത്ത ഭാഗത്തു എത്തിയപ്പോൾ നമ്മളെ കയ്യിന്ന് പിടി വിട്ടു..
“എന്താ ഉമ്മ… നിങ്ങളെ മുഖം എന്താ വല്ലാതിരിക്കുന്നത്…”
“മോളെ… സൈബയെ കാണാൻ ഇല്ലാ…” ഉമ്മ അത് പറഞ്ഞപ്പോൾ നമ്മളെ തലക്ക് ഒരു അടി കിട്ടിയത് പോലെ ആണ് തോന്നിയത്..
“എന്ത് കാണുന്നില്ലാന്നോ.. അവൾ എവിടെ പോവാന ബാത്റൂമിൽ എങ്ങാനും പോയിക്കാണും…”
“ഇല്ല മോളെ ഞാൻ എല്ലായിടത്തും നോക്കി… അവള് നമ്മളെ എല്ലാരേയും ചതിച്ചോ മോളെ…” ഉമ്മ കരയാൻ തുടങ്ങിയിരുന്നു..പെട്ടന്നാണ് ആൾക്കാരുടെ ശബ്ദം ഹാളിൽ ഉയരുന്നത് ശ്രദ്ധിച്ചത്… ആരോ ഒരാൾ സൈബ ഒരു ആളെ കൂടെ പോവുന്നത് കണ്ടത്രെ..
എല്ലാരും പരസ്പരം എന്തൊക്കെയോ പറയുന്നു.. ഉപ്പയും മാമനും ഒക്കെ മറുപടി കൊടുക്കാതെ പകച്ചു നിൽക്കുകയാണ്.. കല്യാണപെണ്ണ് ഒളിച്ചോടി എന്ന് എല്ലാരും പറയുന്ന ശബ്ദം അവിടെ ഉയർന്നു..
ധും……….
പെട്ടന്ന് ഒരു ശബ്ദം കേട്ട് എല്ലാരുടെയും നോട്ടം ഒരു ഭാഗത്തേക്ക് ആയി നമ്മളും നോക്കി..
ഒരു കസേര പൊട്ടി കഷ്ണങ്ങൾ ആയി കിടക്കുന്നു.. അടുത്തുള്ള ആളിലേക്ക് നമ്മളെ നോട്ടം പോയി ഹബീബ് റഹ്മാൻ.. ദേഷ്യത്തിൽ അവന്റെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് തന്നെ അവൻ അവിടെ നിന്ന് ഒരു റൂമിലേക്ക് ലക്ഷ്യം വെച്ച് നടന്നു..
പിന്നാലെ അവന്റെ വീട്ടുകാർ ഒക്കെ അവന്റെ അടുത്തേക്ക് പോയി കൂടെ നമ്മളെ ഉപ്പയും മാമനും…
“ഒരിക്കലും സൈബ അങ്ങനെ ചെയ്യില്ല.. അങ്ങനെ ആണേൽ അവൾ സമ്മതിച്ചത് എന്തിനാ.. അവൾ സന്തോഷത്തിൽ ആയിരുന്നല്ലോ…” നമ്മളിങ്ങനെ ഓരോന്ന് തല പുകഞ്ഞു ആലോചിച്ചു നിൽക്കുമ്പോൾ ആണ് നമ്മളെ ഉപ്പ നമ്മളെ അടുത്ത് വന്നു നിന്നത്…
ഉപ്പാന്റെ നോട്ടം കണ്ടു എനിക്കു തന്നെ പേടിയായി.. ദേഷ്യവും അതിനേക്കാൾ സങ്കടവും ഒക്കെ ഉണ്ട്… നമ്മളെ കൈ പിടിച്ചു കൊണ്ട് ഉപ്പ ആ റൂമിന് ലക്ഷ്യമാക്കി നടന്നു.. ഉപ്പാനെ അത്ഭുതത്തോടെ നോക്കി ഞാൻ കൂടെ നടന്നു..
അവരുടെ അടുത്ത് എത്തിയപ്പോൾ ഉപ്പ എന്റെ കയ്യിൽ നിന്ന് പിടി വിട്ടു..
“എനിക്കു ഇന്ന് മുതൽ ഒരു മകൾ മാത്രമേ ഉള്ളൂ.. സയാന.. ഇവളെ ഹബീബിന് നിക്കാഹ് ചെയ്തു തരാൻ എനിക്ക് സമ്മതം ആണ്…” ഉപ്പാന്റെ ശബ്ദം ഉയർന്നപ്പോൾ ഒരു നിമിഷം അവിടെ നിശബ്ദത ആയിരുന്നു..
ഞാൻ ഒരുമാതിരി ഷോക്ക് അടിച്ച പോലെ ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു…….കാത്തിരിക്കൂ………
[ad_2]