Novel

❤ Fighting Love ❤: ഭാഗം 42

[ad_1]

രചന: Rizvana Richu

 എന്നാ ഇപ്പൊ കാണിച്ചു താരാടി… 
“വലിച്ച് ഇറക്കി കൊണ്ട് വാടാ ഷിയാസ് ആ നായയെ…” 

****************

അബി അത് പറഞ്ഞതും ഷിയാസും ഷബീയും കാറിൽ നിന്ന് സാമിലിനെയും ഗുണ്ടകളെയും വലിച്ച് പുറത്തിട്ടു.. 

അത് കണ്ടതും അവിടെ ഉള്ളവർ ഒക്കെ അന്തം വിട്ടു ആ കാഴ്ച കണ്ടു നിന്നു… 

“എന്താ മോനെ ഇത്… ഇത് സാമിൽ മോൻ അല്ലെ….” 

ഉമ്മാമ അത് പറഞ്ഞതും ദേഷ്യം കൊണ്ട് അബിയുടെ മുഖം ചുവന്നു.. 

“മോനോ….. ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഇവൻ ഏതു തരത്തിൽ ആണ് ഉമ്മാമ മോന്റെ സ്ഥാനം കൊടുത്തത്..”

“എന്താ അബി.. സാമിൽ എന്ത് തെറ്റാ ചെയ്തത്…”

ഷഹബാസ് അബിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു… 
അവൻ അത് ചോദിച്ചതും അബി സാമിലിന്റെ കോളയിൽ പിടിച്ച് വലിച്ച് എഴുനെല്പിച്ചു ഷഹബാസിന്റെ അടുത്തേക് നിർത്തി….

“പറയടാ… ഷഹബാസ്ക്ക ചോദിക്കുന്നത് കേട്ടില്ലേ… പറഞ്ഞ് കൊടുക്ക്…” 

അബി കലിപ്പോടെ അത് പറഞ്ഞപ്പോൾ സാമിൽ പേടിയോടെ അബിയുടെ മുഖത്തേക്ക് നോക്കി… 

“പറയടാ പന്ന……. അബി കൈ മടക്കി അവന്റെ നേരെ തിരിഞ്ഞതും അവൻ ഭയം കൊണ്ട് പിറകോട്ടു മാറി നിന്നു…

“അയ്യോ… വേണ്ടാ ഞാൻ പറഞ്ഞോളാം….” ഭയത്താൽ അവൻ വിളിച്ചു കൂവി…

“എങ്കിൽ പറഞ്ഞ് കൊടുക്ക്… നീ എന്താ ചെയ്തത് എന്നും എന്തിനാ ചെയ്തത് എന്നും.. ആർക്ക് വേണ്ടിയാ ചെയ്തത് എന്നും…” 

അബിയുടെ ശബ്ദം ഉറക്കെ ആയപ്പോൾ സാമിൽ എല്ലാ കാര്യങ്ങളും അവിടെ നിന്ന് പറഞ്ഞു… 

“ടക്കേ……… ” പറഞ്ഞു തീർന്നതും ഷഹബാസിന്റെ കൈകൾ സാമിലിന്റെ മുഖത്തു പതിഞ്ഞു…  

“കൊന്നു കളയുകയാ വേണ്ടത് ഇവനെ ഒക്കെ…” ഷഹബാസ് ദേഷ്യം കൊണ്ട് അലറി… 
തിരിഞ്ഞു നിന്ന് സനയെ നോക്കിയതും അവൾ ഭയത്താൽ താഴേക്കു നോക്കി നിന്നു… എല്ലാരും വെറുപ്പോടെ സനയെ നോക്കി….

“മുഖത്തേക്ക് നോക്കെടി….” 

“നിന്നോടാ പറഞ്ഞെ മുഖത്തേക്ക് നോക്കാൻ.. ഇത്രയും ക്രൂരത കാണിക്കാൻ മനസ്സുള്ള നിനക്ക് പേടിയോ… ഇത്രയും കാലം എന്നെ വിഡ്ഢി വേഷം കെട്ടിക്കുക ആയിരുന്നു അല്ലെടി പുല്ലേ…. 

“ഇനി കൂടുതൽ ഒന്നും സംസാരിക്കാതെ അവളോട് ഇറങ്ങി പോവാൻ പറ മോനെ.. എനിക്ക് ഇനി ഇവളെ കാണാൻ വയ്യ….”  

“അങ്ങനെ വെറുതെ പറഞ്ഞു വിട്ടാൽ എങ്ങനെയാ ഉമ്മാമ… ഇവൾക്ക് ഉള്ള സമ്മാനം വന്നു കൊണ്ടിരിക്കുകയാണ്….” 

ഉമ്മാമ പറയുന്നത് കേട്ടപ്പോൾ ഒരു പരിഹാസ ചിരിയോടെ സനയെ നോക്കി അബി പറഞ്ഞു…

അതിന് മുന്നേ എന്റെ ഒരു സമ്മാനം കൂടി ഉണ്ട്… 

“ടക്കേ……” ഷഹബാസിന്റെ കൈകൾ വീണ്ടും സനയുടെ മുഖത്തു പതിച്ചു… അടിയുടെ ശക്തിയിൽ അവൾ ബാലൻസ് കിട്ടാതെ താഴേക്കു വീണു..
വീണെടുത്തു നിന്ന് അവൾ ജ്വലിക്കുന്ന കണ്ണുകളോടെ ഷഹബാസിനെ നോക്കി…

“നിങ്ങൾ എന്നെ തല്ലി അല്ലെ… എന്നെ തല്ലാൻ മാത്രം നിങ്ങൾ ആയി അല്ലെ… ഇതിന് നിങ്ങൾ അനുഭവിക്കും….”  

“നിർത്തെടി പുല്ലേ… ഇത്ര നാളും നിന്റെ അഹങ്കാരം കണ്ടിട്ടും ഞാൻ നിന്നെ സഹിച്ചു നിന്നത് ഞാൻ ഒരു കിഴങ്ങൻ ആയത് കൊണ്ടാണെന്ന് നീ കരുതിയോ… എങ്കിൽ നിനക്ക് തെറ്റി… ഭാര്യയെ തല്ലുന്നവൻ ആണത്തം ഇല്ലാത്തവൻ ആണെന്ന ബോധം ഉള്ളത് കൊണ്ടാ… പിന്നെ അഹങ്കാരി ആണേലും എന്നോട് സ്നേഹം ഉണ്ട് എന്ന് ഞാൻ തെറ്റ് ധരിച്ചു.. അത് പോലെ അല്ലെ നിന്റെ ആക്റ്റിങ്.. 
പിന്നെ ഇപ്പൊ തല്ലിയത് നീ പെണ്ണ് പോയിട്ട് മനുഷ്യൻ ആണെന്ന് പോലും തോന്നാത്തത് കൊണ്ടാ… എവിടേലും പോയി ചത്തുടെടി പുല്ലേ….” 

ഷഹബാസ് അവളെ അപമാനിച്ചു സംസാരിക്കുമ്പോഴും അവൾ പകയോടെ നോക്കുന്നത് സച്ചുവിനെയും അബിയെയും ആണ്….

“എന്താടി നോക്കുന്നത് ഇറങ്ങി പോടീ….” 

ഷഹബാസ് അവളുടെ കഴുത്തിന്റെ പിറകിൽ പിടിച്ച് തള്ളിയപ്പോൾ അവൾ മുറ്റത്തെക്ക് തെറിച്ചു വീണു… 

****************

ഷഹബാസ്ക്ക പറയുന്നത് ഒക്കെ കേട്ടപ്പോൾ എനിക്കും ഓളെ കൊല്ലാൻ ആണ് തോന്നിയത്.. ഇക്കയെ അങ്ങനെ അഭിനയിച്ചു പറ്റിച്ചു ഈ പിശാശ്…  

ഇക്ക അത്രയൊക്കെ പറഞ്ഞിട്ടും അവൾ വീണ്ടും എന്നെയും അബിയെയും പകയോടെ നോക്കുകയാണ്… എനിക്ക് അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു… അവൾ എന്തായാലും ഇതിന് അനുഭവിക്കും… ഒരു പാവം മനുഷ്യനെ പറ്റിച്ചു ജീവിതം തകർത്ത നീ എന്തായാലും ഒരിക്കൽ ആ മനുഷ്യന്റെ കാൽ കീഴിൽ വന്ന് മാപ്പ് ചോദിക്കും സന… 

നമ്മള് അത് മനസ്സിൽ വിചാരിച്ചു തിരുച്ചു ഓളെയും നോക്കി പേടിപ്പിച്ചു നിൽക്കുമ്പോൾ ആണ് ദേഷ്യം സഹിക്കാതെ ഷഹബാസ്ക്ക ഓളെ പിടിച്ച് തള്ളിയത്… തെറിച്ചു ആ പിശാശ് വീണത് എന്റെ കാലിന്റെ അടുത്താണ്…

വീണെടുത്തു നിന്ന് അവൾ എന്നെ നോക്കിയപ്പോൾ ഞാൻ പുച്ഛം വാരി വിതറി… അവിടെ ഉള്ള എല്ലാവർക്കും അവളെ വെറുപ്പോട് കൂടി ആണ് നോക്കുന്നെ… വീണെടുത്ത് നിന്ന് എണീറ്റ് എന്റെ അടുത്തേക് വന്ന് എന്തോ ഡയലോഗ് പറയാൻ പോയപ്പോൾ ആണ് വീടിന്റെ മുന്നിൽ പോലീസ് വണ്ടി  വന്ന് നിർത്തിയത്….

പടച്ചോനെ പോലീസൊ… നമ്മള് പോലീസിനെ ഇവിടെ ഒട്ടും പ്രതീക്ഷിചില്ലായിരുന്നു.. അപ്പോൾ ഇതാണ് നമ്മളെ കെട്ടിയോൻ പറഞ്ഞ ഇവർക്ക് ഉള്ള ഗിഫ്റ്റ്…

****************
പോലീസ് വിളിച്ചത് ഞാൻ തന്നെ ആണ്…  നമ്മളെ ഫ്രണ്ട് ആണ് DCP ഇജാസ് മുഹമ്മദ്…😉 

അവനോട് നമ്മള് കാര്യം ഒക്കെ പറഞ്ഞ് ഏല്പിച്ചിന് എന്നാലും പോലീസ് കാരൻ അല്ലെ ഇത്തിരി ലേറ്റ് ആയി ഹംക്ക്…. 

പിന്നെ ആ പൂതനയെ കൊണ്ട് പോവാൻ വനിതാ പോലീസും ഉണ്ട്…   

ഇജാസ് വണ്ടിയിൽ നിന്ന് ഇറങ്ങി നമ്മളെ അടുത്തേക് വന്നു… കൂടെ ഉണ്ടായ പോലീസുകാർ ഗുണ്ടകളെയും സാമിലിനെയും പൊക്കി എടുത്ത് വണ്ടിയിൽ ഇട്ടു.. 

ഇജാസ് വനിതാ പോലീസിനോട്‌ കണ്ണു കൊണ്ട് എന്തോ ആക്ഷൻ കാണിച്ചതും അവർ സനയുടെ അടുത്ത് ചെന്ന് നിന്നു.. 

“പീഡന ശ്രമം.. വത ശ്രമം.. ഒക്കെ ചേർത്ത് കുറച്ചു വർഷം ആങ്ങളയും പെങ്ങളും ജയിലിൽ കഴിഞ്ഞു നോക്ക്… പിന്നെ പണം എറിഞ്ഞു കേസിൽ നിന്ന് ഊരി പോവാൻ  നോക്കണ്ട..  അതിലും കൂടുതൽ പണം ഈ അബി എറിയും… ” 

നമ്മള് അത് പറഞ്ഞപ്പോ ആ മൂതേവി നമ്മളെ തറപ്പിച്ചു നോക്കുകയാണ്… മോന്ത കാണുമ്പോൾ തന്നെ നമ്മക്ക് അടിമുടി തരിച്ചു കേറുന്നു… പകയോടെ എന്നെ നോക്കി കൊണ്ട് അവൾ പോലീസ് വണ്ടിയിൽ കയറി ഇരുന്നു…
വണ്ടി വീടിന്റെ ഗേറ്റ് കടന്നു പോവും വരെ അവള് എല്ലാരേയും തറപ്പിച്ചു നോക്കുക ആയിരിന്നു.. 

ഷഹബാസ്ക്ക  അപ്പോൾ അങ്ങനെ ഒക്കെ പെരുമാറി എങ്കിലും ഇക്കാക്ക് നല്ല വിഷമം ഉണ്ട് എന്ന് നമ്മക്ക് അറിയാം.. പോലീസ് അവരെ കൊണ്ട് പോയ ഉടൻ തന്നെ ഷഹബാസ്ക്ക കാർ എടുത്ത് പുറത്ത് പോയി… പിന്നെ തടയാൻ ഒന്നും നിന്നില്ല… ഒന്ന് മനസ്സ് ക്ലിയർ ആവാൻ അതാ നല്ലത് എന്ന് നമ്മക്കും തോന്നി..

വീട്ടിലെ ബാക്കി എല്ലാർക്കും ഭയങ്കര ഷോക്ക് ആയിരുന്നു.. കാരണം അവർ ഒന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആണല്ലോ നടന്നത്..ഉൾകൊള്ളാൻ ഇത്തിരി സമയം എടുത്തു… എനിക്ക് നല്ല ആശ്വാസം തോന്നി കാരണം എത്ര നാൾ ആയിട്ട് നമ്മള് ഇത് മനസ്സിൽ വെച്ച് നടക്കുന്നത് ആണ്… ഷഹബാസ്ക്കയെ ഓർത്തും പിന്നെ എന്നെങ്കിലും അവൾ നന്നാവും എന്നും കരുതി ഇത്ര നാളും സഹിച്ചത്.. എന്തായാലും ഇപ്പോ മനസ്സിന് ഒരു ഭാരം ഇറക്കി വെച്ച പോലെ ഉണ്ട്…

സമയം കുറച്ചു കൂടി സഞ്ചരിച്ചു രാത്രി ആയപ്പോൾ വീട്ടിൽ എല്ലാരും വൈകിട്ട് നടന്ന സംഭവത്തിന്റെ ഷോക്കിൽ നിന്ന് ഇത്തിരി ഓക്കേ ആയി… വന്നപ്പോ തൊട്ട് നമ്മളെ കെട്ടിയോളെ അടുത്ത് ചുറ്റി പറ്റി എല്ലാരും ഉണ്ട്…
സൈബയെ സന ആണ് അന്ന് അവിടെ നിന്ന് പിടിച്ചു കൊണ്ട് പോയത് അവളെ കൊന്നു കളഞ്ഞു എന്നുള്ള വിഷമത്തിൽ ആണ് ഇപ്പൊ എല്ലാരും…  

നമ്മളെ ചങ്ക് പിന്നെ എവിടെയും പോവാതെ നമ്മളെ കൂടെ തന്നെ ഉണ്ട്…

“എടാ അബി… എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്….” 

“എന്താടാ പറ….”

“ഈ സച്ചുന്റെ സിസ്റ്റർ ഇല്ലേ… അവളെ സന എന്തേലും ചെയ്തു എന്ന് പറയുന്നത് സത്യം ആണോ…” 

“അതെന്താ നീ അങ്ങനെ ചോദിച്ചേ….”

“അത്…. അത് പിന്നെ…. അന്ന് ഉമ്മാമയുടെ പിറന്നാൾ ദിവസം ഞാൻ ഇവിടെ പർദ്ദ ഇട്ട് ഒരു പെണ്ണിനെ കണ്ടിരുന്നു.. ആകെ ഒരു 10 സെക്കന്റ്‌ കണ്ടുള്ളു പക്ഷെ അപ്പോഴേ എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നിയിരുന്നു… എന്തേലും ചോദിക്കുന്നതിന് മുന്നേ പെട്ടന്ന് മുങ്ങി കളയുകയും ചെയ്തു… അത് ഈ സൈബ ആണോ എന്ന് എനിക്ക് ഒരു ഡൌട്ട്…”

“ഓന്റെ ഒരു ഡൌട്ട്…ഒന്ന് പോടാ… സൈബ അവൾ എങ്ങനെയാ ഇവിടെ വരുക.. നീ വേറെ ആരേലും ആവും കണ്ടത്…”

“അല്ലടാ അന്ന് പെണ്ണ് കാണൽ കഴിഞ്ഞപ്പോ ഞാൻ ഫോട്ടോ കണ്ടിനല്ലോ… എനിക്ക് നല്ല ഡൌട്ട് ഉണ്ട് അത് അവൾ ആണോന്ന്…” 

ഇവൻ ഇത് എന്തൊക്കെ പറയുന്നത് സൈബ അവൾ എന്തിനാ ഇവിടെ വരുന്നത്… ഇനി സനയുടെ ആൾക്കാരെ കയ്യിൽ നിന്ന് രക്ഷപെട്ടിട്ട് ഉണ്ടേൽ തന്നെ അവൾ അവളുടെ വീട്ടിലെക്ക് പോവേണ്ടത് അല്ലെ… പക്ഷെ ഇവൻ ആണേൽ ഇങ്ങനെയും പറയുന്നു… ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ…

“നീ എന്താടാ ഈ ആലോചിച്ചു കൂട്ടുന്നത്….” 

“ഹേയ് ഒന്നുല്ല… സൈബയെ കുറിച്ച് ചിന്തിച്ചത് ആണ്… ഇജാസിനോട്‌ പറയണം അവരോട് സൈബയെ എന്താ ചെയ്തത് എന്ന് പോലീസ് മുറയിൽ ഒന്ന് ചോദിക്കാൻ..”

“എടാ… നീ ഞാൻ പറഞ്ഞത് ഒന്ന് കാര്യം ആയി എടുക്ക്… ചേ… അന്ന് നിന്റെ കെട്ടിയോള് ഇടയിൽ കയറി വന്നോണ്ടാ അല്ലേൽ ആ പെണ്ണിനോട് ഞാൻ ഒക്കെ ചോദിച്ചേനെ….”

“സച്ചു ഇടയിൽ കയറി വരാനോ…. നീ ഇത് എന്തൊക്കെയാട പറയുന്നത്..”

അന്ന് നടന്ന കാര്യം അവൻ വിഷതീകരിച്ചു പറഞ്ഞ് തന്നപ്പോൾ നമ്മക്കും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി…  അപ്പോഴാ എന്റെ മൈന്റിൽ വേറെ ഒരു കാര്യം കൂടി വന്നത്.. സൈബയെ സന അന്ന് പിടിച്ച് കൊണ്ട് പോയതാ അവളെ സന അപകടപെടുത്തി എന്നൊക്കെ അറിഞ്ഞാൽ നമ്മളെ കെട്ടിയോളെ സ്വഭാവം വെച്ച് ഇങ്ങനെ ഒന്നും അല്ലാലോ പ്രതികരിക്കേണ്ടത്… അവൾ സൈലന്റ് ആയിരിക്കാൻ എന്തായിരിക്കും കാരണം… ഹ്മ്മ് എന്തോ ഇതിനിടയിൽ നമ്മള് അറിയാതെ നടക്കുന്നുണ്ട്…. 

“അതെ ഷിയാസ് നീ പറഞ്ഞത് ശെരിയാ… നമ്മള് അറിയാതെ എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്….. എന്തായാലും കണ്ടു പിടിക്കണം..” 

“ഹ്മ്മ് എന്നാ നീ ഇവിടെ ഇരുന്ന് കണ്ടു പിടിക്ക്… സമയം ഒരുപാട് ലേറ്റ് ആയി.. ഞാൻ പോവാ നാളെ കാണാം ബൈ….” 

ഹ്മ്മ്മ് ആ തെണ്ടി ബൈ പറഞു മുങ്ങി… അല്ലേലും ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ്.. കാര്യമായി എന്തേലും പറയുമ്പോൾ ഉള്ള മുങ്ങൽ…
എന്ത് ചെയ്യാനാ…  നമ്മളെ ചെക്കൻ ആയിപോയില്ലേ.. 

അവൻ പോയിട്ടും നമ്മള് പുറത്ത് ഇരുന്നു അവൻ പറഞ്ഞതിനെ കുറിച്ച് തന്നെ ആലോചിച്ചു…  ആ മാക്രിക്ക് ഇതിൽ പങ്കുണ്ട്…  ഹ്മ്മ് കണ്ടു പിടിക്കാം…. 

നമ്മള് ആലോചന ഒക്കെ നിർത്തി റൂമിലെക്ക് പോയപ്പോൾ…  ദേ പെൺപടകൾ എല്ലാം കൂടി നമ്മളെ കെട്ടിയോൾ മാക്രിയെ ചുറ്റും നിന്ന് പരിചരിക്കുകയാണ്…  ഉമ്മാമ ഓളെ കയ്യില് ചൂട് പിടിച്ചോക്കേ കൊടുക്കുന്നുണ്ട്…  ഇതെന്താപ്പാ കഥ…  ഇത്രയും ഫൈറ്റ് ചെയ്ത് ഓളെ രക്ഷിച്ചു പരിക്ക് പറ്റിയത് എനിക്ക് പക്ഷെ നമ്മളെ നോക്കാൻ ആരൂല്ല…  ഓളെ നോക്കാൻ ഇവിടെ ആൾകാർ മത്സരിക്കുന്നു…  
പാവം ഞാൻ….  

“നീ എന്താടാ അവിടെ നിന്ന് ഒളിഞ്ഞു നോക്കുന്നത്… കേറി വാടാ… ” 

പരിചരണം നടക്കട്ടെ പിന്നെ വരാം എന്ന് കരുതി പോവാൻ പോയപ്പോൾ ആണ് നമ്മളെ ഉമ്മാമയുടെ വക ഈ ഡയലോഗ്…  
പെട്ടന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് അകത്തു കയറണമോ..  പുറത്ത് പോണോ..  എന്ന് അറിയാതെ ഒന്ന് പതറി പോയി…  പിന്നെ ഒന്നും നോക്കിയില്ല അകത്തേക്ക് തന്നെ കയറി…  

നമ്മള് കയറിയപ്പോൾ തന്നെ നഹലയും സഹലയും നമ്മളെ അമ്മയിമാരും ഗുഡ് നൈറ്റ്‌ പറഞ്ഞു നമ്മളെ നോക്കി ഒന്ന് ഇളിച്ചു പുറത്തേക്കു പോയി… 

നമ്മളെ ഉമ്മാമയും ഉമ്മാ എന്ന് പറയുന്ന ആ സ്ത്രീയും ഇവിടെ തന്നെ നിൽപ്പുണ്ട്… 

“നിനക്ക് ശരീര വേദന വല്ലതും ഉണ്ടോഡാ.. ” 
വേറാരും അല്ല ഉമ്മാമ ആണ്… 

“ഓ ഇപ്പൊ എങ്കിലും ചോദിക്കാൻ തോന്നിയല്ലോ..  ആ അല്ലേലും നമ്മളെ കാര്യം നോക്കാൻ ഇവിടെ ആരും ഇല്ലല്ലോ… ” 
നമ്മള് ഇത്തിരി പരിഭവം അഭിനയിച്ചു അല്ല പിന്നെ…  

“അതെന്താടാ ഇയ്യ് അങ്ങനെ പറഞ്ഞെ… “

“ഹേയ് ഒന്നുല്ലേ..  കഷ്ടപ്പെട്ട് രക്ഷിച്ച ആൾക്ക് ഇവിടെ ഒരു പരിചരണയും ഇല്ലാലോ..  ബാക്കി ഉള്ളവരെ ഒക്കെ നോക്കാൻ എത്ര പേര് ആണ്… “

“ഓഹോ…  എടാ കുരങ്ങാ ഇയ്യ് ഒരു ഉശിരുള്ള ആൺകുട്ടി അല്ലെ അനക്ക് എന്തിനാ പരിചരണം..  ഉരുക്കു ബോഡി അല്ലെ ഉമ്മാമന്റെ കുട്ടിക്ക്… ” 
അയ്യടാ നമ്മളെ ഉമ്മാമന്റെ സംസാരം കേട്ട ഇങ്ങള്… സോപ്പ് ഇടാൻ ബഹു കേമിയാ..  ഹിഹിഹി… തല്ക്കാലം നമ്മള് അത് അങ്ങ് അംഗീകരിച്ചു കൊടുത്ത് ഒന്ന് ഇളിച്ചു കാണിച്ചു..  നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് നിന്ന് കിണിക്കുന്നുണ്ട്…  നമ്മള് നല്ലോണം അങ്ങ്ട് നോക്കി പേടിപ്പിച്ചു അല്ല പിന്നെ…  

****************

എല്ലാരും നമ്മളെ സ്നേഹിച്ചു കൊല്ലുന്ന കണ്ടിട്ട് അസൂയ അടക്കാൻ പറ്റാതെ നിൽക്കാ നമ്മളെ കെട്ടിയോൻ.. നമ്മക്ക് ആണേൽ ചെക്കന്റെ കളി കണ്ടിട്ട് ആണേൽ ചിരി അടക്കാൻ പറ്റുന്നില്ല.. പറ്റാത്ത കാര്യം എന്തിനാ ചെയ്യുന്ന്… അതോണ്ട് നമ്മള് ചിരിച്ചു… അപ്പോൾ ദേ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കുന്നു….

“എന്നാ നിങ്ങൾ കിടന്നോ.. ആ പാല് കുടിക്കാൻ മറക്കല്ലേ മോളെ…. ” എന്നും പറഞ്ഞ് ഉമ്മാമയും ഉമ്മയും  പോയി… 
 
അവർ പോയികഴിഞ്ഞതും നമ്മള് നമ്മളെ കെട്ടിയോൻ തെണ്ടി ചെയ്യുന്നത് കണ്ടു അന്തം വിട്ട് പോയി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button