Novel

❤ Fighting Love ❤: ഭാഗം 50

[ad_1]

രചന: Rizvana Richu

” സച്ചു… ” 

ശെരിക്കും ആ വിളി കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം തോന്നി… 
നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ചെക്കൻ ബെഡിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്നു… ഉഫ്ഫ്ഫ്… എന്തൊരു മൊഞ്ചൻ ആണ് ഈ കോന്തൻ.. മൊഞ്ചു കൂട്ടുന്ന ഓന്റെ ആ ചിരിയും.. നമ്മള് ഒരു നിമിഷം അത്‌ അങ്ങ്‌ നോക്കി ലയിച്ചു നിന്നു പോയി…. 

അപ്പൊ ദേ ചെക്കൻ എണീറ്റ് എന്റെ അടുത്തേക്ക് വന്ന് നിന്നു.. 
നമ്മളെ അടുത്ത് വന്ന് നിന്ന് കണ്ണിലേക്ക് നോക്കുന്നുണ്ട്.. പൂച്ച കണ്ണ് വെച്ച് ഓന്റെ ഈ നോട്ടം അൺസഹിക്കബിൾ… 

നമ്മളെ കണ്ട്രോളും പോവും എന്ന് തോന്നിയപ്പോൾ നമ്മള് വീണ്ടും തിരിഞ് റൂമിലേക്ക് പോവാൻ പോയതും ആ കോന്തൻ നമ്മളെ കൈ പിടിച്ചു ഒറ്റ വലി ആയിരുന്നു…
നമ്മള് കറങ്ങി ഓന്റെ നെഞ്ചത്തേക്ക് വീണു.. ഒപ്പം ഓന്റെ കൈ നമ്മളെ അരയിലൂടെ പിടുത്തവും ഇട്ടു.. 
നമ്മള് ഓന്റെ മുഖത്തേക്ക് വീണ്ടും നോക്കിയപ്പോൾ  ചെക്കൻ ആ പൂച്ചകണ്ണ് വെച്ച് നമ്മളെ തന്നെ നൊക്കുന്നുണ്ട്‌.. ഒന്ന് പിരികം പൊക്കിയും താഴ്ത്തിയും നമ്മള് എന്താ എന്ന് ചോദിച്ചു.. അപ്പൊ തന്നെ ചെക്കൻ ഒന്നു കൂടി നമ്മളെ ഒന്റെ അടുത്തേക്ക് ചേർത്ത്‌ നിർത്തി.. 

“do you love me… ” ഓന്റെ ആ ചോദ്യം കേട്ടതും നമ്മള് ആകെ വല്ലാതായി.. പക്ഷെ മനസ്സിന് എന്തൊ ഒരു കുളിർമ്മ തോന്നി.. 

“നീ എന്താ കിനാവ് കാണുകയാണോ..” 
പെട്ടന്ന് ഉള്ള ഓന്റെ ചോദ്യം കേട്ടപ്പോൾ ആണ് നമ്മള് ഇതൊക്കെ ചിന്തിച്ചു കൂട്ടിയത്‌ ആണെന്ന്.. 

നമ്മള് ഞെട്ടലൊക്കെ മാറ്റി ഒനെ നോക്കിയപ്പോൾ അവൻ അവിടെ ബെഡിൽ തന്നെ ഇരിപ്പുണ്ട്..  

“എന്തിനാ വിളിച്ചത്…”

“സോറി വിളിച്ചു നിർത്തി ബുദ്ധിമുട്ടിച്ചതിന്.. ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് നിനക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. അതിന് നിനക്കുള്ള ഒരു ഗിഫ്റ്റ്‌ തരാൻ ആണ് നിൽക്കാൻ പറഞ്ഞത്…” 

“ഗിഫ്റ്റോ…?”
“അതെ നീ ആഗ്രഹിക്കുന്ന ഒരു ഗിഫ്റ്റ്.. ഇതാ വാങ്ങിച്ചോളൂ..” 

എന്റെ നേരെ ഒരു കവർ നീട്ടി പിടിച്ചു കൊണ്ട്‌ അവൻ പറഞ്ഞു.. നമ്മള് ഒന്റെ മുഖത്തേക്കും ആ കോവേറിലേക്കും മാറി മാറി നോക്കി.. 

“എന്താ നോക്കുന്നത് ഇതാ വാങ്ങിച്ചു തുറന്ന് നോക്ക്…” 
അവൻ അത്‌ പറഞ്ഞപ്പോൾ നമ്മള് അത്‌ വാങ്ങി തുറന്ന് നോക്കി.. അതിനകത്തു ഒരു പേപ്പർ.. ആ പേപ്പർ കയ്യിൽ എടുത്ത് വീണ്ടും നമ്മള് ഒന്റെ മുഖത്തേക്ക് നോക്കി.. നമ്മളെ നോക്കി പുച്ഛം വാരി വിതറി.. ഞാൻ അത്‌ തുറന്ന് വായിച്ചതും.. നമ്മളെ തല കറങ്ങുന്ന പോലെ തോന്നി.. ശരീരം തലർന്ന് പോകുന്ന പോലെയും.. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. ഡിവോഴ്സ്‌ നൊട്ടീസ്‌…. 

“ഒന്ന് ഒപ്പിട്ട് തന്നാൽ മാത്രം മതി.. ഒരു കോടതിയിലേക്കും വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാതെ ഒഴിഞ്ഞു പോയി തന്നോളാം ഞാൻ… 
പെട്ടന്ന് എന്ത്‌ ചെയ്യണം എന്ത്‌ പറയണം എന്ന് ഓർത്തു പകച്ചു നിന്ന് പൊയി ഞാൻ… 

****************

നമ്മള് അത്‌ ഓൾക്ക് കൊടുത്തപ്പോൾ പെണ്ണ് ഒന്ന് ഞെട്ടി.. അങ്ങനെ തോറ്റ് കൊടുക്കാൻ ഈ അബി ഉദ്ദേശിച്ചിട്ടില്ല.. എന്റെ സ്നേഹത്തിന് ഒരു വിലയും കാണാത്ത ഒരു പെണ്ണിന് വേണ്ടി ഞാൻ എന്തിന് നിൽക്കണം.. അബിയെ വെണ്ടാ എന്നല്ലെ അവൾ പറഞ്ഞത്.. ഇത്‌ ഒന്നുകൂടി അവൾക്ക് ചെയ്യുന്നത് തെറ്റ് ആണെന്ന് മനസ്സിലാക്കി തിരുത്താൻ ഉള്ള അവസരം ആണ്.. 

ഈ നിമിഷം ആ പേപ്പർ കീറി കളഞ് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഈ അബി ഒക്കെ മറന്ന് സ്വീകരിക്കും അല്ലേൽ ഒരുപാട് കരയേണ്ടി വരും സച്ചു നീ… 

നമ്മള് അതും മനസ്സിൽ കരുതി ഓളെ നോക്കിയപ്പോൾ അവൾ ആ പേപ്പറിൽ തന്നെ നോക്കി നിൽപ്പുണ്ട്.. 
കാപ്പി കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. അപ്പൊ തന്നെ ഞാൻ കാണാതിരിക്കാൻ മുഖം തിരിച്ചു അത്‌ തുടച്ചു കളഞ്ഞു.. ഞാൻ കണ്ടതായി ഭാവിച്ചും ഇല്ലാ..  

“എന്തു പറ്റി സന്തോഷം ആയില്ലേ.. ഇതായിരുന്നില്ലെ നീ ആഗ്രഹിച്ചത്…” 
നമ്മള് അത്‌ പറഞ്ഞതും ദഹിപ്പിക്കുന്ന കണ്ണുകൾ കൊണ്ട് അവൾ എന്നെ ഒരു നോട്ടം നോക്കി… 
സച്ചു നിന്റെ അഭിനയം ആണ് ഇതൊക്കെ.. നിന്റെ കണ്ണിൽ ഉള്ള എന്നോടുള്ള പ്രണയം എനിക്ക്‌ ഇപ്പോഴും കാണാൻ പറ്റുന്നുണ്ട്.. പക്ഷെ അത്‌ നീ പറയാതെ ഒരിക്കലും മനസ്സിലായി എന്നുള്ള ഭാവം ഞാൻ കാണിക്കില്ല.. അത് സൈബയെ വിവാഹം ചെയ്യേണ്ടി വന്നാലും… 
നമ്മള് വീണ്ടും ഓളെ നൊക്കിയപ്പൊൽ പെണ്ണ് നമ്മക്ക്‌ നേരെ കൈ നീട്ടിയിട്ട് ഉണ്ട്… 

“എന്താ….” 
“പേന വേണം…” 
വാശിയിൽ ഇവളെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു.. തെറ്റ്‌ മനസ്സിലാക്കി തിരിച്ചു വരും എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ.. 
ഇല്ലാ ഇവൾ ഒരിക്കലും ഇനി മാറില്ല..
പോക്കറ്റിൽ നിന്ന് പേന എടുത്ത് അവൾക്ക് നേരെ നീട്ടി.. അതും വാങ്ങി അവൾ ബെഡിൽ പോയി ഇരുന്നു.. എന്നിട്ട്‌ വീണ്ടും നമ്മളെ ഒരു നോട്ടം നോക്കി അതിൽ ഒപ്പിട്ട് എന്റെ കയ്യിൽ കൊണ്ട് തന്ന് അവൾ അവളുടെ റൂമിലേക്ക് പോയി… 

****************
ഇതൊക്കെ എന്തായാലും നടക്കേണ്ട കാര്യം തന്നെ ആണ്.. സൈബയുമായുള്ള വിവഹം നടക്കുന്നതിന് മുന്നെ ഇങ്ങനെ ഒരു കാര്യം എന്തായാലും ചെയ്യെണ്ടത്‌ തന്നെയാണ് പക്ഷെ അത്‌ കണ്ടപ്പോൾ മനസ്സിന്റെ പിടച്ചിൽ വല്ലാതെ ആയിരുന്നു.. കണ്ണൊക്കെ നിറഞ്ഞു പോയി.. അതിൽ ഒപ്പിടാൻ മനസ്സിന് അപ്പോൾ എവിടെ നിന്ന് ധൈര്യം വന്നെ എന്ന് ഇപ്പൊഴും ചിന്തിച്ചിട്ട് ഒരു പിടിയും ഇല്ലാ.. 

അല്ലേലും ഞാൻ എന്തിനാ വിഷമിക്കുന്നത്‌.. പിരിയാം എന്ന് തീരുമാനം അല്ലെലും എടുത്തത് ആണല്ലോ അപ്പൊ ഈ പേപ്പറിന് ഇത്ര പ്രാതാന്യം കൊടുക്കേണ്ട കാര്യം എന്താ.. എന്തായാലും ഒക്കെ നടക്കട്ടെ… കുറെ നെരം ഓരോന്ന് ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി പോയി….

@@@@@@@@@@@@@@@@

ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. അബിയുടെയും സൈബയുടെയും കല്യാണത്തിന് ഇനി 1 വീക്ക് ഉള്ളു… 

നിക്കാഹ് ചെറിയ രീതിയിൽ നടത്തിയിട്ട് ബാക്കി എല്ലാർക്കും 2 ഡേ കഴിഞ് പാർട്ടി കൊടുക്കാൻ ആണ് പ്ലാൻ… 

അബിയുടെ വീട്ടിൽ വെച്ച് തന്നെയാണ് നിക്കാഹ് നടത്താൻ തീരുമാനിച്ചത്.. എല്ലാരും ഹാപ്പി ആണ്.. 
പക്ഷെ നമ്മളെ സച്ചുന്റെ മനസ്സ്‌ ആകെ അസ്വസ്ഥമാണ്.. അബിയെ മറക്കാൻ അവൾ ഒരുപാട് ശ്രമിച്ചു എങ്കിലും അവൾക്ക്‌ അതിന് ഒരിക്കലും പറ്റില്ലാ എന്ന് അവൾ മനസ്സിലാക്കിയപ്പൊഴെക്കും ഒരു പാട് ലേറ്റ് ആയിപ്പോയി… 

ദിവസം കഴിയും തോറും അവൾക്ക് അബിയോടുള്ള ഇഷ്ടം എത്രത്തോളം ആണെന്ന് അവൾക്ക് മനസ്സിലായി തുടങ്ങി… 

അബിയോട് പലതവണ അവൾ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും സൈബയെ കുറിച്ച് ഓർത്തപ്പോൾ അത്‌ പറയാതെ നിന്നു… 

ഉമ്മമക്കും ഉമ്മാക്കും ഒക്കെ സൈബയോടുള്ള സ്നേഹം കണ്ടപ്പോൾ പിന്നെ എല്ലാരുടെയും സന്തോഷത്തിനു വേണ്ടി അവൾ ഒക്കെ സഹിച്ചു നിന്നു… 

“മോളെ സച്ചു… സൈബ ഇന്ന് വരും എന്ന് പറഞ്ഞിരുന്നല്ലോ നിക്കാഹിന് സ്വർണ്ണവും ഡ്രെസ്സും ഒക്കെ എടുക്കാൻ പോവാൻ…”

“ആ ഞാൻ വിളിച്ചിരുന്നു ഉമ്മാമ അവൾ ഇപ്പൊ എത്തും…” 

“നീയും കൂടെ പൊയ്ക്കോ മോളെ…” 

“വേണ്ട… ഞാനും സൈബയും പൊയ്ക്കോളാം..”
ഉമ്മാമ നമ്മളോട് കൂടെ പോവാൻ പറഞ്ഞപ്പോൾ ആണ്  വേണ്ടാന്നും പറഞ്ഞു ആ കൊന്തന്റെ വരവ്‌… 
കേട്ടപ്പോൾ എന്തൊപോലെ ആയെങ്കിലും നമ്മള് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. 

“ഞാൻ പോവുന്നില്ല ഉമ്മാമ.. അവർ രണ്ട് പേരും പോയി വരട്ടെ…” എന്നും പറഞ്ഞു നമ്മള് ഒന്ന് ഇളിച്ചു കാണിച്ചു അവിടെ നിന്ന് മുങ്ങാൻ പോയപ്പോൾ ആണ് സൈബ വന്നേ… 

“ആഹാ സുന്ദരി ആയിട്ട് ഉണ്ടല്ലോ… ” ഉമ്മാമ പറയുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് നമ്മള് ഓള് വന്നത്‌ കണ്ടേ.. 

” വേഗം വാ സൈബ ഒരുപാട് ലേറ്റ് ആയി… ” 

“സോറി അബി.. ഞാൻ ഇത്തിരി ലേറ്റ് ആയി പോയി…” 

” its k … നീ വേഗം വാ..”
“സച്ചു നീ വരുന്നില്ലേ.. നീയും വാടി.. സെലക്ട് ചെയ്യാൻ ഒരു ഹെല്പിന് വാടി…” 

“ഞാൻ ഇല്ലാ.. നീ തന്നെ സെലെക്റ്റ്‌ ചെയ്ത്‌ പെട്ടന്നു വാ.. എനിക്ക്‌ ഇവിടെ ഷാഫിക്കന്റെ കൂടെ ഒരുപാട് ജോലി ഉണ്ട്.. ” എന്നും പറഞ്ഞു നല്ല ഇളിയും പാസാക്കി ഞാൻ മുകളിലേക്ക് കയറി പോയി.. അബിയും സൈബയുടെ പുറത്തേക്കും പോയി… 

റൂമിൽ എത്തി ബെഡിൽ ഇരുന്നു.. കണ്ണുകൾ നമ്മളോട് ഒരു അനുവാതം പൊലും ചോദിക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി… 
ഇനി അബിയുടെ ജീവിതത്തിലും ഈ മുറിയിലും വീട്ടിലും ഞാൻ 1 വീക്ക് കൂടി.. 
സങ്കടം സഹിക്കാതെ ആയപ്പോൾ ബെഡിൽ കുറച്ചു സമയം കണ്ണടച്ച് കിടന്നു… ഈ വീട്ടിലേക്ക് കടന്നു വന്നത്‌ മുതൽ ഉള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ട് നിന്നു… 

അപ്പോഴാ റൂമിൽ ആരോ വരുന്നത്‌ പോലെ തോന്നിയത്..കണ്ണ് തുറന്നു നോക്കിയപ്പോൾ നമ്മളെ ഷഹീ…

“എന്താ ഷഹീ.. ” 

” ഹേയ് ഒന്നും ഇല്ലാ.. ” 

” അങ്ങനെ ഒന്നും ഇല്ലാതെ നീ വരില്ലാലോ.. പറയടോ..” 

” ശെരിക്കും ഇത്രയും സങ്കടം ഉണ്ടായിട്ടും എന്തിനാ ഈ ത്യാഗം ചെയ്യുന്നത്…” 

“ആർക്ക്‌ സങ്കടം എനിക്ക് ഒരു സങ്കടവും ഇല്ലാ..” 

“സങ്കടം ഇല്ലാഞ്ഞിട്ട്‌ ആണോ ഈ മാറി നിന്നുള്ള കരച്ചിൽ…” 

“ആരു കരഞ്ഞു.. എന്റെ കണ്ണിൽ കരട് പോയതാ…”

“ഈയിടെ ആയിട്ട് നന്നായിട്ട് വീട്ടിൽ കരട് കടന്നു കൂടിയിട്ടുണ്ട്..” 

നമ്മളെ നോക്കി ഒരു ഇളിയും ഇളിച്ചു ഈ ഡയലോഗും അടിച്ചു ചെക്കൻ പോയി.. 

@@@@@@@@@@@@@@@ 
ദിവസങ്ങൾ ഒക്കെ റോക്കറ്റ് പോവുന്ന പോലെ ആണ് പോവുന്നത്… നാളെ ആണ് അബിയുടെയും സൈബയുടെയും നിക്കാഹ്‌.. ഇനി ഈ വീട്ടിൽ എന്റെ സ്താനം ഈ ദിവസം കൂടി മാത്രം…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button