🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 74

രചന: റിൻസി പ്രിൻസ്
ഇപ്പോഴത്തെ ദേഷ്യത്തിന് ഇങ്ങനെയൊക്കെ പറയുന്നത് ആണ്. അതൊന്നും നീ കാര്യമായിട്ട് എടുക്കേണ്ട. ഒരു കണക്കിന് എല്ലാവരും അറിഞ്ഞത് നന്നായി. ഞാനായിട്ട് പറയുന്നത് എങ്ങനെയാണെന്ന് ഓർത്തിരിക്കുകയായിരുന്നു. വാ പോകാം
.
അവളുടെ കയ്യിൽ കയറി പിടിച്ചു സോളമൻ. എതിർക്കാൻ ആ നിമിഷം അവൾക്കും കഴിയില്ലായിരുന്നു.
പെട്ടന്ന് മുറിയിലേക്ക് സണ്ണി കയറി വന്നു
” സോളമ നീയൊന്ന് വന്നേ, എനിക്ക് കുറച്ച് സംസാരിക്കണം…
സണ്ണി അത്രയും പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ അവളെ ഒന്ന് നോക്കിയതിനു ശേഷം ഇപ്പോൾ വരാം എന്ന് സോളമൻ പറഞ്ഞു.
അവൻ പുറത്തേക്കിറങ്ങിയ നിമിഷം കട്ടിലിലേക്ക് ഇരുന്നു പോയിരുന്നു മരിയ.
കുറച്ചു മുൻപ് എന്താണ് ഇവിടെ സംഭവിച്ചത്.? എത്ര പെട്ടെന്നാണ് പ്രിയപ്പെട്ട പലർക്കും താൻ അന്യയായി മാറിയത്. അമല ആന്റിയിൽ നിന്നും ഒരിക്കലും ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.സമ്മതിക്കില്ല എന്ന് ഊഹം ഉണ്ടായിരുന്നു. എങ്കിലും ഇത്രത്തോളം ദേഷ്യത്തോടെ പറയുമെന്ന് കരുതിയിരുന്നില്ല. അവൾക്ക് വീണ്ടും വീണ്ടും കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തപ്പോൾ കരച്ചിൽ വന്നു.
“സോളമാ എന്താണ് നിന്റെ ഉദ്ദേശം…?
സണ്ണി സോളമനോട് ചോദിച്ചു.
” എന്റെ ഉദ്ദേശം ഞാൻ കുറച്ചു മുമ്പ് പറഞ്ഞില്ലേ.? അത് തന്നെ.
“സോളമാ നീ ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. നിന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാൻ പറയുന്നത്. കുറച്ചു കഴിയുമ്പോൾ ഈ ഭ്രമങ്ങളെല്ലാം അവസാനിക്കും അത് കഴിഞ്ഞ് റിയാലിറ്റിയിലേക്ക് വരുമ്പോൾ നീ ഉദ്ദേശിച്ച പോലെ ഒന്നും ആയിരിക്കില്ല കാര്യങ്ങൾ. നീ തൽക്കാലം സാഹസം ഒന്നും കാണിക്കാതെ ആ കൊച്ചിനെ കൊണ്ട് ഹോസ്റ്റലിലേക്ക് ആക്ക്. അത് പഠിക്കാൻ വന്നതാ, പഠിച്ച് കഴിയട്ടെ അത് കഴിഞ്ഞ് എന്താണെന്നുവെച്ചാൽ ആലോചിച്ചു തീരുമാനിച്ചാൽ പോരെ.?
സണ്ണി പറഞ്ഞു
” പപ്പ എന്താ ഉദ്ദേശിക്കുന്നത്? എനിക്ക് അവളെ ഇഷ്ടമാണ്, അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ് ഞാൻ അയാളുടെ കൂടെ വീടില്ല എന്ന് പറഞ്ഞത്..
” നിനക്ക് അവളെപ്പോലെ എത്ര പേരെ ഇഷ്ടമാണ്.? എത്ര പേരെ ഇഷ്ടമായിരുന്നു.? ഇനി എത്ര പേരെ ഇഷ്ടം ആകാൻ കിടക്കുന്നു. തുണി ഉരിയുന്നത് പോലെ അല്ലേടാ ഈ പെണ്ണുങ്ങളെ മാറുന്നത്.? കുറച്ചുകഴിയുമ്പോൾ അവളെ നിനക്ക് ഇഷ്ടമല്ലാതാവും. ദൈവദോഷമാണ് സോളമ, നീ ദ്രോഹം ചെയ്യരുത് ആ പെൺകൊച്ചിനോട്. അത് ജീവിതത്തിൽ ഇനി അനുഭവിക്കാൻ ബാക്കിയൊന്നുമില്ല. നീ ഇപ്പോൾ ഇവിടെ ഇത്രയും ഷോയും കാണിച്ച് അവളെ വിളിച്ചു കൊണ്ട് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് നിനക്ക് മടുത്തു കഴിയുമ്പോൾ അവളെ എവിടെയെങ്കിലും ഉപേക്ഷിച്ചാൽ അതിലും വലിയൊരു പാപം നിനക്ക് കിട്ടാനില്ല. ഏഴ് തലമുറയ്ക്ക് ആ കണ്ണുനീരിന്റെ ശാപം നിൽക്കും..
സണ്ണി അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് പൊട്ടിക്കരയാനാണ് സോളമന് തോന്നിയത്. പപ്പ ഇത്രയും മോശമായി ആണോ തന്നെക്കുറിച്ച് മനസ്സിൽ കരുതി വെച്ചിരിക്കുന്നത് എന്ന് അവൻ ചിന്തിച്ചു പോയിരുന്നു.
കലങ്ങിയ കണ്ണുകളോട് അവൻ അയാളെ ഒന്ന് നോക്കുക മാത്രം ചെയ്തു,
” പപ്പാ തെറ്റ് പറ്റിയിട്ടുണ്ട്. ഇല്ലെന്നു പറയുന്നില്ല. പക്ഷേ സോളമൻ ഒരു പെണ്ണിനെയും ഇത് വരെ ചതിച്ചിട്ടില്ല. ഞാൻ കല്യാണം കഴിക്കാന്ന് ഒരുത്തിയോടും പറഞ്ഞിട്ടില്ല. അങ്ങനേ ഇവളോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവളെ എനിക്ക് മടുക്കണം എങ്കിൽ ഞാൻ മരിക്കണം പപ്പാ, ഇപ്പോൾ പപ്പാ പറഞ്ഞത് പോലെ വസ്ത്രം മാറുന്നത് പോലെ ഞാൻ സ്ത്രീകളെ മാറിയിട്ടുണ്ട്. പക്ഷേ ഞാൻ ആരെയും മോശമായ രീതിയിൽ ഒന്ന് തൊട്ടിട്ട് പോലുമില്ല. വിശ്വസിക്ക്.! പ്രായത്തിന്റെതായിട്ടുള്ള ചില പക്വത കുറവും പ്രശ്നങ്ങളും ഒക്കെ എനിക്ക് ഉണ്ടായിട്ടുണ്ട്. വളരെ പെട്ടെന്ന് നല്ലൊരു പൊസിഷനിൽ എത്തിയപ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പണം കൈയ്യിൽ വന്നപ്പോൾ. പെൺകുട്ടികളൊക്കെ ഇങ്ങോട്ട് വന്ന് പ്രപ്പോസ് ചെയ്തപ്പോൾ, എപ്പോഴൊക്കെയോ ഞാൻ ചെറിയ തെറ്റുകളൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ ഇതുവരെ ഒരു പെൺകുട്ടിയുടെ മാനം ഞാനായിട്ട് ഇല്ലാതാക്കിയിട്ടില്ല. പപ്പാ പറഞ്ഞതുപോലെ അവരെ മടുത്തു ഉപേക്ഷിച്ചിട്ടുമില്ല. ഇതിപ്പോ ഞാൻ ചങ്കിക്കൊണ്ടു നടന്ന് സ്നേഹിച്ചത് ആണ്. എനിക്ക് മറക്കാൻ പറ്റില്ല. അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു കഴിഞ്ഞ് പിന്നെ ഒരു പെണ്ണിന്റെ മുഖത്ത് പോലും ഞാൻ നോക്കിയിട്ട് ഇല്ല. എന്റെ മനസ്സിൽ അവൾ മാത്രമേയുള്ളൂ. അത് ഞാൻ എങ്ങനെയാ നിങ്ങളോട് പറഞ്ഞു തരുന്നത്. നിങ്ങൾക്ക് മനസ്സിലാവുമോന്ന് എന്ന് എനിക്ക് അറിയില്ല. പക്ഷേ പപ്പ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, അവള്……അവൾ എന്റെ പ്രാണനാ പപ്പാ… അവളില്ലാതെ എനിക്ക് പറ്റില്ല.!
പറഞ്ഞപ്പോൾ അവൻ ഇടറി പോയി
” അപ്പൊ നിന്റെ മമ്മ നിനക്ക് ആരും അല്ലല്ലേ..?
അപ്പുറത്തെ മുറിയിലെ തളർന്നു കിടക്കുന്നു അവള്, നിന്റെ ജീവിതത്തെക്കുറിച്ച് അവൾക്ക് സ്വപ്നങ്ങൾ ഉണ്ടാവില്ലേ…?
“മമ്മ…… മമ്മയ്ക്ക് അവളെ ഇഷ്ടമാകുമെന്ന ഞാൻ കരുതിയത്. ആര് എതിർത്താലും മമ്മ കല്യാണത്തിന് സമ്മതിക്കുമെന്നാ ഞാൻ കരുതിയത്. മമ്മയുടെ ഭാഗത്തു നിന്ന് ഇങ്ങനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല പപ്പാ… പപ്പയുടെ പിണങ്ങി ഇറങ്ങാൻ എനിക്ക് താല്പര്യമില്ല പപ്പ എന്നോട് പിണങ്ങരുത്
അവൻ പറഞ്ഞു
“നീ വളർന്ന ഒരു വലിയ പുരുഷനായി, നിന്റെ ജീവിതത്തിനെപ്പറ്റി നിനക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. അതിനുള്ള പ്രായവുമായി. പക്വതയുമായി, ഇനി നിനക്ക് തീരുമാനിക്കാം ഞാൻ പറയാനുള്ളത് പറഞ്ഞു. ഒരിക്കലും മകനെ ഞാൻ പറയുന്നത് അനുസരിക്കുന്ന പാവയാക്കി മാറ്റണമെന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.
അയാളത് പറഞ്ഞപ്പോൾ അയാളെ ഒന്ന് നോക്കി സോളമൻ പറഞ്ഞു.
” ഞങ്ങൾ പോവാ പപ്പാ…! മമ്മി
യുടെ മനസ്സ് മാറും എനിക്ക് ഉറപ്പാ…
അവനത് പറഞ്ഞപ്പോൾ അയാൾ അവന്റെ തോളിൽ ഒന്ന് തട്ടി
” ഒന്നുമാത്രം എനിക്ക് പറയാനുള്ളൂ നീ കാരണം മരിയ കരയാൻ ഇടവരരുത്
” അതെന്റെ മരണത്തിലൂടെ മാത്രമേയുണ്ടാവു പപ്പാ
അവൻ പറഞ്ഞു
അവന് വലിയ ആശ്വാസം തോന്നി അവൻ റൂമിലേക്ക് ചെന്ന് മരിയയെ വിളിച്ചു. അവൾക്ക് അവനോടൊപ്പം ഇറങ്ങാൻ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു. എങ്കിലും അവൻ അധികാരത്തോടെ കയ്യിൽ പിടിച്ചപ്പോൾ അവൾ മറ്റൊന്നും പറയാതെ ഇറങ്ങി…
അമലയുടെ വാതിലിന്റെ അരികിൽ വരച്ചെന്ന് അവൻ റൂം തുറന്നു അകത്ത് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന അമലയെ കാണാം
“മമ്മ ഞങ്ങൾ ഇറങ്ങുകയാ…
അവൻ പറഞ്ഞപ്പോഴും അവരിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല.
കുറച്ച് സമയം കാത്തുനിന്നും എങ്കിലും അവരെഴുന്നേൽക്കുന്നില്ലന്ന് കണ്ടതും മരിയുടെ കൈയും പിടിച്ചു അവൻ പുറത്തേക്ക് നടന്നു…
ഹോളിൽ ജോണിയും ജീനയും വല്യമ്മച്ചിയും എല്ലാം ഇരുപ്പുണ്ട്. വല്യമ്മച്ചിയുടെ മുഖത്ത് മരിയെ കണ്ട അനിഷ്ടം അതേപോലെയുണ്ട്. ആരെയും ശ്രദ്ധിക്കാതെ അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഒപ്പം മരിയയുടെ കൈകളിൽ മുറുക്കി പിടിക്കുകയും ചെയ്തു..
” എടി എരണം കെട്ടവളെ കെട്ടവളേ നീ എന്റെ കൊച്ചനെയും ഞങ്ങളിൽ നിന്ന് നടത്തി മാറ്റിക്കൊണ്ട് പോകല്ലേ നീ ഒരു കാലത്തും ഗതി പിടിക്കില്ലടി പിഴച്ചവളെ…
വല്ല്യമ്മച്ചി വിളിച്ചു പറഞ്ഞു. സോളമൻ ഒന്ന് നിന്നു ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…