Gulf
അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 പേര്‍ മത്സരത്തിനിറങ്ങും
ദുബൈ: അല്‍ ഹബ്ത്തൂര്‍ ഗ്രാന്റ് റിസോര്‍ട്ടില്‍ നടക്കുന്ന 27ാമത് അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 താരങ്ങള്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മത്സരം ഡിസംബര്‍ രണ്ട് മുതല്‍ എട്ടുവരെയാണ് നടക്കുന്നത്.
മുഖ്യ റൗണ്ടില്‍ 32 താരങ്ങള്‍ മാറ്റുരക്കും. അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ഖലീഫ അഹമ്മദ് അല്‍ ഹബ്ത്തൂറിന്റെ മസ്തിഷ്‌കശിശുമാണ് യുഎഇയിലേയും ഗള്‍ഫ് മേഖലയിലെയും അറബ് മേഖലയിലെയും വനിതകളുടെ ടെന്നീസ് മത്സരത്തെ പ്രോത്സാഹിപ്പിക്കാനുള്ള അല്‍ ഹബ്ത്തൂര്‍ ചാലഞ്ച്.