നൂറ് ശതമാനം ആശ്വാസം; നിമിഷപ്രിയ നാട്ടിലെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് കുടുംബം

യെമനിൽ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കുടുംബം. ആശ്വാസ വാർത്തയെന്നായിരുന്നു നിമിഷപ്രിയയുടെ ഭർത്താവ് ടോമിയുടെ പ്രതികരണം. ഇനിയും നിരവധി കാര്യങ്ങൾ നടക്കാനുണ്ട്. തലാലിന്റെ വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം സംഭവത്തിൽ പൂർണത വരുമെന്ന് വിശ്വസിക്കുന്നതായും ടോമി പറഞ്ഞു
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പിന്തുണ നൽകി. നൂറ് ശതമാനം ആശ്വാസമാണ്. നിമിഷപ്രിയ എന്ന എന്റെ ഭാര്യയെ നാട്ടിലെത്തിച്ച് തരും എന്നതിൽ പൂർണവിശ്വാസമുണ്ട്. ചില കാര്യങ്ങളൊന്നും മറ്റുള്ളവർക്ക് അറിയില്ല. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ടെന്നും ടോമി പറഞ്ഞു
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്രസർക്കാരും സ്ഥിരീകരിച്ചിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ ഇടപെടലിന് പിന്നാലെയാണ് യെമനിൽ നിന്നും അനൂകൂല തീരുമാനം വന്നത്. അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വധശിക്ഷ മാറ്റിവെക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം.