National

മുസഫർപൂരിൽ 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; ആറ് പേർക്കെതിരെ കേസ്

യുപി മുസാഫർപൂരിൽ വിവാഹാഭ്യർഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ആറ് പേർക്കെതിരെ കേസ്. കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസെടുത്തത്. ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം വലിയ തോതിൽ വിവാദമായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്

സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. 14കാരിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് റായ് നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ കുടുംബം ഈ ആവശ്യം നിരസിക്കുകയായിരുന്നു.

ഓഗസ്റ്റ് 11ന് രാത്രി യുവാവ് സുഹൃത്തുക്കളെയും കൂട്ടി വന്ന് പെൺകുട്ടിയെ കത്തിമുനയിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 12ന് രാവിലെ പ്രദേശത്തെ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞത്.

Related Articles

Back to top button
error: Content is protected !!