Kerala
പാലക്കാട് വല്ലപ്പുഴയിൽ നിന്ന് 15കാരിയെ കാണാതായി; അന്വേഷണം തുടരുന്നു
പാലക്കാട് വലപ്പുഴ ചൂരക്കോട് നിന്ന് 15 വയസ്സുകാരിയെ കാണാതായതായി പരാതി. ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷഹാനാ ഷെറിനെയാണ് കാണാതായത്.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിലെത്തിയിരുന്നു. കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചു.
കുട്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.