National
കളിക്കുന്നതിനിടെ 15കാരന്റെ കൈയിലുള്ള തോക്കിൽ നിന്നും വെടിപൊട്ടി; 4 വയസുകാരൻ മരിച്ചു

കർണാടകയിലെ മാണ്ഡ്യയിൽ കളിക്കുന്നതിനിടെ 15 വയസുകാരന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടി നാല് വയസുകാരൻ മരിച്ചു. മാണ്ഡ്യ നാഗമംഗലത്താണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാല് വയസുകാരൻ മകൻ അഭിജിത്താണ് മരിച്ചത്
പശ്ചിമ ബംഗാളിൽ നിന്ന് ജോലിക്കെത്തിയ പതിനഞ്ചുകാരന്റെ കൈയിൽ നിന്നാണ് വെടിപൊട്ടിയത്. നാല് വയസുകാരനും അമ്മയ്ക്കും വെടിയേൽക്കുകയായിരുന്നു. ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു.
തോക്ക് കണ്ട 15 വയസുകാരൻ ഇതെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ ട്രിഗർ വലിക്കുകയുമായിരുന്നു. ആദ്യത്തെ വെടി തൊട്ടടുത്തുണ്ടായിരുന്ന നാല് വയസുകാരന്റെ വയറ്റിലാണ് തറച്ചത്. രണ്ടാമത്തെ വിടെ കുട്ടിയുടെ അമ്മയുടെ കാലിലും കൊണ്ടു. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.