National
ഉത്തർപ്രദേശിൽ 30കാരിയെ തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്നു

ഉത്തർ പ്രദേശിൽ 30 വയസുകാരിയായ യുവതിയെ ഒരു കൂട്ടം തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കുശിനഗർ ജില്ലയിൽ ഹട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ അർജുൻ ദുമ്രി ഗ്രാമത്തിലാണ് സംഭവം. മാധുരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്
ഒന്നര ദിവസത്തിനിടെ ഗ്രാമത്തിൽ നടക്കുന്ന രണ്ടാമത്തെ തെരുവ് നായ ആക്രമണമായിരുന്നു ഇതെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.
കുട്ടി ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. എട്ടാഴ്ചയ്ക്കകം തെരുവുനായക്ക്ളെ ഷെൽട്ടറിലേക്ക് മാറ്റണമെന്ന സുപ്രിം കോടതി ഉത്തരവിനെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ നടക്കുന്നതിനിടെയാണ് യുപിയിൽ ഈ സംഭവം നടക്കുന്നത്.