National

15 ദിവസത്തിനിടെ 4 ദുബൈ യാത്ര; 14.8 കിലോ സ്വർണവുമായി നടി രന്യ റാവു പിടിയിൽ

വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു പിടിയിൽ. 14.8 കിലോ സ്വർണം നടിയിൽ നിന്ന് പിടിച്ചെടുത്തു. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്തിയത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു

കഴിഞ്ഞ 15 ദിവസത്തിനിടെ നാല് തവണയാണ് രന്യ ദുബൈയിലേക്ക് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിരുന്നോ എന്നും ഏതെങ്കിലും സമ്മർദത്തിന് വഴങ്ങിയാണോ സ്വർണം കടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്

വിമാനത്താവളത്തിൽ വെച്ച് താൻ ഡിജിപിയുടെ മകളാണെന്ന് രന്യ അവകാശപ്പെട്ടിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവർ പോലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!