യുഎഇ താമസക്കാരില്‍ 67 ശതമാനവും പ്രീ-ഡയബറ്റിക്
അബുദാബി: രാജ്യത്ത് കഴിയുന്നവരില്‍ 36നും 60നും ഇയില്‍ പ്രായമുള്ളവരില്‍ 67 ശതമാനവും പ്രീ-ഡയബറ്റിക് ആണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. 18നും 35നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കെടുത്താല്‍ ഇവരില്‍ 24 ശതമാനവും ഇതേ അവസ്ഥയിലുള്ളവരാണെന്നും മിനിസ്്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍(MaHAP) പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മന്ത്രാലയം നടത്തിയ ഡയബറ്റിക് സ്‌ക്രീനിംങ് ക്യാമ്പിലാണ് ആശങ്കപ്പെടുത്തുന്ന വിവരം വെളിവായിരിക്കുന്നത്.
60 മുകളില്‍ പ്രായമുള്ളവരില്‍ ഒമ്പത് ശതമാനവും പ്രീ-ഡയബറ്റിക് ആണ്. പരിശോധനക്ക് വിധായരായവരില്‍ 64 ശതമാനവും അമിതഭാരമുള്ളവരെല്ലെന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത് വ്യക്തമാക്കുന്നത് ഫിസിക്കലി ഫിറ്റാണെന്ന് കാഴ്ചക്ക് തോന്നുന്നവരും പ്രമേഹം ബാധിക്കാനുള്ള പ്രീ-ഡയബറ്റിക് സാഹചര്യം ഉള്ളവരാണെന്നുതന്നെയാണ്.
പ്രീഡയബറ്റിക് അവസ്ഥയിലുള്ളവരില്‍ മിക്കപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മല്‍ ലെവലിലും അല്‍പം കൂടുതലായി കണ്ടുവരുന്നതിനൊപ്പം അമിതവണ്ണവും ഉയര്‍ന്ന ട്രൈഗ്ലിസറൈഡും കൊളസ്‌ട്രോളും ബ്ലഡ് പ്രഷറുമെല്ലാം കണ്ടുവരാറുണ്ട്. ജീവിത ശൈലിയില്‍ മാറ്റത്തിനൊപ്പം വ്യായാമവും ശീലമായിക്കിയില്ലെങ്കില്‍ പ്രമേഹ രോഗികളായി മാറാന്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്ന വിഭാഗമാണിവര്‍.