" "
Kerala

താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്ന് പിവി അൻവർ. കള്ളക്കടത്തുകാരൻ ആക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. താൻ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയൻ എന്നെ കുറച്ച് കാണാൻ പാടില്ലായിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം സ്വാഭാവികമാണ്. അതിൽ പേടിയോ ആശങ്കയോ ഇല്ല

താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങൾ എന്നെ മനസ്സിലാക്കും. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന് പേടിയാണ്. എന്താണ് പി ശശിയുടെ മാതൃകാപ്രവർത്തനമെന്നും അൻവർ ചോദിച്ചു. എഡിജിപി അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകളടക്കമാണ് നൽകിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല

മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്തും തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

Related Articles

Back to top button
"
"