" "
Novel

താലി: ഭാഗം 41

രചന: കാശിനാധൻ

“ഏട്ടന്റെ മുഖത്ത് നോക്കാൻ കൂടി പറ്റാത്ത അവസ്ഥ ആണ്.. ”

“ഞാൻ പറഞ്ഞിലേ… അനാവശ്യ ചിന്തകൾ ഒഴിവാക്കി നീ വിശ്രമിക്കൂ… ഇല്ലെങ്കിൽ നമ്മുട കുഞ്ഞിനെ അത് ബാധിക്കും… ”

അവന്റെ ഉള്ളിൽ നിറയെ അപ്പോൾ കുഞ്ഞ് ആണ് എന്ന് അവൾക്ക് തോന്നി..

ഒരു വെജിറ്റേറിയൻ ഹോട്ടൽ ന്റെ മുൻപിൽ വണ്ടി വന്നു നിന്ന്..

“വാ.. എന്തെങ്കിലും കഴിയ്ക്കാം.. കാലത്തു ഒന്നും കഴിച്ചില്ലലോ… ”

“എനിക്കു തീരെ വിശപ്പ് ഇല്ല മാധവ്… ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല… നീ വാ… ”

അവൻ കുറേ നിർബന്ധിച്ചപ്പോൾ ആണ് അവൾ കാറിൽ നിന്ന് ഇറങ്ങിയത്..

ഒരുപാട് സങ്കടം ഉണ്ടെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം..

വളരെ പ്രയാസപ്പെട്ട് ആണ് അവൾ കാറിൽ നിന്ന് ഇറങ്ങിയത്..

ഏഴുമാസം കഴിഞ്ഞിരിക്കുന്നു.

ഇടയ്ക്ക് ഒക്കെ തലവേദന വന്നപ്പോൾ മിത്രയെ അവൻ വിളിച്ചിരുന്നു..

“നിനക്ക് തലവേദന ഉണ്ടോ ഇപ്പോളും…. “ഫുഡ് കഴിച്ചു ഇറങ്ങിയപ്പോൾ അവൻ ചോദിച്ചു.

“ഹേയ്.. എനിക്ക് ഒരു കുഴപ്പവും ഇല്ല…… ഞാൻ പറഞ്ഞില്ലേ…. എന്റെ മനസിന് മാത്രം ഒള്ളു ഇപ്പോൾ അസുഖം…. ഒക്കെക്കും കാരണം എന്റെ കുടുംബവും ”

അവൾ ഒന്ന് ദീർഘനിശ്വാസപ്പെട്ടു..

മാധവ് ആണെങ്കിൽ അവളുമായി തിരിച്ചു വീട്ടിൽ എത്തി
.

അന്ന് അവൻ ലീവ് വിളിച്ചു പറഞ്ഞു..

കരണം വീട്ടിൽ ഇനി എന്ത് നടക്കും എന്ന് അവനു നിശ്ചയം ഇല്ലായിരുന്നു.

രാഗിണി മുറ്റത്തു തന്നെ ഉണ്ട്..
അംബികാമ്മ ആണെങ്കിൽ ദ്രുവിനെ കളിപ്പിക്കുക ആണ്..

ഗൗരി വരുന്നത് കണ്ടു ദ്രുവ് ഓടി വന്നു അവളുടെ അരികിലേക്ക്..

രാഗിണി പക്ഷെ പെട്ടന്ന് അവനെ പിടിച്ചു മാറ്റി..

“നീ എവിടേയ്ക്ക് ആണ് ഓടുന്നത്.. എന്തെടാ.. അവിടെ മര്യാദക്ക് ഇരുന്നോണം…. “കുഞ്ഞിന്റെ തുടയ്ക്കിട്ടു അവൾ രണ്ടു അടി വെച്ച് കൊടുത്തു.

അവൻ വേദന കൊണ്ട് പുളഞ്ഞു..

“അമ്മേ… ചെറിയമ്മ…. ”

“ആരുടെ ചെറിയമ്മ… ഒരക്ഷരം പോലും മിണ്ടരുത് നീ.. അവന്റെ ഒരു ചെറിയമ്മ… ഇവള് കാരണം നമ്മൾ ഭിക്ഷ തെണ്ടണം.. ആ അവസ്ഥ ആയി നമ്മൾക്ക്……….

….

…….

വായിൽ വന്നത് എല്ലാമവൾ വിളിച്ചു പറഞ്ഞു..

ആ പിഞ്ച് കുഞ്ഞിന് അതു ഒന്നും മനസിലാകുന്നില്ലായിരുന്നു..

അവൻ അമ്മയെ നോക്കി……

അംബികാമ്മയും ഒന്നും പറയുന്നില്ല…

അത് ആണ് ഗൗരിയെ ഏറെ വിഷമിപ്പിച്ചത്.

ഈശ്വരാ… എന്തൊരു പരീക്ഷണം ആണ് ഇത്…

അവൾക്ക് സങ്കടം കൊണ്ട് വയ്യാണ്ടായി..

ഒരു ആശ്രയത്തിനു എന്ന വണ്ണം അവൾ മാധവിന്റെ കൈയിൽ മുറുക്കി പിടിച്ചു
വാ… ഇതൊക്ക നമ്മൾ പ്രതീക്ഷിച്ചതാണ് എന്ന് കരുതിയാൽ മതി… ”

അവൻ ഗൗരിയെ ചേർത്തു പിടിച്ചു അകത്തേക്ക് പ്രവേശിച്ചു.

“അമ്മേ… വല്ലാത്ത ദാഹം… ഇത്തിരി വെള്ളം എടുത്തോളൂ… ”

“റീത്തമ്മേ….. കുറച്ചു വെള്ളം എടുക്കു… “അതുംപറഞ്ഞു കൊണ്ട് അംബികാമ്മ അവരുട റൂമിലേക്ക് പോയി.

റീത്താമ്മ കൊടുത്ത വെള്ളവും മേടിച്ചു മാധവ് സെറ്റിയിൽ പോയി ഇരുന്നു.

ദ്രുവ് ഇറങ്ങി വരും എന്ന് പ്രതീക്ഷിച്ചു ആണ് അവൻ അവിടെ ഇരുന്നത്..

എല്ലാ ദിവസവും അങ്ങനെ ആണ്.

മാധവ് വന്നതിനു ശേഷം രണ്ടാളും കൂടി കളിയും ചിരിയും ബഹളവും ഒക്കെ അരങ്ങേറുന്നത് ആണ്..

പക്ഷെ ഇന്ന് അത് ഒന്നും ഉണ്ടായില്ല..

അവന്റെ നിർത്താതെ ഉള്ള കരച്ചിൽ മാത്രം മുറിയിൽ അലയടിക്കുന്നുണ്ട്..

ഈശ്വരാ.. ഈ രാഗിണിഏട്ടത്തി ഇത് എന്ത് ഭാവിച്ചാ… ആ കുട്ടി എന്ത് പിഴച്ചു.. അവൻ ആരോടെന്നല്ലാതെ പറഞ്ഞു..

കുറച്ചു സമയം കൂടി അവിടെ ഇരുന്നിട്ട് മാധവ് ഗൗരിയുടെ അടുത്തേക്ക് പോയി.

ഒരു വശം ചെരിഞ്ഞു കിടക്കുകയാണ് അവൾ..

ഒലിച്ചു വീണ കണ്ണീർ അവളുടെ കൈത്തടത്തിലൂടെ ഒഴുകി നടന്നു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"