Kerala
സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. സിദ്ധിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകും
സിദ്ധിഖിന് എതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മെറിൻ ജോസഫ് നാളെ ഡൽഹിയിൽ എത്തും. കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി മെറിൻ ജോസഫ് കൂടിക്കാഴ്ച നടത്തും. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിനെ ഹാജരാക്കാനാണ് സർക്കാർ തീരുമാനം
രഞ്ജിത് കുമാറിനെ കൂടാതെ സീനിയർ വനിതാ അഭിഭാഷകരിൽ ആരെയെങ്കിലും കൂടി സുപ്രീം കോടതിയിൽ ഹാജരാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം സിദ്ധിഖ് ഒളിവിൽ തുടരുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ധിഖ് ഒളിവിൽ പോയത്.