" "
World

നസ്‌റല്ലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാൻ; അഞ്ച് ദിവസം ദുഃഖാചരണം

ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. വെള്ളിയാഴ്ച ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല

നസ്‌റല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസൻ നസ്‌റല്ലയുടെ വധത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇരകൾക്ക് നീതി ലഭിച്ചെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വെടിവെപ്പ് തുടരുകയാണെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരുക്കേറ്റു.

Related Articles

Back to top button
"
"