" "
Kerala

മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ല; പ്രതിപക്ഷത്തിന് പൊളിറ്റിക്കൽ അജണ്ടയെന്ന് മന്ത്രി റിയാസ്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിമാനത്താവളം മലപ്പുറത്ത് ആയതിനാലാണ് അവിടെ കൂടുതൽ കേസ് വരുന്നത്. സ്വർണം കടത്തുന്നതിൽ മറ്റ് ജില്ലക്കാരും പുറത്തു നിന്നുള്ളവരുമുണ്ട്. മലപ്പുറത്തെ മോശമാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

മുഖ്യമന്ത്രിയുടെ ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കൽ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. ബിജെപി വിരുദ്ധ മനസ്സുകളിൽ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം.

യുഡിഎഫിന്റെ സ്ലീപ്പിംഗ് പാർട്ണറായി പ്രവർത്തിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. കേരളത്തിൽ കഴിഞ്ഞ എട്ട് വർഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് അജണ്ടയുണ്ടാക്കുന്നത്. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി-കനഗോലു സഖ്യം ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് പറഞ്ഞു.

Related Articles

Back to top button
"
"