Novel

ശിശിരം: ഭാഗം 49

രചന: മിത്ര വിന്ദ

രാത്രി ഏഴു മണി അയപ്പോൾ ബിന്ദുവിന്റെ ഫോണിലേക്ക് നകുലന്റെ കാൾ വന്നു. താൻ എറണാകുളത്ത് എത്തിച്ചേർന്നൊന്നും പറഞ്ഞ്. അമ്മു ആ സമയത്ത് അടുക്കളയിൽ ആയിരുന്നു..
അമ്മയോട് ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ച ശേഷം നകുലൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.

ശ്രീജ അമ്മുവിനോട് ഒരുപാട് കാര്യങ്ങളൊക്കെ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ട് .. ഇപ്പോൾ കുറച്ചൊക്കെ അമ്മുവും അവളോട് മറുപടി പറയുന്നുണ്ട്. ഇവിടെ വന്നതിലും മാറ്റമുണ്ടെന്ന് ശ്രീജയ്ക്ക് തോന്നി.

അവനിപ്പോൾ വിളിച്ചായിരുന്നു, അങ്ങ് എത്തിയതേയുള്ളൂ, എന്തെങ്കിലും കഴിക്കാൻ മേടിക്കട്ടെയെന്ന് പറഞ്ഞ് പെട്ടെന്ന് ഫോൺ വെച്ചു. അതെങ്ങനെയാ എത്ര തവണ അവനോട് പറഞ്ഞതാ ഈ ചോറും കറികളും കുറച്ചു കൊണ്ടുപോകാമെന്ന്, ഒന്നും കേൾക്കില്ല, ഇനിയിപ്പോ ഓടിപ്പിടിച്ച് ചെല്ലുമ്പോ ഭക്ഷണം എന്തെങ്കിലും കിട്ടുമോ ആവോ.
ബിന്ദു ആരോടന്നല്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിൽ കിടന്ന ഒരു കസേരയിൽ വന്നിരുന്നു.

എന്റെ അമ്മേ സമയം ഏഴര പോലും ആയിട്ടില്ല, എറണാകുളം പോലുള്ള സിറ്റിയിലെ, രാത്രിയിലെ ഭക്ഷണം തീർന്നു പോയെന്ന് അമ്മ ആരോടും പറയരുത് കേട്ടോ,, ശ്രീജ ബിന്ദുവിനെ കളിയാക്കി.

അമ്മു കറികൾ ഒക്കെ എടുത്ത് ചൂടാക്കി വയ്ക്കുകയാണ്.

അമ്മു മോൾക്ക് ഒറ്റയ്ക്ക് മുകളിലെ മുറിയിൽ കിടക്കാൻ പേടിയുണ്ടെങ്കിൽ, ഞങ്ങളുടെ ഒപ്പം കിടന്നോ കെട്ടോ.

ബിന്ദു പറഞ്ഞതും ശ്രീജയും അത് ശരി വെച്ചു.
കുഴപ്പമില്ല അമ്മായി.. ഞാൻ അവിടെ കിടന്നോളാം… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.
അമ്മു അവർക്ക് മറുപടിയും കൊടുത്തു.

മൂന്നുപേരും കൂടി ഇരുന്ന് അത്താഴം ഒക്കെ കഴിച്ചു. ബിന്ദു കുറച്ചുസമയം ടിവി സീരിയൽ നോക്കിയിരിക്കുകയാണ്. ശ്രീജ അവളുടെ ഭർത്താവിനെ വിളിച്ചുകൊണ്ട് ഉമ്മറത്തു കൂടെ നടപ്പുണ്ട്. അമ്മു  പാറുക്കുട്ടിയെ എടുത്തു നടക്കുകയാണ്.

രാത്രി ഒൻപതര ആയപ്പോൾ ബിന്ദു കിടക്കാനായി പോയി. ശ്രീജയും അമ്മുവും വർത്താനം ഒക്കെ പറഞ്ഞുകൊണ്ട് പത്തു പത്തര വരെ ഇരുന്നു. കുഞ്ഞുവാവ വഴക്കുണ്ടാക്കാൻ തുടങ്ങിയത് ശ്രീജയും തന്റെ മുറിയിലേക്ക് പോയി.
അമ്മുവിനോട് ഒരിക്കൽ കൂടി ശ്രീജ ചോദിച്ചു, അവളുടെ ഒപ്പം കിടക്കുന്നോയെന്ന്.
പക്ഷേ അമ്മു ഒഴിഞ്ഞുമാറി..

അവൾ നകുലിന്റെ മുറിയിൽ എത്തി, മേശമേൽ ഇരുന്ന് ഫോൺ ഇരുമ്പുന്നുണ്ട്. അമ്മു വന്നിട്ട് അത് എടുത്തു നോക്കി.
നകുലനായിരുന്നു.

ഹെലോ നകുലേട്ടാ…
അമ്മുവിന്റെ ശബ്ദം നകുലന്റെ കാതിൽ പതിഞ്ഞു..

അമ്മു.. ഞാൻ കുറെ നേരമായി വിളിക്കുന്നു, നീ ഇതെന്താ ഫോൺ എടുക്കാതിരുന്നത്.

ഫോണ്, ഇവിടെ റൂമിൽ ആയിരുന്നു, ഞാനിപ്പഴാ ഇങ്ങോട്ട് കയറി വന്നത്.

ഹമ്…… അവരൊക്കെ എവിടെ കിടന്നോ? നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ അമ്മയുടെ ഒപ്പം മുറിയിലേക്ക് പോയിക്കോളു ..

അതൊന്നും കുഴപ്പമില്ല,ഞാൻ ഈ മുറിയിൽ കിടന്നോളാം, നകുലേട്ടൻ എന്തെങ്കിലും കഴിച്ചോ.

ഹമ്…  രണ്ട് ദോശ വാങ്ങി, ഇവിടെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത്, ഒരു ഫേമസ് തട്ടുകടയുണ്ട്. അടിപൊളിയാണ് ഇവിടുത്തെ ഫുഡ് ഒക്കെ. 9 ആകുമ്പോഴേക്കും അവർ അടച്ചു കഴിയും , എല്ലാം തീർന്നിട്ട് ഉണ്ടാവും ആ സമയത്ത്… അതുകൊണ്ട് വന്നപാടെ ഞാൻ ഓടിപ്പോയി ഫുഡ്‌ വാങ്ങിവെച്ചു.

അവൻ പറയുന്നതെല്ലാം അമ്മു മൂളി കേട്ടു.

നീ കഴിച്ചില്ലേ..

ഹമ് കഴിച്ചു.

ഇന്ന് ശ്രീജയോടൊപ്പം  വീട്ടിലേക്ക് എങ്ങാനും പോയിരുന്നോ?
ഇല്ല,നാളെ കാലത്ത് പോയിട്ട് വരാൻ അമ്മായി പറഞ്ഞു.

ഹമ്… അമ്മായിമ്മ നിന്നോടു പോരുവല്ലതും കാണിച്ചോടി..
ഒരു ചിരിയോടുകൂടി നകുലൻ ചോദിക്കുന്നത് അമ്മു കേട്ടു..
അമ്മു പക്ഷേ അതിനു മറുപടിയൊന്നും പറഞ്ഞില്ല..

കുറച്ചു സമയം കൂടി അമ്മുനോട് സംസാരിച്ച ശേഷം നകുലൻ ഫോൺ വെച്ചു.
അമ്മു അതേ ഇരുപ്പ് അങ്ങനെ തുടർന്നു.

ഒരിക്കൽപോലും തന്റെ ഭർത്താവിന്റെ സ്ഥാനത്തു ചിന്തിച്ചുപോലും ഇല്ലാത്ത ഒരാൾ.. ഈ കുടുംബത്തിൽ വന്നു കേറുമെന്നോ, ഈ മുറിയിൽ ഇങ്ങനെ ഇരിക്കാൻ കഴിയുമെന്നോ ഒന്നും താൻ ഓർത്തിട്ടു പോലും ഇല്ലാ.. സ്വപ്നത്തിൽപോലും കരുതിയിട്ടില്ല.

ഒരു വ്യക്തിയുടെ ജീവിതം കീഴ്മേൽ മറിയാൻ നിമിഷങ്ങൾ പോലും വേണ്ട…

സ്വന്തം കൂടപ്പിറപ്പായി കരുതിയവൻ ഇന്നലെ തന്റെ മാനം കവരാൻ വന്നു…
യദുവേട്ടാ എന്ന് തികച്ചു വിളിച്ചിരുന്നില്ല താന്. അത്രയ്ക്ക് തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നവൻ ആണ്. യദുവേട്ടനെ പോലെ ഒരു ചെറുക്കനെ തനിക്ക് കിട്ടണം എന്ന് ഓർത്തിരുന്ന ഒരു കൗമാരക്കാരി ആയിരുന്നു താനും. എന്നാലും ഒരിക്കലും ആളോട് പ്രണയം oഒന്നും തോന്നിയിട്ടില്ല……

ദേവക്കുളങ്ങരയമ്മയുടെ നടയിൽ മീനഭരണി തൊഴാൻ പോകുമ്പോൾ ഒരുവൻ തന്നേ നോക്കി നിൽക്കും…

പുതിയ പട്ട് പാവാടയും ബ്ലൗസും അണിഞ്ഞു, മുടി നിറയെ മുല്ലപ്പൂവോക്കെ ചൂടി ഇരു കൈകളും നിറയെ കുപ്പി വളകൾ അണിഞ്ഞു, കണ്ണിൽ കണ്മഷി പടർത്തി, ചെറിയ വട്ടപ്പൊട്ടും കുത്തി സുന്ദരി ആയിട്ട് കോയിപ്പാടത്തിനു അക്കരെ, പ്രിയേച്ചിയോടൊപ്പം നടന്നു പോകും..

അപ്പോൾ തങ്ങളെ പിന്തുടർന്ന് അവൻ പിന്നാലെ കാണും.. താനൊന്നു തിരിഞ്ഞു നോക്കുമ്പോൾ അവൻ മറ്റെവിടേക്ക് എങ്കിലും ദൃഷ്ടി മാറ്റും.

ഒരുപാട് ആളുകൾ വരുന്നത് കൊണ്ട് പ്രിയേച്ചി അതൊന്നും ശ്രെദ്ധിക്കാറില്ല..

അമ്പലത്തിൽ തൊഴുതു ഇറങ്ങുമ്പോളും ആനക്കൊട്ടിലിന്റെ അരികിലായി നിന്ന് കലാപരിപാടികൾ ആസ്വദിക്കുമ്പോഴും, അന്നദാന കൌണ്ടറിന്റെ അരികിൽ ചെന്നു ക്യു നിൽക്കുമ്പോഴുമൊക്കെ അവൻ തന്നേ നോക്കുന്നത് കാണാം.

ചന്തക്കടയിൽ ചെന്നു പൊട്ടും ചാന്തും കുപ്പിവളകളും വാരിക്കൂട്ടി തിരികെ വീട്ടിലേക്ക്പോരുമ്പോൾ എവിടെ നിന്നെങ്കിലും പാഞ്ഞു വന്നിട്ട് ഒരു കവർ തന്റെ കൈലേക്ക് തന്നിട്ട് പോകും.ഒരു തവണ താൻ അത് അവന്റെ കണ്മുന്നിൽ വെച്ചു വലിച്ചെറിഞ്ഞു കളഞ്ഞു. പിന്നീട് നേരിട്ട് തരാറില്ല.. ആരുടെ എങ്കിലും കൈയിൽ കൊടുത്തു വിടും.

ഇഷ്ട്ടം ആണെന്ന് തന്നോട് തുറന്നു പറഞ്ഞില്ല, പക്ഷെ താൻ പ്രതികരിച്ചു.

ഒരു ദിവസം കോളേജിൽ പോയിട്ട് തിരിച്ചു കവലയിൽ ഇറങ്ങി നടന്നു വരുമ്പോൾ ആളും പിന്നാലെ ഉണ്ട്..

എന്ത് ഉദ്ദേശമായാലും ശരി നടക്കില്ല. എനിയ്ക്ക് ഇയാളോട് ഇഷ്ട്ടം ഇല്ലാ… മേലാൽ എന്റെ പിന്നാലെ ഇങ്ങനെ വായി നോക്കി വന്നേക്കരുത് കേട്ടല്ലോ….നാണമില്ലല്ലോ നിങ്ങൾക്ക്.. ചെ….

കലിപ്പിച്ചു പറഞ്ഞു കൊണ്ട് താൻ മുന്നോട്ട് നടന്നു.

കെട്ടുന്നെങ്കിലേ അതു നിന്നെത്തന്നേ ആയിരിക്കും,ദേവകുളങ്ങരഅമ്മ യാണേ സത്യം.

വെല്ലുവിളിയ്ക്കുവാണോ..

അതേടി… വെല്ലുവിളിക്കുവാ, എന്തേ..

ഇയാൾക്ക് തോൽക്കാൻ വേണ്ടിയല്ലേ, ഞാൻ ഈ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു.

ഹമ്… ആരാ തോക്കുന്നെ എന്ന് കാണാം മോളെ… നിന്നെ കെട്ടി കൃത്യം കൂടെ പൊറുപ്പിക്കും ഞാന്, എന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുവേം ചെയ്യും നീയ്..

ചെ… വൃത്തികെട്ടവൻ… മിണ്ടാതെ പോകുന്നുണ്ടോ…..

ഞാൻ ഇപ്പൊ പോയേക്കുവാ.. മര്യാദക്ക് അടങ്ങി ഒതുങ്ങി കോളേജിൽ പൊയ്ക്കോണം, ഏതവനെ എങ്കിലും വായി നോക്കി നടന്നാൽ പിന്നെ നീ പഠിപ്പ് നിർത്തേണ്ടി വരും.

ഓഹ് പിന്നെ… തന്റെ സ്വഭാവം അല്ലെ എനിക്ക്.. ഒന്ന് പോയെ..

പറഞ്ഞു കൊണ്ട് താൻ വേഗത്തിൽ മുന്നോട്ട് നടന്നു.

വെല്ലുവിളിയൊക്കെ നടത്തിയെങ്കിലും ഒടുവിൽ താൻ തോറ്റു പോയി….ജയിച്ചവൻ അണിയിച്ച താലി അപ്പോളും അവളുടെ മാറിൽ പറ്റി ചേർന്ന് കിടപ്പുണ്ടായിരന്നു.

ചുവരിലെ ചിത്രത്തിൽ അവന്റെ ചിരിക്കുന്ന മുഖം നോക്കി അമ്മു കിടക്കയിലേക്ക് പതിയെ കിടന്നു..…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button