Kerala

പാലക്കാട് അലനല്ലൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട് അലനല്ലൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികനായ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവിന്റെ മകൻ സുമേഷാണ്(24) മരിച്ചത്. കാർ ഓടിച്ചിരുന്ന ചെമ്മൻ കുഴി ശ്രീനാഥിന്(24) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്

വെള്ളിയാഴ്ച പുലർച്ചെ 12.30ന് അലനല്ലൂർ ആശുപത്രിപ്പടിക്ക് സമീപമാണ് അപകടം. പാലക്കാഴിയിൽ നിന്ന് അലനല്ലൂർ ഭാഗത്തേക്ക് വന്ന കാറും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമേഷിനെ ഉടനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button