
ഹൈദരബാദ്: സഞ്ജു സാംസണ്‍ നിറഞ്ഞാടിയ ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം ടി 20യില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി അതിഥികള്‍. ആതിഥേയരായ ഇന്ത്യക്കെതിരെ 134 റണ്‍സിന്റെ വന്‍ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ ലക്ഷ്യത്തിനായി ബാറ്റ് തട്ടിയ ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌നോയ് മൂന്ന് വിക്കറ്റ് നേടി. മായങ്ക് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ബംഗ്ലാദേശ് മുന്‍നിര ബാറ്റിംഗ് നിര പരാജയമായിരുന്നു. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഗ്യാലറയിലേക്ക് മടങ്ങി. തൗഹിദ് ഹൃദ്യോ 63, ലിറ്റ്‌സണ്‍ ദാസ് 42 എന്നിവരാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ചലിപ്പിച്ചത്.