BusinessTechnology

ആപ്പിള്‍ ഐ ഫോണ്‍ 15ന് ഇതിലും വിലക്കുറവ് ഇനി സ്വപ്‌നങ്ങളില്‍ മാത്രം

മുംബൈ: അത്യാവശ്യം ഗാഡജെറ്റുകളോട് ഇഷ്ടമുള്ളവരുടെയെല്ലാം ആഗ്രഹമാണ് ആപ്പിള്‍ ഐഫോണ്‍ സ്വന്തമാക്കുകയെന്നത്. എന്നാല്‍ അതിന് ഇനി ഇതിലും നല്ലൊരു അവസരം ലഭിക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഐ ഫോണ്‍ 15ന് 27,000 രൂപവരെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ദശാബ്ദത്തിലെ ഏറ്റവും വലിയ ഓഫര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടാണ് ഐഫോണ്‍ 15 സീരിസിന് ഇത്രയും വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ഉത്സവ് എന്ന പേരിലുള്ള പുതിയ ഓഫറിലാണ് 15 ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവില്‍ ഉപഭോക്താവിന് നല്‍കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍15 പ്ലസ് എന്നിവ വമ്പന്‍ വിലക്കുറവില്‍ തന്നെ വാങ്ങാമെന്ന് ചുരുക്കം.

27,000 രൂപ വരെ കിഴിവാണ് ഫ്ളിപ്പ്കാര്‍ട്ട് പുതിയ ഓഫര്‍ പ്രകാരം ഐഫോണ്‍ 15ന് വാഗ്ദാനം ചെയ്യുന്നതെങ്കിലും ഇത് പരിമിത കാലത്തേക്കാണ് ലഭ്യമാവുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലോഞ്ച് വിലയായ 79,990ല്‍ നിന്നാണ് ഈ കിഴിവെന്ന് ഓര്‍ക്കണം. ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ ഇതിന്റെ വില 69,900 രൂപയായി താണു. നിലവിലെ സെയിലിന്റെ ഭാഗമായി ഫ്ളിപ്കാര്‍ട്ട് ഐഫോണ്‍ 15ന്റെ വില 57,999 രൂപയായും കുറച്ചു.

ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും ചേരുമ്പോള്‍ ഇതിലും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 വാങ്ങാനാവുന്ന സ്ഥിതിയായിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 3,000 രൂപയാണ് ഡിസ്‌കൗണ്ട്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപ ലാഭിക്കാം. ഇതോടെ ഫോണിന്റെ വില 52,499 രൂപയായി വരെ കുറയുമെന്നും പുതുതായി ഫോണ്‍ സ്വന്തമാക്കിയവര്‍ സാക്ഷ്യപ്പെടുത്തുന്നു.

79,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 16 പ്ലസ് 128 ജിബി വേരിയന്റിന്് 65,999 രൂപയാണ് ഫ്ളിപ്പ്ക്കാര്‍ട്ട് ഓഫറിന്റെ ഭാഗമായി ഈടാക്കുന്നത്. ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് 4,750 രൂപ ഡിസ്‌കൗണ്ട് നേടുന്നതിനൊപ്പം പഴയ ഫോണ്‍ എക്‌സ്ചേഞ്ചിലൂടെ 1,000 രൂപ കുറയ്ക്കുകയും ചെയ്യാം. ഇതോടെ ഐഫോണ്‍ 15 പ്ലസ് 60,249 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ഐഫോണ്‍ 16 സീരീസിന് ലഭിക്കുന്ന ഏറെക്കുറെ എല്ലാ പ്രധാന ഫീച്ചറുകളും ഐഫോണ്‍ 15 സീരിസിലും ലഭ്യമാണ്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ ഫോണുകളില്‍ 2ഃ ഒപ്റ്റിക്കല്‍ ക്വാളിറ്റി ടെലിഫോട്ടോ സപ്പോര്‍ട്ടുള്ള 48 എംപി വൈഡ് ആംഗിള്‍ ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയുമുണ്ട്.

6.7 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെ വരുന്ന ഐഫോണ്‍ 15 പ്ലസ്, എ16 ചിപ്പിലുള്ളതാണ്. ഐഒഎസ് 17 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. യുഎസ്ബി ടൈപ്പ്-സി ചാര്‍ചര്‍, ഡുവല്‍ റീയര്‍ ക്യാമറ (48 മെഗാപിക്‌സല്‍ സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്), 12 മെഗാപിക്‌സല്‍ ട്രൂഡെപ്ത് സെല്‍ഫി ക്യാമറ എന്നിവയാണ് ഈ മോഡലിന്റെ മറ്റ് പ്രത്യേകതകള്‍. 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് വേരിയന്റുകളില്‍ ഐഫോണ്‍ 15 പ്ലസ് ലഭ്യമാവും.

Related Articles

Back to top button