National

ശിവസേന, എൻസിപി പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്ര ആർക്കൊപ്പമാകും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര. ശിവസേനയും എൻസിപിയും പിളർന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്നത്. മഹാവികാസ് അഘാഡി, മഹായുതി എന്നീ രണ്ട് സഖ്യങ്ങൾ ഉണ്ടായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ആദ്യ രണ്ടര വർഷം ശിവസേന-എൻസിപി-കോൺഗ്രസ് ചേർന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഉദ്ദവ് താക്കറെ സർക്കാരായിരുന്നു മഹാരാഷ്ട്രയിൽ. എന്നാൽ ശിവസേനയെ പിളർത്തി ഏക്‌നാഥ് ഷിൻഡെയും എൻസിപിയെ പിളർത്തി അജിത് പവാറും ബിജെപിയും ചേർന്ന് രൂപീകരിച്ച മഹായുതി സഖ്യത്തിന്റെ ഏക്‌നാഥ് ഷിൻഡെ സർക്കാർ അടുത്ത രണ്ടര വർഷം അധികാരത്തിലെത്തി

ഇതിനിടയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിക്കായിരുന്നു മുൻതൂക്കം. രണ്ട് മുന്നണികളും ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇത്തവണയും ആവർത്തിക്കുമെന്നാണ് മഹാരാഷ്ട്രയിലെ എഐസിസി നിരീക്ഷകൻ രമേശ് ചെന്നിത്തല പ്രതികരിച്ചത്‌

Related Articles

Back to top button