Travel

യാത്ര ഒരുപാട് മുമ്പ് പ്ലാന്‍ ചെയ്യേണ്ട…; ബുക്കിംഗ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഇനി മുതല്‍ രണ്ട് മാസത്തിന് ശേഷമുള്ള ടിക്കറ്റ് ബുക്കിംഗ് മാത്രമെ ഇന്ത്യന്‍ റെയില്‍ വേയില്‍ നടക്കൂ. യാത്രയുടെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സൗകര്യം 60 ദിവസമാക്കി ചുരുക്കിയിരിക്കുകയാണ് റെയില്‍ വേ. അതേസമയം വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.

ഉത്സവ സമയങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാറ്റം ഗുണം ചെയ്‌തേക്കാം. നേരത്തേ ബുക്ക് ചെയ്ത് ടിക്കറ്റ് ക്യാ്ന്‍സലായി പോകുന്നതും സീറ്റില്‍ ആളില്ലാത്ത സാഹചര്യമുണ്ടാകുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നാണ് സംശയിക്കുന്നത്.

നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button