Movies

ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കാര്‍ഡിട്ട സിനിമ ബാഹുബലിയോ, ഷോലെയോ അല്ല; 4000 കോടി വാരിയ ആ ഇന്ത്യന്‍ സിനിമ ഇതാണ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയേതെന്ന് ചോദിച്ചാല്‍ ആരും പെട്ടെന്ന് പറയുന്ന ഉത്തരങ്ങള്‍ അമീര്‍ ഖാന്റെ ദംഗല്‍ എന്നോ, ബാഹുബലിയെന്നോ ആയിരിക്കും. എന്നാല്‍ ഈ ചിത്രങ്ങള്‍ നേടിയത് 1,900 കോടിയും ആയിരം കോടിയും ഒക്കെയാണ്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടി 4,000 കോടിയെന്ന മാജിക് സംഖ്യയിലേക്കു കുതിച്ചുകയറിയ ഒരു ചിത്രമുണ്ട് ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി. അതാണ് 1965ല്‍ പുറത്തിറങ്ങിയ മുഗള്‍ ഇ ആസം.

ആ കാലത്തേയും ഇന്നത്തേയും ടിക്കറ്റ് നിരക്കുകളും കളക്ഷനും വെച്ചുനോക്കുമ്പോഴാണ് മുഗള്‍ ഇ ആസം കളക്ഷന്‍ റെക്കാര്‍ഡില്‍ ചരിത്രമായി മാറുന്നത്. 2023ലെ സിനിമയിലെ ഇന്ത്യയിലെ ശരാശരി ടിക്കറ്റ് നിരക്ക് 130 ആയിരുന്നു. പിവിആര്‍ ഇനോക്‌സ് പോലെയുള്ള വലിയ ശൃംഖലകളില്‍, ഈ കണക്ക് ഇരട്ടിയോളം വരും. ഇന്ന് 1 കോടി ടിക്കറ്റുകള്‍ വില്‍ക്കുന്ന ഒരു സിനിമ 20 വര്‍ഷം മുമ്പ് അഞ്ചിരട്ടി ടിക്കറ്റുകള്‍ വിറ്റഴിച്ച സിനിമകള്‍ നേടിയതിനേക്കാള്‍ വന്‍ വരുമാനം ഇപ്പോള്‍ നേടുന്നതില്‍ അതിശയിക്കാനില്ല. പണപ്പെരുപ്പം കാരണമാണത്. അതുകൊണ്ട് തന്നെ, പണപ്പെരുപ്പം കൂടെ കണക്കിലെടുക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ചിത്രങ്ങളെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളായി കണക്കാക്കാന്‍ കഴിയുമോ എന്നൊരു ചോദ്യമുണ്ട്. ഇല്ല എന്നാണുത്തരം.

ടിക്കറ്റിന് 10 രൂപ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ച ഒരു കോടിയും ടിക്കറ്റിന് 100 രൂപ ഉണ്ടാകുമ്പോ ലഭിച്ച ഒരു കോടിയും താരതമ്യം ചെയ്യാനാവില്ല എന്നത് കൊണ്ടാണിത്. അടുത്തിടെ സൂപ്പര്‍ഹിറ്റ് ആയ ഷാരൂഖ് ഖാന്റെ ജവാന്‍ 5 കോടി ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്.

ഇതിഹാസ ചിത്രമായ മുഗള്‍-ഇ-ആസം കെ ആസിഫിന്റെ സിനിമയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും വിജയിച്ചതുമായ ഈ സിനിമ 1960 ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ ലോകമെമ്പാടുമായി 11 കോടി രൂപ നേടിയിരുന്നു, അന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രവും ഇത് തന്നെയായിരുന്നു. ആ കാലഘട്ടത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് ഒരു രൂപയില്‍ താഴെയായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍ തന്നെ, ഇത് എന്ത് മാത്രം ഗംഭീരമായ കണക്കായിരുന്നു എന്ന് മനസിലാകും. ഈ തുക 2024ലെ രൂപയുടെ വിലയും പണപ്പെരുപ്പവും വച്ച് നോക്കുമ്പോള്‍ ക്രമീകരിച്ചാല്‍, ഈ കണക്ക് 4,000 കോടി രൂപയോളമാണെന്ന് ബോധ്യപ്പെടും.

മുഗള്‍-ഇ-അസം ലോകമെമ്പാടും 15 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റതായി കണക്കാക്കപ്പെടുന്നു. ഇന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത സംഖ്യയാണ് അത്. ആകാലത്ത് മുംബൈയിലെ മറാഠാ മന്ദിറിലെ ചില ടിക്കറ്റുകള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ 100 രൂപ(ഇന്നത്തെ ഏതാണ്ട് 9000 രൂപ)ക്കു വരെയാണ് വിറ്റുപോയതെന്നതും ചരിത്രം. പ്രൃഥിരാജ് കപൂറായിരുന്നു കേന്ദ്ര കഥാപാത്രമായ അക്ബറിനെ അവതരിപ്പിച്ചത്. അനാര്‍കലിയായി മധുബാലയും സലീമായി ദിലീപ് കുമാറുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Articles

Back to top button