Uncategorized

ശിശിരം: ഭാഗം 64

രചന: മിത്ര വിന്ദ

സാറിന് ഇഷ്ട്ടം ആയോ, ഇതെങ്ങനെയുണ്ട് സാറെ..

അരികിൽ നിന്ന പെൺകുട്ടി ചോദിയ്ക്കുന്ന കേട്ട് കൊണ്ട് അമ്മു മുഖം തിരിച്ചു നോക്കിയപ്പോൾ ഒരു പുഞ്ചിരിയോടെ അതിനേക്കാൾഏറെ പ്രണയത്തോടെ തന്നേ നോക്കി നിൽക്കുന്ന നാകുലനെയായിരുന്നു അമ്മു കണ്ടത്.

ഹമ്… ഇത് എടുത്തൊ, എനിക്ക് ഇഷ്ടായി.

നകുലൻ പറയുന്നത് കേട്ട് അമ്മു പെട്ടെന്ന് അവനെ എതിർത്തു.
ഇത്രേം വിലയുടെ സാരിയൊന്നും എനിക്ക് വേണ്ട നകുലേട്ടാ,, ഒരു സിമ്പിൾ സാരി മതിന്നേ.

ഇത് സിമ്പിളാടി, എടുത്തൊളു, നിനക്ക് നന്നായിട്ട് ചേരുന്നുണ്ട്.

പറയുന്നതിനൊപ്പം നകുലൻ വേറെ ഒന്ന് രണ്ട് സാരികൾ കൂടി സെയിൽസ്ഗേളിനെ ചൂണ്ടി കാണിച്ചു.

ഡാർക്ക്‌ ഗ്രീൻ നിറം ഉള്ളത്ഒരെണ്ണം കൂടെ ഒരു മാമ്പഴമഞ്ഞയും..

നകുലേട്ടാ ഞാൻ എവിടേയ്ക്കും പോകുന്നില്ല, പിന്നെന്തിനാ ഈ സാരിയൊക്കെ വാങ്ങുന്നെ.. ഒരെണ്ണം മതിന്നേ….

ആവശ്യം വരുമ്പോൾ നീ ഉടുത്താൽ മതി, തത്കാലം ഇതിരിക്കട്ടെ…

മെറൂൺ കരയും കസവും ചേർന്നഒരു സെറ്റും മുണ്ടും, കൂടേ ബോട്ടിൽഗ്രീൻ നിറം ഉള്ള കട്ടിക്കര സെറ്റും.
പിന്നെ ഈ മൂന്നു സൽവാർ സെറ്റ്, സാറിന് ഈ ഷർട്ട്‌, കുർത്ത, മുണ്ടുകൾ….

ബില്ലിംഗ് സെക്ഷനിൽ ചെല്ലും മുന്നേ ഒന്നൂടെ എല്ലാം ചെക്ക് ചെയ്യുകയാണ് കൂടെയുള്ള പെൺകുട്ടി.

നകുലൻ ഓക്കേ പറഞ്ഞതും അവർ ബില്ലിങ്ങിലേക്ക് നടന്നു.

ഏട്ടാ… എന്തിനാ വെറുതെ പൈസ കളയുന്നത്, എനിക്ക് ഇതിന്റെയൊന്നും ആവശ്യം പോലും ഇല്ലാരുന്നു.

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അമ്മു അവനോടായി പരിഭവം പറഞ്ഞു.

ആഹ് ഇരിക്കട്ടെ പെണ്ണേ, ഒന്നുല്ലേലും നിന്റെ കെട്ടിയോൻ ആദ്യമായിട്ട് വാങ്ങി തരുന്നത് അല്ലെടി..
ഒരു മൂളിപ്പാട്ടൊക്കെ പാടി നകുലൻ ചിരിയോടെ തുടർന്നു.

നേരം ഒരുപാട് ആയില്ലേ ഇന്നിനി പുറത്ത്ന്ന് കഴിക്കാം അല്ലെയമ്മു?

അതൊന്നും വേണ്ട നകുലേട്ടാ,ചോറും കറികളുമൊക്കെ ഇരിപ്പുണ്ട്.

അതിനെന്താ… അതെല്ലാം എടുത്തു നേരെ ഫ്രിഡ്ജിലേക്ക് വെച്ചോ.ഇന്ന് നമ്മുക്ക് ഒരു സ്ഥലം വരെ പോകാം.

വേണ്ട നകുലേട്ടാ, ഇപ്പൊതന്നേ ഒരുപാട് പൈസ ആയില്ലേ… മതി തിരിച്ചു പോയേക്കാം…

സാരമില്ലടി പെണ്ണേ… ഇതൊക്കെയല്ലേ ഒരു സന്തോഷം.

ചെറിയ ഒരു വഴിയിലൂടെ നകുലൻ തന്റെ കാറ് ഓടിച്ചു പോയ്കൊണ്ടേയിരുന്നു.

ഇതെവിടെയ്ക്കാ നകുലേട്ടാ..പേടിയാകുന്നു.

അമ്മു ഒന്ന് മുഖം ചെരിച്ചു നോക്കിയതും നകുലൻ പൊട്ടിചിരിച്ചു

പേടിയ്ക്കുവൊന്നും വേണ്ട… അഞ്ചു മിനിറ്റ്. അതിനുള്ളിൽ നമ്മളെത്തും.

അമ്മു ഇരു വശത്തേക്കും മാറി മാറി നോക്കുന്നുണ്ട്.

അവിടെവിടായി ഓരോ വീടുകൾ കാണാം. അത്രമാത്രം..

കുറച്ചു കഴിഞ്ഞതും ഏറെ വണ്ടികൾ പാർക്ക്‌ ചെയ്ത് ഇട്ടിരിക്കുന്നത് അമ്മു കണ്ടു.

ഹോ.. നല്ല തിരക്കാണല്ലോടി.
അവന്റെ പിന്നാലെ മുന്നോട്ട് നടക്കുമ്പോൾ അമ്മുനു ആകെ ഒരു പേടിപോലെ..

പെട്ടെന്ന് അവൾ നകുലന്റെ കൈയിൽ കയറി പിടിച്ചു, കൊണ്ട് അവനോട് ച്ചേർന്നു നിന്നു.

ആദ്യമായിട്ടാണ് അവളിൽ നിന്നും അങ്ങനെയൊരു നീക്കം. ഒരു വേള നകുലനും ഒന്നത്ഭുതപ്പെട്ടു

എന്താടി പെണ്ണേ….
പെട്ടന്ന് അവൻ ചോദിച്ചു.

നമ്മൾക്ക് തിരിച്ചു പോകാം, ഇവിടെ മുഴുവൻ ആളാണല്ലോ.

എല്ലാം ഫാമിലിയാടി, നീ പേടിക്കാതെ വാ…..

മൂൺസൈറ്റ് എന്ന് എഴുതിയ ഒരു റെസ്റ്ററന്റ് ആയിരുന്നത്. ഒരു തരത്തിൽ അമ്മുവും നകുലനും അവിടേക്ക് കേറി.
എന്തൊക്കെയോ ഭക്ഷണ സാധനങ്ങളുടെ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി.
മണം പിടിച്ചു കൊണ്ട് അവൾ നകുലനെ മുഖം തിരിച്ചു നോക്കി

നാവിലിപ്പോ കപ്പലോടിയ്ക്കാൻ പറ്റും ഇല്ലേടി അമ്മുസേ..
അവൻ ചോദിച്ചതും അമ്മു തല കുലുക്കി.

സത്യം ആയിരുന്നു, അവൾക്ക് ആ മണമൊക്കെ ശ്വസിച്ചിട്ട് കൊതി വന്നു പോയിരുന്നു.

നെയ്ചോറും ബീഫ് മസാലയും, പിന്നെ ആവോലി ചുട്ടത്, അയില പൊള്ളിച്ചത്, കൊഞ്ച് പെരട്ടു കൂടി എടുത്തൊ.

നകുലൻ ഓർഡർ കൊടുക്കുന്ന കേട്ടപ്പോളമ്മു അന്തിച്ചുപോയി.

എന്തിനാ നകുലേട്ടാ, ഇതെല്ലാം കൂടി, ഈ രാത്രിയ്ക്ക് ഇത്രേം ഹെവി ആയിട്ട് കഴിക്കാൻ പറ്റുമോ..കുറച്ചു പോരേ..

ഹമ്..നീ കണ്ടോ മോളെ.. ഐറ്റംസ് ഒക്കെ ഇങ്ങട് എത്തിക്കോട്ടെ.

അങ്ങനെ കുറച്ചു നേരം കാത്തിരുന്ന ശേഷം ആയിരുന്നു
അവർക്ക് ഉള്ള ഭക്ഷണം എത്തിയത്.

നെയ്‌ച്ചോറു കണ്ടപ്പോൾ തന്നേ അമ്മുന്റെ കിളി പോയ അവസ്ഥയായിരുന്നു.

നകുലൻ ആയിരുന്നു അവൾക്ക് വിളമ്പി കൊടുത്തത്.

ഇത് മുഴുവനും ഞാൻ കഴിക്കില്ല നകുലേട്ടാ, കുറച്ചു മതീന്നേ….
അമ്മു അവനെ വിലക്കിയെങ്കിലും, അത് കാര്യമാക്കാതെ നകുലൻ അവളുടെ പ്ലേറ്റിലേക്ക് പിന്നെയും ഇട്ടു കൊണ്ടേയിരുന്നു.

കഴിച്ചു തുടങ്ങിയ ശേഷമായിരുന്നു നകുലൻ പറഞ്ഞത് എത്ര ശരിയാണെന്നു അമ്മു ഓർത്തത്.

എല്ലാം വളരെയധികം രുചികരമായ വിഭവങ്ങൾ.
ആവശ്യത്തിന് എരിവും പുളിയും മസാലയും ഒക്കെ ചേർത്ത ആവോലിചുട്ടത് ആയിരുന്നു അവൾക്ക് കൂടുതലിഷ്ട്ടം.

പതിയെ ആസ്വധിച്ചിരുന്നാണ് ഇരുവരും കഴിച്ചു തീർത്തത്.

അവിടെ വന്നിരിക്കുന്ന ഒട്ടുമിക്കയാളുകളും ഇങ്ങനെയൊക്കെയായിരുന്നു.

അങ്ങനെ റസ്റ്റ്‌റെന്റ് il നിന്നുമിറങ്ങിയ ശേഷം ഇരുവരും വീട്ടിലെത്തിയപ്പോൾ നേരം പതിനൊന്നു മണിയൊക്കെ കഴിഞ്ഞു.

വന്നപാടെ അമ്മു മേല്കഴുകാനായി കേറി.നകുലൻ അപ്പോളേക്കും ഇരുന്ന ഭക്ഷണമൊക്കെ ഫ്രിഡ്ജിൽ എടുത്തു വെച്ചു….
വാതിലും ജനലുമൊക്കെ കൊട്ടിയടച്ച ശേഷം, നകുലൻ മുറിയിലെത്തിയപ്പോൾ അമ്മു സാരിയും ചുരിദാറുമൊക്കെ എടുത്തു അലമാര തുറന്നിട്ട വെയ്ക്കുന്നത് അവൻ കണ്ടു..
ഒരു ടവൽ എടുത്തു തോളത്തു ഇട്ടിട്ട് നകുലൻ വാഷ്റൂമിലേക്ക് പോയി.. കുളിച്ചിറങ്ങി വന്നപ്പോൾ അമ്മു കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്.

അവൻ ചെന്നിട്ട് ബെഡ്ഷീറ്റൊക്കെ ഒന്നൂടെ പൊടിതട്ടിക്കളഞ്ഞു കൊട്ടിവിരിച്ചു. തലയിണയൊക്കെ നേരെ വെച്ചു. എന്നിട്ട് അമ്മുന്റെ അടുത്തേക്ക് ചെന്നു.

ഒന്ന് പൊക്കിയെടുത്തുകൊണ്ട്വന്നു കിടത്തമെന്ന് കരുതി കുനിഞ്ഞതും അമ്മു കണ്ണു തുറന്നതുമൊരുമിച്ച് ആയിരുന്നു.

എന്താ നകുലേട്ടാ…. അവൾ ചാടിഎഴുന്നേറ്റു

ഒന്നുല്ല പെണ്ണേ… നീ ഉറങ്ങിക്കോട്ടെ, എടുത്തു ഇവിടെ കൊണ്ട്വന്നു കിടത്താമെന്ന് കരുതി, വന്നതാ… പക്ഷെ ഉറക്കത്തിലും വല്ലാത്ത ബോധമല്ലേ നിനക്ക്.

ഒരു കോട്ടുവായിട്ടുകൊണ്ട് നകുലൻ പറഞ്ഞപ്പോൾ അമ്മു വന്നു കിടന്നു കഴിഞ്ഞിരുന്നു…തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button