Kerala

അതിർത്തിയിൽ മഞ്ഞുരുക്കം: ഇന്ത്യ-ചൈന സേനാ പിൻമാറ്റത്തിന് ധാരണ, സംയുക്ത പട്രോളിംഗ് ആരംഭിക്കും

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ധാരണ. അതിർത്തിയിൽ സംയുക്ത പട്രോളിംഗ് പുനരാരംഭിക്കാൻ തീരുമാനമായി. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുമ്പായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുക്കം നടക്കുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. 2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്നായിരുന്നു ഇരു സൈന്യവും പട്രോളിംഗ് നിർത്തിവെച്ചത്. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിച്ച സംഭവത്തിന് പിന്നാലെയായിരുന്നുവിത്.

ഇരുപതോളം ഇന്ത്യൻ ജവാൻമാർ ഗാൽവൻ സംഘർഷത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു.

Related Articles

Back to top button