Automobile

94,707 രൂപയ്ക്ക് പള്‍സര്‍ എന്‍125 പുറത്തിറക്കി ബാജാജ്

ചെന്നൈ: എന്‍ഫീല്‍ഡ് ബുള്ളറ്റിനോടെല്ലാം എന്നപോലെ യുവാക്കളുടെ നെഞ്ചകത്ത് കയറിക്കൂടിയ ഒരു മോട്ടോര്‍ ബൈക്കാണ് പള്‍സര്‍. പുതിയ ബജാജ് പള്‍സര്‍ എന്‍125 ഇന്ത്യയില്‍ 94,707 രൂപ എക്സ്ഷോറൂം വിലയില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. എന്തായാലും ബൈക്ക് യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാവുമെന്നാണ് കമ്പനയുടെ പ്രതീക്ഷ.

മുന്‍നിര വേരിയന്റിനെ അപേക്ഷിച്ച് 4,000 രൂപ അധികം മുടക്കേണ്ടി വരുമെന്നത് മാത്രമാണ് നെഗറ്റീവായി പറയാവുന്നത്. ഇഷ്ട വാഹനത്തിന് ഇതൊരു കൂടിയ തുകയേയല്ല. ലോഞ്ച് ചെയ്ത മോഡലിന്റെ എഞ്ചിന്‍ മുതല്‍ ഡിസൈനും ഷാസിയും വരെ പുതുപുത്തനാണ്. നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ള മറ്റ് ബജാജ് പള്‍സറുകളില്‍ നിന്നുള്ള വളരെ വ്യത്യസ്തമായ സ്‌റ്റൈലിംഗ് ആണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്നത്. ബജാജ് പള്‍സര്‍ എ്ന്‍125ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്, ഡെലിവറിയും ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ഇഡി ഡിസ്‌ക്, എല്‍ഇഡി ഡിസ്‌ക് ബിടി എന്നീ രണ്ട് വേരിയന്റുകളില്‍ ബജാജ് ബൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അടിസ്ഥാന വേരിയന്റിന് മെലിഞ്ഞ പിന്‍ ടയര്‍, ചെറിയ എല്‍സിഡി, പരമ്പരാഗത സെല്‍ഫ് സ്റ്റാര്‍ട്ടര്‍ എന്നിവ ലഭിക്കുന്നുണ്ട്. ടോപ്പ് സ്പെക്ക് ബൈക്കിന് ബോള്‍ഡര്‍ നിറങ്ങള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള വലിയ എല്‍സിഡി, വിശാലമായ പിന്‍ ടയര്‍, നിശബ്ദ തുടക്കത്തിനായി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ അല്ലെങ്കില്‍ എഎസ്ജി എന്നിവയും കാണാം.

പള്‍സര്‍ എന്‍125-ല്‍ ബജാജ് പുതിയ എഞ്ചിന്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ 124.58 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്പി പരമാവധി പവറും 6,000 ആര്‍പിഎമ്മില്‍ 11എന്‍എം ടോര്‍ക്കും നല്‍കുന്നു. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആറ് ഷേഡുകളിലാണ് പുറത്തിറക്കിയത്. അവയില്‍ ഏറ്റവും രസകരമായത് പര്‍പ്പിള്‍ ഫ്യൂറി എന്ന കളര്‍ ഓപ്ഷനാണ്. കോക്ക്ടെയില്‍ വൈന്‍ റെഡ്, സിട്രസ് റഷ്, എബണി ബ്ലാക്ക്, കരീബിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ് എന്നിവയാണ് മറ്റ് ഷേഡുകള്‍.

Related Articles

Back to top button