National

ഖാന്‍മാരുടെ താരപ്രഭ മങ്ങുന്നു; ജനപ്രീതിയില്‍ വിജയ് ഒന്നാമത്; ഷാരൂഖിന് മൂന്ന്, സല്‍മാന് ഒമ്പത്

മുംബൈ; ജനപ്രീതിയുടെ കാര്യമെടുത്താല്‍ ഖാന്‍മാരുടെ താരപ്രഭ മങ്ങുന്നു. ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമെല്ലാം ഉള്‍പ്പെടുന്ന ഖാന്‍മാരുടെ പട്ടികയില്‍ മുന്‍പ് ഒന്നാമനായിരുന്ന ബോളിവുഡിന്റെ എസ്ആര്‍കെക്ക് ഇപ്പോഴുള്ളത് മൂന്നാം സ്ഥാനം മാത്രം.

സെപ്തംബറിലെ താരങ്ങളുടെ ജനപ്രീതിയുടെ പട്ടിക പുറത്തുവന്നപ്പോള്‍ തെന്നിന്ത്യയുടെ സ്വന്തം വിജയ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതായി പ്രഭാസാണുള്ളത്. ജൂണ്‍ മാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വച്ച് രണ്ടാം സ്ഥാനത്തേക്ക് ഷാരൂഖ് തിരിച്ചെത്തിയിരുന്നു.

റിലീസ് ചിത്രങ്ങളുമായി സജീവമല്ലെങ്കിലും വാര്‍ത്തകളില്‍ തുടരെ തുടരെ വരുന്നതാണ് അജിത്തിനെ നാലാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ജൂനിയര്‍ എന്‍ടിആര്‍ അഞ്ചാമതുള്ള പട്ടികയില്‍ അല്ലു അര്‍ജുന്‍ ആറാമനായി ഇടംപിടിച്ചപ്പോള്‍ അക്ഷയ് കുമാറും രാംചരണും സല്‍മാന്‍ ഖാനും യഥാക്രമം ഏഴു മുതല്‍ ഒമ്പതുവരെ സ്ഥാനങ്ങളുമായി തൃപ്തിപ്പെടേണ്ടിവന്നു.

Related Articles

Back to top button