കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 116
രചന: റിൻസി പ്രിൻസ്
മീരയേ ഒരു ദിവസമെങ്കിലും തനിക്ക് സ്വന്തമായി ലഭിക്കണം. അത്രത്തോളം താനവളെ സ്നേഹിച്ചതാണ്. മൂന്നാലു വർഷം ഒന്ന് തൊടുക പോലും ചെയ്യാതെ അവളുടെ പിന്നാലെ നടന്നത് അവളെ കല്യാണം കഴിക്കാൻ വേണ്ടി തന്നെയായിരുന്നു. ഇനി അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ സാധിക്കില്ല, പക്ഷേ ആഗ്രഹം സഫലീകരിക്കാതെ വയ്യ. ഇന്ന് തന്റെ ഉദ്ദേശം മീരയോട് പറഞ്ഞ് ഒരു തീരുമാനം ഉണ്ടാക്കുമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു
സതി കുടിക്കാൻ ചായയുമായി വന്നപ്പോൾ ഫോണുമായി പതിയെ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു അർജുൻ.
” ഇവിടെ റേഞ്ച് ഇല്ലല്ലോ ചേച്ചി..?
” കുറച്ച് അങ്ങോട്ട് നീങ്ങി നിന്നാൽ റേഞ്ച് കാണും,
“ആണോ ഞാൻ ഇപ്പോ വരാം…
അതും പറഞ്ഞു ഒരു ആശ്വാസം എന്നത് പോലെ അവൻ പതിയെ വീടിന്റെ പുറകിലേക്ക് നടന്നു പ്രവേശിച്ചത് പോലെ പുറകിൽ തുണി വിരിച്ചുകൊണ്ട് നിൽക്കുകയാണ് മീര അവളെ കണ്ടതും അവന് വലിയ സന്തോഷം തോന്നിയിരുന്നു…
” നിനക്ക് ഇവിടെ കിടന്നു ഇങ്ങനെ കഷ്ടപ്പെടേണ്ട വല്ല കാര്യമുണ്ടോ..?
പുറകിൽ നിന്ന് പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചപ്പോഴാണ് അവൾ ഞെട്ടിത്തിരിഞ്ഞ് നോക്കിയത്. അവനെ കണ്ടതും വല്ലാത്തൊരു ദേഷ്യമാണ് അവൾക്ക് ആദ്യം തോന്നിയത്.
എങ്കിലും അത് പുറമേ കാണിക്കാതെ അവൾ തന്റെ ജോലിയിൽ തന്നെ മുഴുകി. പെട്ടെന്ന് തുണി വിരിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൾക്ക് മുൻപിൽ തടസ്സമായി തന്നെ അർജുൻ നിന്നു.
” നിന്റെ അമ്മായിയമ്മയും നാത്തൂനും ഒക്കെ ഉമ്മറത്ത് ഇരിപ്പുണ്ട്, ഇവിടെ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്, എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം നീ പൊയ്ക്കോ…
“അർജുൻ പലവട്ടം പറഞ്ഞു എന്റെ ബുദ്ധിമുട്ടിക്കാൻ വരരുതെന്ന്, വീണ്ടും വീണ്ടും എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.
അറത്ത് മുറിച്ച് മീര പറഞ്ഞു.
” പക്ഷേ എനിക്കങ്ങനെ നിന്നോട് സംസാരിക്കാതിരിക്കാൻ പറ്റില്ലല്ലോ… അതുകൊണ്ടല്ലേ ഞാൻ നിന്നെ തേടി വന്നത്. നിനക്ക് നിന്റെ കെട്ടിയോനെ കാണാതിരിക്കാൻ പറ്റാത്തതുകൊണ്ട് അങ്ങേരുടെ ഗൾഫിലെ ജോലിയൊക്കെ കളഞ്ഞു നീ ഇവിടെ പിടിച്ചു നിർത്തിയിരിക്കുകയാണെന്ന് കേട്ടു….
” അതെ എനിക്ക് എന്റെ സുധിയേട്ടനെ ഒരു മിനിറ്റ് പോലും കാണാതിരിക്കാൻ പറ്റില്ല, അതുകൊണ്ടു തന്നെയാണ് വെളിയിലെ ജോലി കളയാൻ പറഞ്ഞതും ഇവിടെ ഇപ്പോൾ ഏട്ടൻ നിൽക്കുന്നതും…
“ഇങ്ങേർ ഇത്രയ്ക്ക് പെൺകോന്തൻ ആണെന്ന് ഞാൻ അറിഞ്ഞില്ല… ഇല്ലെങ്കിൽ പിന്നെ നിന്റെ വാക്കും കേട്ട് നല്ല ജോലിയും കളഞ്ഞു നാട്ടിൽ വന്ന് നിൽക്കുമോ..? പിന്നെ നിനക്ക് സുധിയേട്ടനെ കാണാതിരിക്കുന്നത് കൊണ്ട് ഉള്ള വിഷമം എനിക്ക് മനസിലാകും. അത് മാറ്റാൻ ഞാനിവിടെ ഇല്ലേ..? നീ ഒരൊറ്റ വാക്ക് പറഞ്ഞാൽ പോരെ..? അതിനിപ്പോൾ ഗൾഫിൽ കിടക്കുന്ന അങ്ങേരുടെ ജോലി കളയണ്ട വല്ല കാര്യമുണ്ടോ..? ഭർത്താവ് ഗൾഫിൽ ആകുമ്പോൾ ഭാര്യയ്ക്ക് എന്തൊക്കെ വികാരങ്ങൾ ആണ് തോന്നുന്നത് എന്ന് എനിക്ക് ഊഹിക്കാൻ പറ്റും, ആ കാര്യത്തിന് ഇപ്പോൾ സുധിയേട്ടൻ തന്നെ വേണമെന്നുണ്ടോ..,? നമ്മൾ ഒരുകാലത്ത് എന്ത് സ്നേഹിച്ചത് ആണ്
അവന്റെ വർത്തമാനം കേട്ടതും മീരക്ക് ദേഷ്യം വന്നു പോയിരുന്നു..
” ഇനി ഇമ്മാതിരി വൃത്തികേട് എന്നോട് പറഞ്ഞാൽ എന്റെ കൈ ആയിരിക്കും നിന്നോട് സംസാരിക്കുന്നത്….
ദേഷ്യത്തോടെ മീര പറഞ്ഞു.
” മീര നീ ഒരുപാട് തുള്ളല്ലേ, ഞാൻ ഒരുപാട് ആഗ്രഹിച്ച മുതലാ നീ…
അത് എന്റെ വിഡ്ഢിത്തം കൊണ്ട് തന്നെയാ നഷ്ടപ്പെട്ടത്, അത് എന്റെ തെറ്റ് തന്നെയാണ്. ആ തെറ്റ് ചെറിയ രീതിയിൽ എങ്കിലും എനിക്ക് തിരുത്തണം, നിന്റെ സുധിയേട്ടനെ നീ പറഞ്ഞു ഗൾഫി വിട്… പഴയത് പോലെ നമുക്ക് സ്നേഹത്തോടെ മുന്നോട്ട് പോകാം… ആരും ഒന്നും അറിയില്ല, വീട്ടിൽ എനിക്കും കല്യാണം നോക്കുന്നുണ്ട്… അത് ശരിയായ ഞാനും കല്യാണം കഴിക്കാം… ഞാനും കൂടി കല്യാണം കഴിച്ച വേറെ ആർക്കും ഒരു സംശയവും തോന്നാൻ പോകുന്നില്ല… സുധിയേട്ടനും ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയും ഒന്നും അറിയാൻ പോകുന്നില്ല, ഇന്നത്തെ കാലത്ത് ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ആണ്… നമ്മൾ രണ്ടുപേരും എത്രത്തോളം സ്നേഹിച്ചത് ആണ്… എന്തൊക്കെ സ്വപ്നം കണ്ടത് ആണ്. ആ സ്വപ്നങ്ങൾ എല്ലാം ഒന്നും സഫലീകരിക്കാൻ പറ്റിയില്ലെങ്കിലും കുറച്ചൊക്കെ നമുക്ക് സഫലീകരിച്ചു കൂടെ..? ആരും ഒന്നും അറിയാൻ പോകുന്നില്ല, നിന്നെ ഇവിടെ ഇട്ട് ഒരു മനുഷ്യനും ഉപദ്രവിക്കാതെ ഞാൻ നോക്കിക്കോളാം… കാശിനു ബുദ്ധിമുട്ട് ഉണ്ടേൽ അതും ഞാൻ പരിഹരിക്കാം, ഏതായാലും സുധിയേട്ടന് ഈ കാര്യത്തിൽ വല്ല്യ കഴിവ് ഒന്നും ഇല്ല, അല്ലേൽ നീ ഇപ്പോഴും ഇങ്ങനെ നിൽക്കുമോ..?
മുഴുവൻ പറയുന്നതിന് മുൻപ് തന്നെ മീരയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു… വല്ലാത്തൊരു ദേഷ്യം ആ നിമിഷം മീരയ്ക്ക് തോന്നുന്നുണ്ടായിരുന്നു..
” ഇത്രയും തരംതാണു പോകും. നീ എന്ന് ഞാൻ കരുതിയില്ല, വളരെ മോശം…!
” എന്റെ മാനത്തിന് വിലയിടാൻ വന്നാൽ ഉണ്ടല്ലോ..? നീ എന്താ വിചാരിച്ചത് ഗൾഫിൽ ഭർത്താക്കന്മാർ ഉള്ള പെൺകുട്ടികളെല്ലാം ഒരു പുരുഷന്റെ ചൂടിന് വേണ്ടി കൊതിച്ചിരിക്കുകയാണ് എന്നോ..? അതിനു വേണ്ടി ആണ് അവർ കാത്തിരിക്കുന്നതെന്നോ..? എന്നാൽ നിനക്ക് തെറ്റി, ഒരു വീഡിയോ കോളിലോ ഫോൺ കോളിലോ അവരുടെ ഒരു വാക്കിൽ അവർ അനുഭവിക്കുന്ന സന്തോഷം കാണുമ്പോൾ ഒരു ഭാര്യക്ക് കിട്ടുന്നത് വലിയ സന്തോഷമാണ്… ജീവിതം മുഴുവൻ ഒരു വീഡിയോ കോളിലെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങി പോകുമ്പോഴും ഓരോ ദിവസവും എണ്ണി അവരുടെ വരവ് കാത്തിരിക്കുമ്പോൾ ആ ഭാര്യമാർക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട്. അത് നീ പറഞ്ഞതുപോലെ അവന്റെ ചൂടും ചൂരും മാത്രം ആഗ്രഹിച്ചുള്ള സന്തോഷമല്ല. കുടുംബത്തോട് ഒത്തു ഒരു മാസം എങ്കിലും ജീവിക്കാൻ അവർക്ക് ഒരു അവസരം കിട്ടുമല്ലോ എന്നുള്ള സന്തോഷം, ഇനി നാട്ടിൽ വന്നു കഴിഞ്ഞാലോ ഒരു മാസം ദാ എന്ന് പറയുന്നത് പോലെ അങ്ങ് പോകും. ആ സമയത്തിനുള്ളിൽ ഭർത്താവിനെ ഒന്ന് കണ്ണ് നിറച്ച് കാണാൻ പോലും ഒരു ഭാര്യക്ക് കിട്ടില്ല. എത്ര പാവം പിടിച്ച പെൺകുട്ടി ആണെങ്കിലും അവള് സ്വയം പ്രാപ്തി നേടുന്നത് എപ്പോഴാണെന്ന് അറിയോ ഒട്ടുമിക്ക പെൺകുട്ടികളും സ്വയം പ്രാപ്തി നേടുന്നത് വിവാഹശേഷം ആണ്.. പ്രത്യേകിച്ച് ഒരു പ്രവാസിയുടെ ഭാര്യയായി കഴിയുമ്പോൾ, ചായാനൊരു തോളില്ലാതെ വരുമ്പോൾ അവൾ തന്നെ നിൽക്കാൻ പഠിക്കും… അതോരോ പ്രവാസികളുടെയും ഭാര്യയ്ക്ക് ലഭിച്ചിട്ടുള്ള ഒരു വലിയ കഴിവാണ്.. ഇതിനിടയിൽ കഷ്ടപ്പെട്ട് ജീവിക്കുന്നവരെ പറ്റിക്കുന്ന ഭാര്യമാർ ഉണ്ടാവും, അത് വളരെ കുറച്ച് ശതമാനം ഉള്ളൂ ആ കുറച്ചുപേരുടെ പേരിൽ എല്ലാവരെയും അടച്ച ആക്ഷേപിക്കാൻ നിൽക്കരുത്. എന്റെ ഭർത്താവിന്റെ കഴിവിനെ അളക്കാൻ നീ ആയിട്ടില്ല. നീ പറഞ്ഞതുപോലെ ഉമ്മറത്ത് നിന്റെ വല്യമ്മയും ചേച്ചിയും ഒക്കെ ഇരിപ്പുണ്ട്, അവരുടെ മുൻപിൽ വച്ച് നിന്റെ സ്വഭാവത്തെ പറ്റി ഞാൻ വിളിച്ചു പറഞ്ഞ നാണക്കേട് എനിക്കല്ല നിനക്ക് തന്നെയാണ്.. അത് ഓർത്തു വച്ചോ…
അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ അകത്തേക്ക് പോയപ്പോൾ അവൻ ദേഷ്യത്താൽ വിറക്കുകയായിരുന്നു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…