Kerala
വർക്കല താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
തിരുവനന്തപുരം വർക്കലയിൽ ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. ചെറുകുന്ന് സ്വദേശി അജ്മലിനാണ് കുത്തേറ്റത്. വർക്കല താലൂക്ക് ആശുപത്രിയിലാണ് സംഭവം
താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അജ്മലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്കും പരുക്കേറ്റിട്ടുണ്ട്
ഇന്നലെ രാത്രി 10.30നാണ് സംഭവം. അത്യാഹിത വിഭാഗത്തിന് അടുത്തിരിക്കുകയായിരുന്ന ഡ്രൈവർമാരോട് മൂന്നംഗ സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇതിലൊരാൾ കത്തി കൊണ്ട് അജ്മലിന്റെ മുതുകിൽ കുത്തുകയുമായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി