Novel

ശിശിരം: ഭാഗം 73

രചന: മിത്ര വിന്ദ

അമ്മുവും കൂടി വൈകുന്നേരം അവിടെഎത്തും. ഏതെങ്കിലും അഭയാർഥികൾ അവിടെ വന്നിട്ട്ണ്ടെങ്കിൽ ഇറക്കി വിട്ടോണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും.ഈ നകുലനെ അറിയാല്ലോ എന്റെയമ്മയ്ക്ക് … കൂടുതൽ ഒന്നും പറയേണ്ട കാര്യമില്ലല്ലോ അല്ലെ.

അവൻ അമ്മയുടെ മറുപടി കേൾക്കാതെ ഫോൺ കട്ട്‌ ചെയ്തു.
അപ്പോളേക്കും അമ്മു മുഖം വീർപ്പിച്ചു കൊണ്ട് അവനെ നോക്കി നിൽപ്പുണ്ടായിരുന്നു.

എന്താടി ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ട്ടമായില്ലേ….
നകുലൻ അമ്മുനെ നോക്കി ചോദിച്ചു.

എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്, ഗിരിജമ്മായി കുറച്ചു കഴിയുമ്പോൾ പ്രിയേച്ചിടെ കൂടെ പോകുമേട്ടാ…

എന്ന് നിന്നോട് പറഞ്ഞോ അമ്മു..

എന്നോട് പറഞ്ഞില്ല,പക്ഷെ ബിന്ദുമ്മായി അങ്ങനെയാ സൂചിപ്പിച്ചത്.

ഈ കാര്യം നി എന്താ ഇന്നലെ പറയാഞ്ഞത്…

ഇന്നലെ നമ്മള് തിരക്കായിപ്പോയില്ലേ ഏട്ടാ. അതുകൊണ്ടാണ്. സോറി..

വേഗം റെഡി ആയിക്കോ, നമ്മൾക്ക് ഒരു വണ്ടിവിളിച്ചു പോകാം.. ഇന്നിനി ലഞ്ച് ഒന്നും വേണ്ട, പോകുംവഴി കഴിയ്ക്കാം കേട്ടൊ.

അത് വേണോ നകുലേട്ടാ….

എന്ത്…

അല്ല… ഇന്നിനിയിപ്പോ പോണോ.. രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോരെ…

പോരാ, നീയല്ലേ നിർബന്ധം പിടിച്ചത്, ഇനിയുള്ള കാലം നാട്ടിൽ നിന്നാൽ മതി, അല്ലാണ്ട് ഇവിടെ കിടന്ന് കഷ്ടപ്പെടേണ്ട എന്നൊക്കെ…അതിന്ക്കുറിച്ച് ഞാനും ഒന്ന് ചിന്തിച്ചു നോക്കട്ടെ…

നാളെ പോകാം നകുലേട്ടാ..വയ്യാണ്ട് ഇരിക്കുമ്പോൾ എങ്ങനെയാണ്, എല്ലാം ഒന്ന് കുറഞ്ഞു വരട്ടെന്നേ….

അതൊന്നും സാരമില്ലമ്മു… നീ കുളിച്ചു റെഡി ആവൂ.. ഞാൻ വണ്ടി റെഡി ആക്കട്ടെ..

അവൻ ഫോൺ എടുക്കാനായായി തുടങ്ങിയതും അമ്മു പെട്ടന്ന് അത് തടഞ്ഞു.

ഒന്നൂടെ ആലോചിച്ചിട്ട് പോരേന്നേ… എന്തിനാ ദൃതി കൂട്ടുന്നെ.

അപ്പോളേക്കും നകുലൻ തിരിഞ്ഞു അവളെയൊന്നും രൂക്ഷമായി നോക്കി.

എന്തിനാ എന്നേ നോക്കി പേടിപ്പിക്കുന്നെ, അതിനു ഞാനൊരു തെറ്റും ചെയ്തില്ലലോ..
കേറുവോടെ പറയുകയാണ് അമ്മു..

കിട്ടിയതൊക്കെ കുറഞ്ഞു പോയീന്ന് നിനക്ക് തോന്നുണ്ടോ അമ്മു….

അങ്ങനെയല്ല നകുലേട്ടാ…അവിടെയാകെ കുഴപ്പം ആയത് കൊണ്ടല്ലേ…

നിനക്ക് അവരുടെ കുഴപ്പം തീർക്കാൻ പോണോ..

ശോ.. ഇതെന്താ ഈ നകുലേട്ടനു. കണ്ണിൽ ചോരയില്ലാതെ സംസാരിക്കല്ലേ..

പെട്ടെന്ന് അവൻ അമ്മുന്റെ നേർക്ക് കൈ ഓങ്ങി….
ഒരൊറ്റ കീറു വെച്ചു തരും.. ആർക്കടി കണ്ണിൽ ചോരയില്ലാഞ്ഞത്.. ഒരൊറ്റ എണ്ണം തിരിഞ്ഞു നോക്കിയരുന്നോ നീയവിടെ ഒറ്റയ്ക്ക് അല്ലാരുന്നോടി, ഈ പറയുന്ന അമ്മായി, അവിടെ മക്കളും മരുമക്കളും ഒക്കെ ഉണ്ടാരുന്നല്ലോ.. എന്നിട്ട് വന്നോടി നിന്റെയടുത്തു..ഒന്ന് ചേർത്ത് പിടിച്ചു അശ്വസിപ്പിച്ചോ.. കുത്തുവാക്കുകൾ പറഞ്ഞു ഇറങ്ങി പോയില്ലേ… അവരൊക്കെ കാണിച്ചു കൂട്ടിയ വൃത്തികേടോ… ഒക്കെഎന്നെകൊണ്ട് പറയിക്കല്ലേ… എന്നിട്ട് നിന്റെയീ വർത്താനം കൂടെകേൾക്കുമ്പോൾ. എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ അമ്മു…

ദേഷ്യംകൊണ്ട് നകുലനെ വിറച്ചു.

ആർക്കും ഒരവസരം പോലും കൊടുക്കാതെ നീണ്ടു നിവർന്നു അരഭിത്തിയിൽ കിടക്കുവല്ലാരുന്നോ… പിന്നെങ്ങനെയാ മനുഷ്യാ മറ്റുള്ളവരു അങ്ങോട്ട് വരുന്നത്…

അമ്മു അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

ഇടത്തേയ്ക്കും വലത്തേയ്ക്കും മാറാൻ സമ്മതിക്കാതെ, ബോഡിഗാർഡിന്റെ കൂട്ട് നടന്നതും പോരാ.. ഇപ്പൊ ബാക്കിയുള്ളോർക്ക് ആയി കുറ്റം മുഴുവനും…എന്തൊരു കഷ്ടമാന്ന് നോക്ക്യേ, ഞാനൊരു പാവമായ് പോയത് കൊണ്ട്..

ആണോടി.. അതുകൊണ്ട് ആണോടി അവരാരും കേറി വരാഞ്ഞത്… ഞാൻ തടസം ആയി നിന്നകൊണ്ടാണോടി അവർക്ക് കേറിവന്നു നിന്നെയൊന്നു അശ്വസിപ്പിക്കാൻ പോലും പറ്റാഞ്ഞത്….

ഇക്കുറി നകുലന്റെ ഭാവം മാറി. അമ്മുന് ചെറുതായി പേടിതോന്നിയെന്ന് വേണം പറയാൻ.

അത് പിന്നെ നാകുലേട്ടാ… ഞാൻ… പെട്ടെന്ന്……

അമ്മു എന്തോ പറയാൻ തുടങ്ങിയതും നകുലൻ അവളെ കൈയെടുത്തു വിലക്കി.

കൂടുതൽ ഒന്നും ഇനി പറയണ്ട…. പക്ഷെ ഒരു കാര്യം, എന്റെ വീട്ടിൽ ആരൊക്കെ വരണം, താമസിക്കണം എന്നൊക്കെയുള്ളത് എന്റെ തീരുമാനമാണ്.

പറയുന്നതിനൊപ്പം അവൻ ഫോണിൽ ആരോടോ സംസാരിക്കാൻ തുടങ്ങി.

ഹലോ… ആഹ് അതേ… അത് തന്നെയാണ്.. 11.30ആകുമ്പോൾ വന്നാൽ മതി.. ആഹ് ഈ നമ്പറിൽ വിളിച്ചാൽ കിട്ടും.. ശരി ശരി…
നകുലൻ ഫോൺ കട്ട്‌ ചെയ്തു.

വേഗം റെഡിയാവു. പതിനൊന്നരയ്ക്ക് വണ്ടിഎത്തും…

അപ്പോളും അവന്റെ മുഖം ഗൗരവം ആയിരുന്നു.

നകുലേട്ടൻ എന്നോട് പിണങ്ങിയോ….ഞാൻ വെറുതെ പറഞ്ഞതാ അങ്ങനെയൊക്കെ…
അമ്മു ശബ്ദം താഴ്ത്തി അവനോട് പിറു പിറുത്തു

എനിയ്ക് ആരോടും പിണക്കമൊന്നുമില്ല… നീ പോയി റെഡി ആവു.

ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് നകുലൻ തിരിഞ്ഞപ്പോൾ കണ്ടു കണ്ണു നിറച്ചുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവളെ…

സോറി നകുലേട്ടാ…ഞാൻ വെറുതെ പറഞ്ഞതല്ലേ… ഏട്ടൻ സീരിയസായിട്ട് എടുത്തൊന്നേ…

എന്ത്… ചുമ്മാ കൊഞ്ചാതെ പോയി ഒരുങ്ങിക്കെ പെണ്ണേ.. നേരം 10കഴിഞ്ഞു കേട്ടോ..
അപ്പോളേക്കും അവൾ അവന്റെ നെഞ്ചിലേക്ക് വീണു കഴിഞ്ഞു.

എനിയ്ക്ക് എന്റെ നകുലേട്ടൻ മാത്രമേ ഉണ്ടായിരുന്നൊള്ളു.. അത് എനിക്ക് അറിയാവുന്ന കാര്യമാണ്. രണ്ട് ചീത്ത വിളിച്ചണേലും എന്നേ ഒന്ന് സമാധാനിപ്പിക്കാൻ പോലും, അതുപോലെ ശ്രീജേച്ചിയും.. ഞാൻ ജീവന് തുല്യം സ്നേഹിച്ചത് ആയിരുന്നു അവരെയൊക്കെ. പക്ഷെ…..
ആഹ് പോട്ടെ കഴ്ഞ്ഞത് കഴിഞ്ഞു.. അങ്ങനെയല്ലേ എനിക്ക് എല്ലാരേം മനസിലാക്കാൻ പറ്റിയെ… പിന്നെ ഇപ്പോളത്തെ അവരുടെ അവസ്ഥ. അത് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി… സത്യമാ നകുലേട്ടാ…ഒത്തൊരുമയിൽ കഴിഞ്ഞ കുടുബമല്ലേ… ഇങ്ങനെയൊക്കെ അവർക്ക് പറ്റില്ലോ എന്നോർത്തപ്പോൾ ഒരു സങ്കടം… അമ്മായിയെ അവിടന്ന് മീനാക്ഷി ഇറക്കി വിട്ടപ്പോൾ അവർക്ക് പെട്ടന്ന് എവിടേം പോകാൻ സാധിച്ചില്ല.. അതാണു അങ്ങോട്ട് വന്നത്… ഒരു ദിവസം നിന്നിട്ട് പോകുന്നെ…. ഇനി ഏട്ടൻ ചെന്നിട്ട് ഒന്നും പറയാൻ നിൽക്കണ്ട. അവര് ചെയ്തു കൂടിയ തെറ്റിന് ദൈവം ശിക്ഷ വിധിച്ചോളും. നമ്മളായിട്ട് എന്തിനാ വെറുതെ അവരെയിനി സങ്കടപ്പെടുത്തുന്നത്..

അവന്റെ നെഞ്ചിൽ മുഖം ചേർത്തു കൊണ്ട് അമ്മു പറയുകയാണ്.

അവരോട് ആരോടും യാതൊരുവിധ അനുകമ്പയുടെയും ആവശ്യമില്ലമ്മു. നിന്നെ അവഗണിച്ചു പോയവരാ, പിന്നെന്തിനാ അവരുടെ കാര്യമോർത്തു നിനക്ക് ഇത്ര സങ്കടം.. ഈ പ്പറയുന്ന ഗിരിജമായി ഓരോന്ന് ഓതികൊടുത്തിട്ടാണ് എന്റെ അമ്മ, അപ്പച്ചിയോടും മറ്റും വഴക്ക് കൂടിയത് പോലും. അന്ന് മുതൽക്കേ എനിക്ക് അവരെ കണ്ടു കൂടാ, എന്നേ കാണുമ്പോൾ അല്ലേലും പെണ്ണുംപിള്ളയ്ക്ക് ഇളകും.ഓരോ ഉടായിപ്പ് പറഞ്ഞു വരും. കള്ളിത്തള്ള…

ആ സമയത്ത് നകുലനെv കാണാൻ  അടുത്ത ഫ്ലാറ്റിലെ ഒരു ചേട്ടനും ചേച്ചിയും എത്തി.

അമ്മു സത്കരിക്കാൻ ഒന്നും നിൽക്കെണ്ട കെട്ടോ. പെട്ടന്ന് റെഡി ആയിക്കോ.ഇറങ്ങണ്ടേ നമ്മുക്ക്.

ചായ എടുക്കാണാനായി അടുക്കളയിലേക്ക് പോയ അമ്മുന്റെ അടുത്തേക്ക് ചെന്നു നകുലൻ ശബ്ദം താഴ്ത്തി…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button