BusinessGulf

റെക്കോഡിട്ട് ലുലു ഓഹരി വില്‍പ്പന; ഒരു മണിക്കൂറിനുള്ളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണം

അബുദാബി: ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍പനക്ക് മികച്ച പ്രതികകരണം. ഇന്നലെ ഇഷ്യൂ തുടങ്ങി ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണമായി. 50 രൂപയില്‍ താഴെയാണ് ഓഹരികളുടെ പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. അതായത് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെ. 143 കോടി ഡോളര്‍ വരെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നവംബര്‍ ആറിന് ഫൈനല്‍ ഓഫര്‍ റേറ്റ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നതെന്ന് ലുലു റീട്ടെയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല വെളിപ്പെടുത്തി.

നവംബര്‍ 14ന് ലിസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരികളാണ് നീക്കി വെച്ചിരുന്നത്. 2024ല്‍ യുഎഇ സാക്ഷിയാവുന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പന ലുലുവിന്റേതാണ്. ഇതിന് മുമ്പ് നടന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പന എന്‍ജിനിയറിംഗ്, മറൈന്‍ ഡ്രെഡ്ജിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ എന്‍എംഡിസിയുടേതായിരുന്നു. 87.7 കോടി ഡോളര്‍ ആണ് കമ്പനി ഐപിഓയിലൂടെ സമാഹരിച്ചത്.

റീട്ടെയ്ല്‍ നിക്ഷേപകര്‍ 1,000 ഓഹരികളുടെ ഒരു ലോട്ടിനാണ് ഏറ്റവും കുറഞ്ഞത് നിക്ഷേപിക്കേണ്ടത്. സ്ഥാപന നിക്ഷേപകര്‍ 2,000 ഓഹരികള്‍ക്കും ഈ വര്‍ഷം യുഎയില്‍ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പനയാണിത്.
അബുദാബി പെന്‍ഷന്‍ ഫണ്ട്, ബഹ്റൈന്‍ മംതലകത്ത് ഹോള്‍ഡിംഗ് കമ്പനി, എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള സ്ഥാപന നിക്ഷേപകര്‍ ഏകദേശം 75.3 കോടി ദിര്‍ഹം മൂല്യമുള്ള ഓഹരികള്‍ സബ്സ്‌ക്രൈബ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ 800 കോടി ഡോളര്‍ കമ്പനികള്‍ പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ സമാഹരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ കമ്പനികള്‍ ഐപിഒക്ക് തയ്യാറായി മുന്നോട്ട് വന്നിട്ടുള്ളതിനാലാണിത്. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് പിജെഎസ്സി, സിറ്റിഗ്രൂപ്പ്, എമിറേറ്റ്സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സി എന്നിവയാണ് ഐപിഒ കോര്‍ഡിനേറ്റ് ചെയ്യുന്നത്. മൊയ്ലിസ് ആന്‍ഡ് കമ്പനിയാണ് അഡൈ്വസര്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൊന്നാണ് ലുലുവിന്റേത്ത്. കഴിഞ്ഞ വര്‍ഷം ഇത് 19.2 കോടി ഡോളര്‍ ആണ് ലാഭം 2023-ലെ 2.6 ശതമനാത്തില്‍ അറ്റാദായം അഞ്ചു ശതമാനം വരെയായി ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button