Novel

മയിൽപീലിക്കാവ്: ഭാഗം 20

രചന: മിത്ര വിന്ദ

ശ്രീഹരി ആയിരുന്നു അത്..

കൂടെ ആ ഓട്ടോഡ്രൈവറും ഉണ്ടായിരുന്നു..

എന്റെ മോളേ നിന്നെ പോലെ കാണാൻ കൊള്ളാവുന്ന ഒരു കൊച്ചിനെ ഈ നട്ടപാതിരാക്ക് ആരെങ്കിലും വെറുതെ വിടുമോ…
എനിക്ക് അപ്പോളേ സംശയം തോന്നിയത് ആണ്,, ഔട്ടോ ഇൽ ഇരുന്നു വിങ്ങി പൊട്ടുന്നത് കണ്ടു… ഭാര്യയും ഭർത്താവും അആയാൽ ഇണങ്ങും പിണങ്ങും.. എന്ന് കരുതി….ഇങ്ങനെ ചാടിപ്പുറപെടരുത്, അതും ഈ അസമയത്തു.
പോട്ടെ സാറെ,, എന്നും പറഞ്ഞു അയാൾ ശ്രീഹരിയോട് യാത്ര പറഞ്ഞു  പോയി..

വന്നു വണ്ടിയിൽ കയറു… മീനാക്ഷിയുടെ മറുപടി കാക്കാതെ ശ്രീഹരി നടന്നു, പിന്നിലായി അവളും പോയി..

വീടെത്തുംവരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല…

വാതിൽ തുറന്നു അകത്തേക്ക് കയറിയ ശ്രീഹരി, മീനാക്ഷിയുടെ കൈയിൽ കടന്നുപിടിച്ചു..

അവൻ നേരത്തെ പിടിച്ച പാട് കൈത്തണ്ടയിൽ കരിനീലിച്ചു കിടന്നിരുന്നു.
.
അവൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കിയ ശ്രീഹരി അവളെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി..

എന്നിട്ട് അവൻ മെല്ലെ അവളുടെ ഇരുതോളിലും പിടിച്ചു…

അവളുടെ താടി പിടിച്ചു മേല്പോട്ട് ഉതിർത്തു..

റോസാദളം പോലുള്ള അവളുടെ അധരങ്ങൾ വിറകൊണ്ടു..

കവിളുകൾ രണ്ടിലും കണ്ണീരിന്റെ നനവു ഉണങ്ങിയ പാടായിരുന്നു..

അവന്റെ ചൂടുനിശ്വാസം തട്ടിയതു കൊണ്ടാവണം ആ മിഴികൾ കൂമ്പിയിരുന്നു,,

മീനാക്ഷി…..

അവൻ മെല്ലെ വിളിച്ചു..

ഇവിടെ നോക്ക്,, അവൻ പറഞ്ഞങ്കിലും അവൾ നോക്കിയില്ല.

ഇയാൾ നല്ല ഒരു പെൺകുട്ടിയാണ്, ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത് തന്നെ പോലെ ഒരു പെണ്ണിനെ ജീവിതസഖി ആക്കുവാൻ ആണ്… പനിനീർ പൂവിന്റെ നൈർമല്യം പോലെ പരിശുദ്ധയായ ഒരു നാട്ടിൻപുറത്തു കാരി പെൺകുട്ടി ആണ് നീ..കൂടാതെ നല്ലോരു ജോലിയുണ്ട്, അച്ഛന്റെ അമ്മേടേം ഒറ്റ മകൾ,
അതുകൊണ്ട്.. അതുകൊണ്ട്
ഇയാൾക്ക് എന്നെക്കാൾ നല്ല ഒരു പയ്യൻ വരും,,,
കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതിയാൽ മതി,,

എനിക്ക് ചെയ്തു തീർക്കുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, താമസിക്കാതെ ഇയാൾക്ക് എല്ലാം മനസിലാകും…

നല്ല കുട്ടിയായി പോയി കിടക്കു ഇപ്പോൾ.. നടന്നതൊക്കെ, നമ്മൾ മാത്രം അറിഞ്ഞാൽ മതി കേട്ടല്ലോ,
അവൻ അവളുടെ കവിളിൽ മെല്ലെ തട്ടി..

പെട്ടന്ന് അവൾ അവന്റെ കാൽക്കൽ വീണു…

എന്നോട് ക്ഷമിക്കണം ശ്രീയേട്ടാ…. അറിഞ്ഞു കൊണ്ട് അല്ല ഞാൻ കളവ് പറഞ്ഞത്….ഞാൻ ഒരിക്കലും ആരോടും അങ്ങനെയൊന്നും പറയാറില്ല, അങ്ങനേയൊരു ചീത്ത പെണ്ണല്ല ഞാന്..പക്ഷെ എനിയ്ക്ക്,എന്നോട്… എനിക്ക്…. അവളുടെ ചുടു കണ്ണീർ അവന്റെ കാല്പാദത്തിൽ പതിഞ്ഞു..പൊള്ളലേറ്റത്തു പോലെ അവൻ പിടഞ്ഞു പോയി..

“എഴുന്നേൽക്കു മീനാക്ഷി.. ഇത് എന്തൊക്കെ ആണ് ഈ കാണിക്കുന്നത്..”അവൻ അവളുടെ തോളിൽ തട്ടിയപ്പോൾ അവൾ എഴുനേറ്റു..കരയാതെ മീനാക്ഷി..

അപ്പോളേക്കും ഒരു പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു.
എന്നിട്ട് അവനെ ഇറുക്കെപുണർന്നു കൊണ്ട് കുറെ ഏറെ നേരം കരഞ്ഞു.

മീനാക്ഷി…. കരയാതെ മീനാക്ഷി..
ശ്രീഹരി അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

പക്ഷെ അവളുടെ കരച്ചിൽ പിന്നെയും കൂടി വന്നത് മാത്രം.
തന്റെ സങ്കടം മുഴുവനും അവന്റെ നെഞ്ചിലേക്ക് ഇറക്കി വെച്ച ശേഷം ആയിരുന്നു അവൾ മുഖം ഉയർത്തിയത്.

ചെല്ല്… പോയ്‌ കിടക്കാൻ നോക്ക്, നേരം ഒരുപാട് ആയി

അവൻ അവളുടെ തോളിൽ തട്ടി, വീണ്ടും പറഞ്ഞു

ഒരക്ഷരം പോലും പറയാതെ അവൾ അകന്നു മാറി, എന്നിട്ട് മുറിയിലേക്ക് പോയി..

അവൾ വെള്ളപേപ്പറിൽ  എഴുതിയ വാചകങ്ങൾ ഒരിക്കൽ കൂടി വായിച്ചിനോക്കി ശ്രീഹരി..

എന്റെ പ്രണയം……

ആ ഒരു വരി വായിക്കും തോറും ശ്രീഹരിയ്ക്കു ഹൃദയം അലമുറയിടുകയാണ്.

പാവം പെൺകുട്ടി… ഒരുപാട് പാവമാണവൾ. അത്രമേൽ താൻ സങ്കടപ്പെടുത്തി, വഴക്ക് പറഞ്ഞു.. അതുകൊണ്ട് ആയിരുന്നു ഇന്ന് അവൾ ഇവിടം വിട്ടു ഇറങ്ങിപോയത് പോലും

അവനു കണ്ണു നിറഞ്ഞു വന്നു..

അതിനുശേഷം ശ്രീഹരി അലമാര തുറന്നു….

ഒരു വിവാഹഫോട്ടോ ആയിരുന്നു അതിൽ.. വരന്റെ സ്ഥാനത്തു ശ്രീഹരിയായിരുന്നു.. വധു….. .
അതിലേക്ക് ഉറ്റു നോക്കി നിന്നു.
എന്നിട്ട് അത്യധികം കോപത്തോടെ
അവൻ അത് തറയിലേക്ക് വലിച്ചെറിഞ്ഞു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button