പരാമർശം സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത്; ഉമർ ഫൈസിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേ എന്ന ചോദ്യത്തിന് സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതി ഉണ്ടാകരുത്.
ഉമർ ഫൈസിയുടെ സ്പർധ വളർത്തുന്ന മോശം പരാമർശം സമസ്ത ഗൗരവത്തിൽ എടുക്കുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുകയാണ്. ഉമർ ഫൈസിക്കെതിരെ പരസ്യ നീക്കവുമായി ഒരു വിഭാഗം രംഗത്തുവന്നു. സമസ്ത കോ ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയിൽ പൊതുയോഗം വിളിച്ച് മറുപടി നൽകും.
ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. അച്ചടക്ക നടപടി എടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാനാണ് എതിർചേരിയുടെ തീരുമാനം.