കാണാചരട്: ഭാഗം 54
രചന: അഫ്ന
പിറ്റേ ദിവസം……. മുക്തയ്ക്ക് എല്ലാം ആലോചിച്ചു ഒരു സമാധാനവും ഇല്ല. ലൂക്കയോട് എല്ലാം പറഞ്ഞപ്പോൾ അവളുടെ തീരുമാനം തന്നെ ആയിരുന്നു അവനും.പ്രീതിയോട് പറഞ്ഞില്ല…. കാരണം അവളും ദീക്ഷിതും ഏറെ കുറേ ഒരേ മൈൻഡ് ആണ്. അവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ജീവൻ വരെ നൽകും… പക്ഷേ അങ്ങനെ അല്ലാത്തവർ അങ്ങനെ ഒന്ന് ചിന്തിക്കുന്നത് തന്നെ വെറുതെയാ…. പക്ഷേ എത്രയൊക്കെ പറഞ്ഞാലും നല്ലവരാ. “അവൾക്ക് ആ ജീവിതവുമായി മുന്നോട്ട് പോകാനായിരിക്കും ഇഷ്ട്ടം, അല്ലെങ്കിൽ ഇങ്ങനെ മൗനം പാലിക്കുവോ “ദീക്ഷിത് താല്പര്യമില്ലാതെ പറഞ്ഞു. “കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്താൻ പാടില്ല,….
അവൾ അവസാനം പറഞ്ഞ വാക്കുകൾ….. എവിടെയോ എന്തോ തെറ്റ് സംഭവിച്ച പോലെ “മുക്ത ചിന്തിച്ചു, അത് തന്നെ ആയിരുന്നു ദീക്ഷിതിനും. അന്ന് ഡോർ അടക്കാൻ പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ. അങ്ങനെയുള്ള പെൺകുട്ടി അല്ലെന്ന വാക്കുകൾ….അവന്റെ സംശയം ശരിയാണെന്നുറപ്പിച്ചു. “നമുക്ക് ഗായത്രിയേ എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷിക്കണം, എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ നോക്കി നിൽക്കുന്നത് ശരിയാണോ ” മുക്ത രണ്ടു പേരെയും പ്രതീക്ഷയോടെ നോക്കി. ആദി എപ്പോഴും തന്റെ ഭാഗത്താണ്…. മറ്റേത് വെട്ടുപോത്താണ്, എല്ലാം ഓപ്പോസിറ് ആലോചിച്ചു ഹരിച്ചും ഗുണിച്ചും നോക്കിട്ടെ വാ തുറക്കു.
പിന്നെ മൂക്കത്താണല്ലോ ശുണ്ഠി. “അതിന്റെ ആവിശ്യം ഉണ്ടെന്നൊന്നും തോന്നുന്നില്ല,..”ദീക്ഷിത് ആലോചനയിൽ നിന്ന് ഉണർന്നു. “അതെന്താ അങ്ങനെ ഒരു അഭിപ്രായം”ആദി “അവളെ ആരോ റേപ്പ് ചെയ്തിട്ടുണ്ട്, അത് എനിക്ക് മുൻപ് തോന്നിയിട്ടും ഉണ്ട്. ചിലപ്പോൾ അങ്ങനെ ഒരുവളെ ഇനി ആരും വിവാഹം കഴിക്കില്ലെന്ന ചിന്ത മനസ്സിൽ ഉണ്ടായിരിക്കണം.” ദീക്ഷിത് പറയുന്നത് കേട്ട് ബാക്കി രണ്ടും ഒരു തരം മരവിപ്പോടെ കേട്ട് നിന്നു……. “ഇത് തടയണം ആദി,…. എനിക്ക് അവളെ നമ്മുടെ അക്കിയേ പോലെയാ. നമുക്ക് ചെയ്യാൻ പറ്റുന്നത് എന്ത് തന്നെയായാലും ചെയ്തു കൊടുക്കണം….. ഇവൻ ഇല്ലെങ്കിൽ വേണ്ട, നമുക്ക് ചെയ്യണം “
മുക്ത ഇതൊന്നും ഇഷ്ട്ടപ്പെടാതെ മുഖവും വീർപ്പിച്ചു തിരിഞ്ഞു നിൽക്കുന്നവനേ കണ്ണുരുട്ടി കൊണ്ടു പറഞ്ഞു. “അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി, നിങ്ങൾ എവിടെ പോയാലും ഞാൻ കൂടെ വരും. അങ്ങനെ രണ്ടും ഇണ കുരുവികളായി നടക്കേണ്ട “ദീക്ഷിത് ഇടയിൽ കയറി. “അത് ഞങ്ങൾക്കറിയാം…..”ആദി പല്ല് കടിച്ചു. “അനുഭവിച്ചോ….വഴിയേ പോയ വള്ളി എടുത്തു കൊണ്ടു വന്നതല്ലേ😬.”മുക്ത തല ചെരിച്ചു. “അതിന് നിനക്കെന്താടി, ഞാൻ എന്റെ കൂട്ടുക്കാരന്റെ കാര്യമാ പറഞ്ഞേ. നിന്നെ അവിടെ എവിടെയും സുചിപ്പിച്ചിട്ടില്ല 🧐”ദീക്ഷിതും വിട്ടു കൊടുത്തില്ല. “രണ്ടും ഒന്ന് വാ അടക്കുന്നുണ്ടോ.
ഇരുപത്തിനാല് മണിക്കൂറും ഇത് തന്നെ പണി. ഇപ്പൊ ഇതാണോ ഇവിടുത്തെ വിഷയം “ആദി ചെവി പൊത്തി പിടിച്ചു രണ്ടിന്റെയും ഇടയിൽ കയറി. അതോടെ രണ്ടും രണ്ടു സൈഡിൽ ചെന്നിരുന്നു. “ഇങ്ങനെ ഇരുന്നാൽ ഒന്നും നടക്കില്ല, ഇങ്ങോട്ട് വന്നാൽ തീരുമാനിക്കാം പോകണോ കൂടെ കൂട്ടണോ എന്ന് “ആദി പറയുന്നത് കേട്ട് ചവിട്ടി തുള്ളി രണ്ടു സൈഡിൽ നിന്നും രണ്ടെണ്ണം അവന്റെ ഇരു സൈഡിലുമായി വന്നു നിന്നു. “ദീക്ഷി നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ ” “ഒന്നും അറിയാതെ എടുത്തു ചാടി തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. ആദ്യം ഇപ്പൊ കെട്ടാൻ പോകുന്നവനെയും ഫാമിലി background ഉം എല്ലാം അറിയണ്ടേ.
പിന്നെ അതൊന്നും ഇവിടെ ഇരുന്നു കൊണ്ടു നടക്കില്ല. അങ്ങോട്ട് തന്നെ പോകണം. ഗായത്രിയുടെ നാട്ടിലേക്ക്……” “പക്ഷേ അതെങ്ങനെ, നമുക്ക് സ്ഥലം പോലും അറിയില്ലല്ലോ “ആദി ആലോചിച്ചു. “അതിന് വഴി ഉണ്ട്, ഗായത്രിയോട് നമ്മളെ കൂടെ വിവാഹത്തിന് ക്ഷണിക്കാൻ പറഞ്ഞാൽ പോരെ…”മുക്ത “അത് നല്ല ഐഡിയയാ….. നീ ആദ്യം അവളോട് ചോദിച്ചു നോക്ക് “ആദി പറയുന്നത് കേട്ട് മുക്ത തലയാട്ടി കൊണ്ടു പുറത്തേക്ക് നടന്നു. മുക്ത വരുമ്പോൾ തന്റെ ക്യാബിനിൽ ഇരുന്നു വർക്ക് ചെയ്യുന്ന തിരക്കിലാണ്. ആളൊരു പാവമാണ്. ഇവിടെ വന്ന നാൾ തോട്ട് ഏത് കാര്യവും തന്നെ പറഞ്ഞു മനസ്സിലാക്കി തന്നതും കൂടെ നിന്നതും ഇവളാണ്……
“ഗായത്രി തിരക്കിലാണോ “ക്യാബിനിലേക്ക് കയറി അവൾ ചോദിച്ചു. “അല്ല,മേമിനു എന്തെങ്കിലും ആവിശ്യം ഉണ്ടോ ” “ഏയ് ഇല്ല, ഞാൻ എല്ലാം ഒന്ന് കണ്ണോടിച്ചു പോകാം എന്ന് കരുതി ഇറങ്ങിയതാ, ഗായത്രി വർക്ക് ചെയ്തോളു ” “ഒക്കെ “അവൾ അതും പറഞ്ഞു ജോലിയിൽ മുഴുകി. മുക്ത എങ്ങനെ ചോദിക്കും എന്നറിയാതെ അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പരുങ്ങി. അവളുടെ നിൽപ്പും മട്ടും ഭാവവും കണ്ടു ഗായത്രി സംശയത്തോടെ അവളെ ഉറ്റു നോക്കി. “മേം, are you okay ” “ആ….. ഞാൻ ഓക്കേയാ. ഗായത്രി ഓക്കേയല്ലേ 😬” “അതേ 🙄” “വേറെ എന്തൊക്കെ “എന്ത് ചോദിക്കും എന്നറിയാതെ പെണ്ണ് അവിടെ കിടന്നു വട്ടം കറങ്ങി.
ഇതൊക്കെ കണ്ടിട്ട് ഗായത്രിയ്ക്ക് സ്പെല്ലിങ് മിസ്റ്റേക്ക് അടിച്ചു. “മേമിന് എന്നോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ “അവൾ ചെയറിൽ നിന്ന് എണീറ്റു. “ഉണ്ട്,… ചോദിച്ചാൽ ഗായത്രി നോ എന്ന് പറയരുത് ” “അങ്ങനെ ഒന്ന് എനിക്ക് മേമിനോട് പറയാൻ കഴിയില്ല… പറഞ്ഞോളൂ ” “ഞങ്ങളെ കൂടെ നിന്റെ നാട്ടിലേക്ക് വന്നോട്ടെ ? മാര്യേജ് കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോരാം…ഒരുപാടായി ഈ സിറ്റിയിൽ ഇങ്ങനെ കഴിയുന്നു. ഫോണിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഗ്രാമവും നാട്ടിൻ പുറവും കാണാൻ നല്ല ആഗ്രഹം ഉണ്ട്.അതുകൊണ്ട് കുടെയാ…….”അനുവാദം ചോദിക്കുന്ന പോലെയുള്ള അവളുടെ ചോദ്യം കേട്ട് ഗായത്രി കണ്ണും മിഴിച്ചു നിന്നു.
ഇവർക്ക് ഇതെന്താ പറ്റിയെ എന്നായിരുന്നു അവളുടെ ഉള്ളിൽ. “മേം എന്തൊക്കെയാ ഈ പറയുന്നേ, എനിക്ക് നിങ്ങളെ അങ്ങോട്ട് പോകുന്നതിൽ വലിയ സന്തോഷമേ ഒള്ളു. പക്ഷേ അവർക്ക് അങ്ങനെ ആവണം എന്നില്ല. ചിലപ്പോൾ അപമാനിച്ചേക്കാം തിന്നുന്നതിനും കുടിക്കുന്നതിനും വരെ കണക്കു പറയും….. എന്തിനാ മേം ആ നരകത്തിലേക്ക് നിങ്ങളെ കൂടെ ഞാൻ. അത് വേണ്ട, അറിഞ്ഞു കൊണ്ടു നിങ്ങളോട് തെറ്റ് ചെയ്യാൻ എനിക്ക് കഴിയില്ല “ഗായത്രി മാപ്പ് പോലേ അവളെ നോക്കി. “അതൊന്നും ഞങ്ങൾക്ക് വിഷയമല്ലആ വീട് ഇപ്പോഴും നിന്റെ അച്ഛമ്മയുടെ വീട് അല്ലെ ” “മ്മ് ” “അത് മാത്രം മതി, പിന്നെ ഒന്ന് പറഞ്ഞാൽ രണ്ടെണ്ണം തിരിച്ചു പറയാനുള്ള കപ്പാസിറ്റി ഒക്കെ ഞങ്ങൾക്കുണ്ട്, ചിലപ്പോൾ പൊട്ടിക്കാനും……
ഇനി എങ്കിലും ഞങ്ങൾ വന്നോട്ടെ.”മുക്ത പുഞ്ചിരിയോടെ അവളെ നോക്കി. ആ മുഖം കണ്ടു അവൾക്ക് പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല….. “എന്നാ മാര്യേജ് “അവൾ സന്തോഷത്തോടെ ചോദിച്ചു. “അടുത്ത ആഴ്ച ” “എന്നിട്ട് നീ എന്താ ഇത്രയും ദിവസം പോകാഞ്ഞേ, ഡ്രെസ്സും മറ്റും ഒക്കെ എടുക്കേണ്ടേ ” “ആർക്കു, എല്ലാം അവര് തന്നെ റെഡിയാക്കി വെച്ചിട്ടുണ്ട്. അമ്മായിയുടെ ആഭരണങ്ങൾ തന്നെയാണ് എനിക്ക്, വിവാഹം കഴിഞ്ഞാൽ അത് പോലെ അഴിച്ചു കൊടുക്കുക. അല്ലാതെ എനിക്ക് എവിടുന്നാ പൊന്ന്…. അങ്ങനെ ഒരു മോഹവും ഇല്ല ” “ഗായത്രി എന്തായാലും നാളെ തന്നെ പൊക്കൊളു,….
റിസൈൻ ചെയ്യുന്ന കാര്യമൊക്കെ നമുക്ക് വിവാഹം കഴിഞ്ഞിട്ട് തീരുമാനിക്കാം.” “അത് മേം, ജോലിയ്ക്ക് വരാൻ അവര് സമ്മതിക്കില്ല.അതും ഇത്രയും ദുരം ” “അതിന് നടന്നാൽ അല്ലെ (ആത്മ ) “നീ ഇപ്പൊ വർക്ക് complete ചെയ്തു വാ ബാക്കി പിന്നെ സംസാരിക്കാം, ഞങ്ങൾ രണ്ടു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ എത്തും. റൂം റെഡിയാക്കി വെച്ചാൽ മാത്രം മതി “മുക്ത ചിരിയോടെ പറഞ്ഞു അവളെ നോക്കി അവിടുന്നു പോയി. ഗായത്രിയ്ക്ക് ഇപ്പോ ആരൊക്കെയോ കൂടെ ഉള്ളോരു ഫീൽ ആയിരുന്നു. ഉള്ളിലെ ഭാരം പാതി പോയ പോലെ….എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷ.
അവൾ ദീർഘ ശ്വാസം എടുത്തു വീണ്ടും ജോലിയിൽ മുഴുകി. എന്നിട്ടും ആർക്കെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു. മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം കൊണ്ടു ശർദ്ധിക്കാൻ വന്നു. ശരീരം മുഴുവൻ രക്തം കട്ടപ്പിടിച്ചിരുന്നു…. മുറിയിൽ നഗ്നമായ തന്റെ ശരീരം മറക്കാൻ കൂടെ ആവാതെ കിടന്ന ആ ഇരുണ്ട നിമിഷം വീണ്ടും മുന്നിലൂടെ കടന്നു പോയി…..ഇപ്പോഴും അവയ്ക്ക് ഉണക്കം സംഭവിച്ചിട്ടില്ല. അന്ന് അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കിൽ എനിക്കിപ്പോ ഈ ഗതി വരില്ലായിരുന്നു. അവൾ സ്വയം ശപിച്ചു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…