Kerala

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം; പുഴയിൽ വീണ ആളെ കാണാതായി

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് റെയിൽവേ ശുചീകരണ തൊഴിലാളികൾ മരിച്ചത്. തമിഴ്നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. കരാർ തൊഴിലാളികളാണ് മരിച്ചത്. ഷൊർണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.

ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ എത്തുകയായിരുന്നു. സാധാരണരീതിയിൽ ട്രെയിൻ എത്തുമ്പോൾ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികൾ തൽക്ഷണം ട്രെയിൻ തട്ടി മരിക്കുകയും ഒരാൾ രക്ഷപ്പെടാൻ വേണ്ടി താഴേക്ക് ചാടിയപ്പോൾ പുഴയിൽ വീണ് മരിക്കുകയുമായിരുന്നു.

ദൃക്സാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയിൽ തെരച്ചിൽ നടത്തിയത്. ഒരാളെ കാണാതായിട്ടുമുണ്ടെന്നാണ് വിവരം. പുഴയിൽ വിശദമായ തെരച്ചിൽ നടന്നുവരികയാണ്. അപകടം നടന്നത് ഷൊർണൂർ പാലത്തിന് മുകളിൽ വച്ചായതിനാൽ തൊഴിലാളികൾക്ക് ട്രെയിൻ വന്നപ്പോൾ ഓടിമാറാൻ ഇടം കിട്ടിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

 

Related Articles

Back to top button