Gulf
എമിറേറ്റിന്റെ പരിഷ്‌കരിച്ച 777 ബോയിങ് വിമാനങ്ങള്‍ റിയാദിലേക്കും സൂറിച്ചിലേക്കും പറക്കും
ഇകെ819, ഇകെ820 വിമാനങ്ങളാവും ദുബൈ റിയാദ് റൂട്ടില്‍ പറക്കുക.
ദുബൈ: എമിറേറ്റ്‌സ് എയര്‍വെയ്‌സിന്റെ പരിഷ്‌കരിച്ച രണ്ട് വിമാനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് റിയാദിലേക്കും സൂറിച്ചിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബോയിങ് 777 വിമാനങ്ങളായിരിക്കും ഫ്‌ളൈറ്റ് നമ്പര്‍ ഇകെ85, ഇകെ86 എന്നീ നമ്പറുകളില്‍ ദുബൈയില്‍നിന്നും സൂറിച്ചിലേക്കു പറക്കുക.
ഇകെ819, ഇകെ820 വിമാനങ്ങളാവും ദുബൈ റിയാദ് റൂട്ടില്‍ പറക്കുക. സെപ്റ്റംബര്‍ 22ന് ദുബൈയില്‍നിന്നും ജനീവയിലേക്കും സര്‍വിസ് തുടങ്ങും. ഇകെ89, ഇകെ90 എന്നീ വിമാനങ്ങളാവും സര്‍വിസ് നടത്തുക. ഒക്ടോബര്‍ ഒന്‍പതിന് ബി777 വിമാനങ്ങള്‍ ഇകെ181, ഇകെ182 എന്നീ നമ്പറുകളിലാവും ആഴ്ചയില്‍ ആറു ദിവസം ദുബൈയില്‍നിന്നും ബ്രസല്‍സിലേക്കു സര്‍വിസ് നടത്തുകയെന്നും കമ്പനി വ്യക്തമാക്കി.