ബോഡിഗാർഡ് : ഭാഗം 15
[ad_1]
രചന: നിലാവ്
ആറു മണി ആയതും അഗ്നിയുടെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നു പിന്നിൽ അജിത്തും ഉണ്ട്… അജിത്തിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കാരംസ് കളിക്കുകയാണ്.. മൂവരുടെയും കളി കണ്ടു കൊണ്ടാണ് അഗ്നിയും അജിത്തും അങ്ങോട്ട് കയറി വന്നത്..
ഹലോ… ശ്രീ..
ഹലോ സാർ…
ഇന്നലെ രാത്രി ഇങ്ങനെ അല്ലല്ലോ വിളിച്ചത്…
അതിനു ഞാൻ അറിഞൊ നിങ്ങൾ സാറന്മാർ ആണെന്ന്…. പിന്നെ സാർ എന്റെ പേര് ശ്രീ എന്നല്ലാട്ടോ ..
അഗ്നിക്ക് താൻ ഇപ്പഴും ശ്രീ ആണെങ്കിൽ ഞങ്ങൾക്കും ശ്രീ തന്നെയാ… പിന്നെ ഹൌസ് ഓണർമാരുടെ ശല്യം വല്ലതും ഉണ്ടെങ്കിൽ പറയണം കേട്ടോ… എന്നും പറഞ്ഞു അജിത് തന്റെ അച്ഛനെയും അമ്മയെയും നോക്കി…..
ഹേയ് ഇല്ല സാർ… സാറിന്റെ അച്ഛനും അമ്മയും സൂപ്പറാ… ഞങ്ങളിപ്പോ നല്ല ഫ്രണ്ട്‌സ് ആണ്…എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ സാർ… പോട്ടെ അങ്കിൾ.. ആന്റി.. ബായ്…എന്നും പറഞ്ഞു അവൾ സ്റ്റയർ ചാടിക്കയറി…
ഹും.. എന്നെ കൂടെ കൊണ്ടു പോവാനും കൊണ്ടുവരാനും ഇയാൾക്ക് പറ്റില്ല…അജിത് സാറിനെ ആണോ ഇയാൾ താലി കെട്ടിയത് എന്നെയല്ലേ….. രാവിലെയും വൈകുന്നേരവും സാറിനെ പിറകിൽ ഇരുത്തി കൊണ്ടുവരാൻ അങ്ങേരുടെ ഭാര്യയാണോ അജിത് സാർ… ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല…അവനെ പ്രാകികൊണ്ട് അകത്തു കയറി അവന്റെ മുറിയിലേക്ക് എത്തി നോക്കിയപ്പോൾ ആള് പുറം തിരിഞ്ഞു നിന്നുകൊണ്ട് ഷർട്ട് മാറുകയാണ്…അപ്പോഴാണ് അവൾക്ക് നേരത്തെ അവൻ ചോക്കെറിഞ്ഞ സംഭവം ഓർമ വരുന്നത്… അവൾ ചുറ്റും നോക്കി അന്നേരമാണ് അവിടെ ഡെയിനിങ് ഏരിയയിൽ കവറിൽ കിടക്കുന്ന ആപ്പിൾ അവൾക്ക് ഓർമ വരുന്നത് …. അവൻ വരുമ്പോൾ കൊണ്ട് വന്നതാണെന്ന് അവൾക്ക് മനസിലായി.. അവിടെ ചെന്നു അതിൽ നിന്നു ഒരെണ്ണം എടുത്തു അവന്റെ മുറിയുടെ വാതിൽക്കൽ വന്നു എത്തി നോക്കി.. അപ്പൊ ആള് ഷർട്ട് മാറ്റി ഫോൺ ചാർജിൽ വെക്കുന്ന തിരക്കിലായിരിന്നു..
താനെന്നെ ചോക്കെടുത്തു എടുത്ത് എറിയും അല്ലെ… താനെന്നെ ഇൻസൾട്ട് ചെയ്യും അല്ലെ.. താനെന്നെ ബൈക്കിൽ കയറ്റില്ല അല്ലെ എന്നും മനസ്സിൽ പറഞ്ഞു അവന്റെ പുറം നോക്കി ഒരേറു കൊടുത്തതും…
ആ..ആ എന്നൊരു ശബ്ദത്തോടെ അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മുന്നിൽ നിൽക്കുന്ന ശ്രീയെ… അവളെയും താഴെ കിടക്കുന്ന ആപ്പിളിലേക്കും മാറി മാറി നോക്കികൊണ്ടവൻ ഡീ എന്നും പറഞ്ഞു അവളുടെ നേരെ അടുത്തതും അവൾ ജീവനും കൊണ്ടോടി… പിന്നാലെ അവനും…അപ്പുറത്തെ മുറിയിൽ ഓടിക്കയറി ഡോർ അടക്കാൻ ചെന്നപ്പോഴേക്കും അവൻ ഡോർ ഉന്തിതള്ളി മുറിയിൽ കയറിയിരുന്നു.. അവന്റെ മുഖത്തെ അന്നേരത്തെ ഭാവം കണ്ടതും അവൾക്ക് ചെറിയ പേടി തോന്നി… അവൻ അവൾക്ക് നേരെ ചുവടുകൾ വെച്ചതും അവൾ പിറകിലോട്ട് വേച്ചു വേച്ചു നടന്നു… ഒടുവിൽ ബെഡിനരികിൽ എത്തിയതും അവളുടെ കാലിടറി ബെഡിലേക്ക് മലർന്നടിച്ചു വീണു…ബെഡിൽ നിന്നും ചാടി എഴുന്നേൽക്കാൻ നേരമാണ് അവൻ അവളുടെ കാലിൽ പിടുത്തമിടുന്നത്….
അയ്യോ.. അമ്മേ എന്റെ കാല്.. കാല് വിട് മനുഷ്യാ.. അത് പാമ്പ് കടിച്ച കാലാ…കാലാ എന്റെ കാല് വിടു…എനിക്ക് വേദനിക്കുന്നു… അവൾ ഉറക്കെ
നിലവിളിക്കാൻ തുടങ്ങി..അവളുടെ കണ്ണ് നിറഞ്ഞു വന്നതും അവനു കുറ്റബോധം തോന്നി…
അഗ്നി അവളുടെ കാലിൽ നിന്നുള്ള പിടിവിട്ടു അവളുടെ മുന്നിൽ മുട്ടു കുത്തിയിരുന്നു അവളുടെ കാലെടുത്തു മടിയിൽ വെച്ചതും അവൾ എഴുന്നേറ്റിരുന്നു..
സോറി ശ്രീ… ഞാൻ അറിയാതെ.. സോറി.. നല്ല വേദനയുണ്ടോ.. കാണും ഇന്ന് രാവിലെ താനിതിൽ മരുന്ന് വെച്ചില്ല അല്ലെ.. ആ വൈദ്യൻ പറഞ്ഞതാ ഒരാഴ്ച മരുന്ന് പുരട്ടണമെന്ന് എന്നും പറഞ്ഞു അവൻ ബാഗിൽ നിന്നും വൈദ്യൻ കൊടുത്ത മരുന്ന് അവളുടെ കാലിൽ വളരെ കരുതലോടെ പുരട്ടുന്നത് കണ്ടതും അവൾ കണ്ണിമ ചിമ്മാതെ അവന്റെ മുഖത്തേക്ക് നോക്കിപ്പോയി..ഇയാൾ ഇതെന്താ അന്യനാണോ കോളേജിൽ നിന്നു ഒരു സ്വഭാവം ഇവിടെനിന്നു മറ്റൊരു സ്വഭാവം.. ശ്രീ അവന്റെ പെരുമാറ്റം കണ്ടു മനസ്സിൽ പറഞ്ഞുപോയി..
ഇന്ന് തന്നെ കോളേജിലേക്ക് കെട്ടിയെടുക്കണമായിരുന്നോ.. രണ്ടു ദിവസം റസ്റ്റ് എടുത്തിട്ട് വന്നാൽ പോരായിരുന്നോ.. അതും പോരാഞ്ഞു അവളുടെ ഒരു ബിരിയാണി കഴിപ്പും.. വല്ലതും പറ്റിയാൽ ഞാൻ വേണ്ടേ സമാധാനം പറയാൻ….ആ വൈദ്യൻ പതിനഞ്ചു ദിവസം പഥ്യം പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് അത്രയും നാൾ കഞ്ഞിയും പയറും കുടിച്ചു ജീവിച്ചാൽ മതി കേട്ടല്ലോ.. നോൺവെജ് കഴിച്ചാൽ കാലിൽ വീക്കം വരാനും ദഹന പ്രശ്‌നങ്ങൾ ഒക്കെയും വരാൻ ചാൻസുണ്ട് അതുകൊണ്ട് തനിക്കുള്ള മെനു ഞാൻ റെഡിയാക്കിക്കോളാം എന്നും പറഞ് അവൻ എഴുന്നേറ്റു..
അയ്യോ പതിനഞ്ചു ദിവസം കഞ്ഞി കുടിച്ചു ജീവിക്കാനൊന്നും എന്നെകൊണ്ട് പറ്റില്ല…
കഞ്ഞി മാത്രം അല്ല.. വെജിറ്റബിൾസ് കഴിക്കാം ഫ്രൂട്ട്സ് കഴിക്കാം ഓട്സ് കഴിക്കാം…ഗോതമ്പു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാം..
എനിക്ക് ചിക്കനില്ലാതെ ഫുഡ് ഇറങ്ങില്ല…
ഇറങ്ങുമോ ഇല്ലയോ എന്ന് ഞാൻ നോക്കട്ടെ… കുറച്ചു നേരം റസ്റ്റ് എടുത്തിട്ട് അങ്ങു അടുക്കളയിലോട്ട് വന്നേക്കണം..
എന്തിനാ ഫുഡ് കഴിക്കാനാ…
പിന്നേ ഞാൻ ഫുഡ് ഉണ്ടാക്കിതന്നു നീ കഴിച്ചത് തന്നെ.. ഇവിടെ അങ്ങനെ പണിയെടുക്കാതെ ജീവിക്കാനൊന്നും വയ്യ.. ഇവിടത്തെ ജോലികൾ നമ്മൾ ഷെയർ ചെയ്ത് ചെയ്യണം.. തിങ്കൾ ചൊവ്വ ബുധൻ കുക്കിങ് ഞാൻ ചെയ്തോളാം ക്ലീനിങ് താൻ ചെയ്യണം. വ്യാഴം വെള്ളി ശനി ക്ലീനിങ് ഞാൻ കുക്കിങ് താൻ….
അപ്പോ സൺഡേ ഹോളിഡേയാ..
അത് കോളേജിന്..ഇവിടെ അങ്ങനെ ഹോളിഡേ ഒന്നും ഇല്ല ആൽവേസ് വർക്കിംഗ് ഡേ ആണ്… സൺഡേ ഇത് രണ്ടും നമ്മൾ ഒരുമിച്ച് ചെയ്യും ചോർ ഞാൻ ഉണ്ടാക്കും കറി താൻ ഉണ്ടാക്കും
ഞാൻ തറ അടിച്ചു വാരിയാൽ താൻ തറ തുടക്കണം.. പിന്നെ ഫുഡ് ഉണ്ടാക്കിയവർ തന്നെ അന്നേ ദിവസം കിച്ചൻ ക്ലീൻ ചെയ്യണം..
അപ്പൊ വാഷിംഗ്…ശ്രീ ചോദിച്ചു
അതിന് ഇവിടെ വാഷിംഗ് മെഷീൻ ഉണ്ട്.. അത് അവരവരുടെ ചെയ്താൽ മതി…അഗ്നി പറയുന്നത് കേട്ടതും അവൾ തലയാട്ടി…
പിന്നെ ടോയ്‌ലെറ്റ് തന്റെ മുറിയിലെ താൻ ക്ലീൻ ചെയ്യണം എന്റെ മുറിയിലെ ഞാൻ ചെയ്യും….
അല്ല ഇതൊക്കെ ഷെയർ ചെയ്യുന്ന നമുക്ക് ആ ബെഡ്‌റൂം കൂടി ഷെയർ ചെയ്താൽ ഒരു ടോയ്ലറ്റ് ക്ലീൻ ചെയ്താൽ മതിയാവുമല്ലോ… നമുക്ക് മൂന്നു ദിവസം ഞാനും മൂന്നു ദിവസം ഇയാളും..
അപ്പോ സൺഡേ..അഗ്നി തിരിച്ചു ചോദിച്ചു…
ഇയാൾക്ക് അത്ര ആഗ്രഹം ആണേൽ സൺഡേ കൂടി ഇയാൾ ചെയ്തോളു…
അയ്യടാ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് അഗ്നി തിരിച്ചു പറഞ്ഞു..
എന്നാൽ സൺഡേ നമുക്ക് ടോസിടാം..എന്തെ..
മ്മ് പിന്നെ നടന്നത് തന്നെ…തനിക്കു എന്റെ കൂടെ റൂം ഷെയർ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ടല്ലേ.. നടക്കില്ല മോളെ..
ഓ.. പിന്നെ തന്റെ കൂടെ കെട്ടിപിടിച്ചു കിടക്കാനുള്ള പൂതികൊണ്ടൊന്നും അല്ല..
രാത്രിയിലെ ആ പട്ടിയുടെ കുരച്ചിൽ.. ദൈവമേ ഞാനിന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല..
അത് ആന്റിയുടെ പട്ടിയാണ് സൂസി..
സൂസിയായാലും റോസിയായാലും പട്ടി പട്ടി തന്നെയാ… എനിക്ക് അതിന്റെ കുര കേട്ടാൽ പിന്നെ നമ്മുടെ ഡോറ മൂവി ഓർമ വരും… അതിൽ പട്ടിയാണ് ഗോസ്റ്റ്…. ഇയാൾ ഗോസ്റ്റിനെ കണ്ടിട്ടുണ്ടോ…
മ്മ് പിന്നെ… ദേ മുന്നിൽ നിൽക്കുവല്ലേ.. പിന്നെ ചോദിക്കാൻ എന്തിരിക്കുന്നു എന്നും പറഞ്ഞു അവൻ മുറിവിട്ടിറങ്ങിയതും അവൾ വായും പൊളിച്ഛ് നിന്നുപോയി..
അതേ ഇന്ന് ബുധൻ ആണ് കുക്കിംഗ് ഇയാൾ ആണ് ചെയ്യേണ്ടത് പിന്നെ ഞാനെന്തിന് വരണം…
എന്നാൽ മോള് പോയി തറ അടിച്ചു വാരി തുടച്ചിട്ടിട്ട് വാ..
അതിപ്പോ രാത്രി ആയില്ലേ… ഇനി നാളെ തന്നെ ചെയ്താൽ മതിയല്ലോ..
ആണല്ലോ.. എന്നാൽ ഈ വീക്ക് ഇതൊന്നും ബാധകം അല്ല നെക്സ്റ്റ് മണ്ടേ തൊട്ട് റൂൾസ് നിലവിൽ വരും..അത്‌കൊണ്ട് അതുവരെ നമ്മൾ രണ്ടുപേരും ഓരോ ന്നും ഷെയർ ചെയ്ത് ചെയ്യുന്നു….താൻ പെട്ടെന്ന് വന്നിട്ട് ബെജിറ്റബിൾസ് കട്ട് ചെയ്ത് തരാൻ നോക്ക്..
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് കുക്കിംഗ് പോയിട്ട് പപ്പടം കാച്ചാൻ വരെ അറിയില്ല പിന്നെ എന്തു തേങ്ങ ഉണ്ടാക്കാനാ ഞാൻ..
ഞാൻ പഠിപ്പിച്ചോളാം..രണ്ടു ദിവസം കൊണ്ട് തന്നെയൊരു നല്ലൊരു കുക്ക് ആക്കി ഞാൻ മാറ്റിയിരിക്കും..
അതേ ഇതിനേക്കാൾ ഒക്കെ നല്ലത് നമുക്ക് ഒരു സെർവന്റിനെ വെക്കുന്നതല്ലേ.. ക്യാഷ് ഞാൻ ഷെയർ ചെയ്യാം…
തത്കാലം തന്റെ കാശൊന്നും ഇവിടെ ആവശ്യം ഇല്ല…. എനിക്ക് സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാ ഇഷ്ടം…
ആണല്ലോ അപ്പൊ ഞാൻ രക്ഷപെട്ടു….സാക്ഷി ദീർഘമായി ഒന്ന് നിശ്വസിച്ചു..
കൂടെ എന്റെ ഭാര്യയുടെ കൈപ്പുണ്യം കൂടി അറിയണം…എന്നും പറഞ്ഞു അഗ്നി അവിടുന്ന് നടന്നകന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]