ആര്‍ എസ് എഫ് സംഘം എട്ട് മുതല്‍ 75 വയസ്സ് വരെയുള്ളവരെ പീഡിപ്പിക്കുന്നു; കൂട്ട ആത്മഹത്യയുമായി സ്ത്രീകള്‍
സുരക്ഷിതത്വമില്ലാതെ അലയുന്ന സ്ത്രീകള്‍
ഖാര്‍ത്തൂം: സുഡാനിലെ സായുധ സേനയും ( എസ് എ എഫ് ) റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ( ആര്‍ എസ് എഫ് ) തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നു. യു എന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. എട്ട് വയസ്സ് മുതല്‍ 75 വയസ്സുവരെയുള്ളവരെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും പീഡിപ്പിച്ച ശേഷം കൊന്നൊടുക്കലാണ് പതിവെന്നും വ്യക്തമാക്കി സ്ത്രീകള്‍ ആത്മഹത്യ ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
2023 ഏപ്രിലില്‍ പോരാട്ടം ആരംഭിച്ചതുമുതല്‍ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. ഹാല അല്‍-കരിബ് , ഗെസിറ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നിരവധി കേസുകള്‍ സ്ഥിരീകരിച്ചു. ആര്‍എസ്എഫ് സൈനികര്‍ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതിന് ശേഷം സ്ത്രീകള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് തോന്നിയ സംഭവങ്ങള്‍ അവര്‍ വിവരിച്ചു. അച്ഛന്റെയും സഹോദരന്റെയും മുന്നില്‍വെച്ച് ആക്രമിക്കപ്പെട്ട ശേഷം ജീവനൊടുക്കിയ ഒരു സ്ത്രീയും പിന്നീട് കൊല്ലപ്പെട്ടതും അത്തരത്തിലുള്ള ഒരു കേസാണ്.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 13 വയസ്സുകാരി ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവവും സിഹ രേഖപ്പെടുത്തിയിട്ടുണ്ട്.
നൈജീരിയന്‍ ടിവി ചാനലായ ന്യൂസ് സെന്‍ട്രല്‍ ടിവി പറയുന്നതനുസരിച്ച്, ആര്‍എസ്എഫ് പോരാളികളുടെ ബലാത്സംഗം ഒഴിവാക്കാന്‍ 130-ലധികം സ്ത്രീകള്‍ കൂട്ട ആത്മഹത്യ ചെയ്തിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു