Wednesday, 11 November 2026 About Us · Contact Us

അപകടകരമായ ഡ്രൈവിങ്: ആഢംബര വാഹനങ്ങള്‍ ലേലം ചെയ്യും

Dangerous Driving Luxury Vehicles To Be Auctioned - അപകടകരമായ ഡ്രൈവിങ്: ആഢംബര വാഹനങ്ങള്‍ ലേലം ചെയ്യും

കുവൈത്ത് സിറ്റി: കുറ്റകരവും അപകടം ക്ഷണിച്ചുവരുത്തുന്നതുമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ ഇടിച്ചു തവിടുപൊടിയാക്കുന്നതാണ് കുവൈത്തിലെ രീതി. എന്നാല്‍ ആ രീതിയൊന്നു പരിഷ്‌കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വില കൂടിയ ആഢംബര കാറുകളാണെങ്കില്‍ അവ പൊടിക്കില്ല. പകരം അവ ലേലത്തില്‍ വില്‍പ്പന നടത്തും. ഈ തുക രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ് തീരുമാനത്തെ സ്വധീനിച്ചത്. 40,000 കുവൈറ്റ് ദിനാറോ (ഏകദേശം 1,09,65,609 ഇന്ത്യന്‍ രൂപ) അതിനു മുകളിലോ വിലയുള്ള ആഢംബര വാഹനങ്ങളാണ് അശ്രദ്ധമായ ഡ്രൈവിംഗിന്റെ പേരില്‍ പിടിക്കപ്പെടുന്നതെങ്കില്‍ അവ തകര്‍ക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാ വ്യക്തമാക്കി. പകരം അവ ലേലത്തില്‍ വില്‍ക്കും. 40,000 ദിനാറില്‍ കുറഞ്ഞ എല്ലാ കാറുകളും നിലവിലുള്ള നിയമപ്രകാരം തകര്‍ത്ത് പൊടിയാക്കി മാറ്റുകയെന്ന നിലവിലെ ശിക്ഷാ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിലാണ് ആഭ്യന്തര മന്ത്രാലയം അശ്രദ്ധമായി ഡ്രൈവര്‍മാരില്‍ നിന്ന് കണ്ടുകെട്ടിയ കാറുകള്‍ തകര്‍ക്കുന്ന കാമ്പെയിനിന് തുടക്കമിട്ടത്. അപകടകരമായ ഡ്രൈവിംഗിനെതിരേ ശക്തമായ സന്ദേശം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കുവൈത്ത് ഭരണകൂടം കാമ്പെയിന്‍ ആരംഭിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026