Thursday, 12 November 2026 About Us · Contact Us

എയർ കേരള പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്; രണ്ട് വൈസ് പ്രസിഡന്‍റുമാരെ നിയമിച്ചു

Air Kerala Operations To Next Level Two Vice Presidents - എയർ കേരള പ്രവർത്തനം അടുത്ത ഘട്ടത്തിലേക്ക്; രണ്ട് വൈസ് പ്രസിഡന്‍റുമാരെ നിയമിച്ചു

ദുബായ്: പ്രവാസി മലയാളികൾക്ക് പ്രതീക്ഷ പകർന്ന് പ്രവർത്തനം തുടങ്ങിയ എയർ കേരള, ഓപ്പറേഷൻസ്, സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ പ്രധാന പദവികളിൽ വ്യോമയാന വിദഗ്ധരെ നിയമിച്ചു. ഇന്ത്യൻ പൈലറ്റ്സ് ഫെഡറേഷൻ പ്രസിഡന്‍റായ ക്യാപ്റ്റൻ സി.എസ്. രൺധാവയെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റായും, ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠിനെ സെക്യൂരിറ്റി വൈസ് പ്രസിഡന്‍റായുമാണ് നിയമിച്ചത്. കഴിഞ്ഞ മാസം ഹരീഷ് കുട്ടിയെ എയർ കേരള സിഇഒ ആയി പ്രഖ്യാപിച്ചിരുന്നു. 48 വർഷത്തെ പരിചയസമ്പത്തുള്ള ക്യാപ്റ്റൻ സി.എസ്. രൺധാവ ഇന്ത്യൻ എയർഫോഴ്സിന്‍റെ എ-2 ക്വാളിഫൈഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ്. എയർ ഇന്ത്യയുടെ ജോയിന്‍റ് ജനറൽ മാനേജർ, ഡിജിസിഎയിലെ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ക്യാപ്റ്റൻ രൺധാവ ബോയിങ് 777, എയർബസ് 310 എന്നിവ അടക്കമുള്ള വിമാനങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ്. ക്യാപ്റ്റൻ അശുതോഷ് വസിഷ്ഠ് ഇന്ത്യൻ സേനയിലെ സേവനത്തിന് ശേഷം ഇപ്പോൾ വ്യോമയാന സുരക്ഷാ മേഖലയിലാണ് പ്രവർത്തിക്കുന്നത്. എയർപോർട്ട് സുരക്ഷാ മാനേജ്മെന്‍റ്, ദേശീയ പരിശോധന, ഓഡിറ്റിങ് എന്നിവയിൽ വിദഗ്ധനാണ്. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) നൽകുന്ന പ്രഥമ ശ്രേണിയിലെ എവിഎസ്ഇസി – പിഎംസി സർട്ടിഫിക്കേഷൻ നേടിയ ഏക ബിസിഎഎസ് ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റൻ രൺധാവയുടെയും ക്യാപ്റ്റൻ വസിഷ്ഠിന്‍റെയും അനുഭവസമ്പത്തും പ്രതിബദ്ധതയും എയർ കേരളയുടെ സുരക്ഷാ, പ്രവർത്തന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. ഇവരുടെ പങ്കാളിത്തം എയർ കേരളയെ പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്ന് വൈസ് ചെയർമാൻ അയൂബ് കല്ലട വ്യക്തമാക്കി

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026