ഇന്ത്യന്‍ സേനക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാരവാന് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ജമ്മുവിലെ പൂഞ്ചിലും രാജൗരിയിലും ഇന്ത്യന്‍ സേന സാധാരണക്കാരെ പീഡിപ്പിച്ച് കൊന്നൊടുക്കുന്നുണ്ടെന്ന റിപോര്‍ട്ട് പുറത്തുവിട്ട ദി കാരവന്‍ മാസികയോട് കാരണം കാണിക്കല്‍ കത്തയച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സൈന്യത്തിനെ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം രംഗത്തെത്തി മാസങ്ങള്‍ക്ക് ശേഷമാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി. സ്‌ക്രീംസ് ഫ്രം ദി ആര്‍മി പോസ്റ്റ് എന്ന പരമ്പരയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ജമ്മുവിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി 25 സാധാരണക്കാരെ പിടികൂടിയെന്നും ക്രൂരമായി ആക്രമിച്ചുവെന്നുമാണ് റിപോര്‍ട്ടില്‍ പറഞ്ഞത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് ഇനി ഏകീകൃത നിയമം; വാട്‌സ്ആപ്പ് യൂസർനെയിം തർക്കത്തിന് പിന്നാലെ നിർണായക നീക്കവുമായി കേന്ദ്രം

ശരവതി പദ്ധതിക്ക് വിദഗ്ധ സമിതി അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയിൽ
